»   » ബെന്നിന്റെ വിവാഹത്തിന് ദിലീപ് എത്തി, കൂടെ കാവ്യയില്ല

ബെന്നിന്റെ വിവാഹത്തിന് ദിലീപ് എത്തി, കൂടെ കാവ്യയില്ല

Posted By: Nihara
Subscribe to Filmibeat Malayalam

പ്രമുഖ താരങ്ങളെല്ലാം ലാലു അലക്‌സിന്റെ മകന്‍ ബെന്നിന്റെ വിവാഹത്തില്‍ സംബന്ധിച്ചിരുന്നു. ഏത് ചടങ്ങായാലും ചിലര്‍ അവരുടെ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. അത്തരത്തില്‍ വിവാഹ ചടങ്ങിന് എത്താത്തവരെക്കുറിച്ചുള്ള കഥകള്‍ക്ക് എപ്പോഴും ഏറെ ഡിമാന്‍ഡാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി, ജയറാം, പാര്‍വതി, കാളിദാസ്, സുരാജ് തുടങ്ങിയവരൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജനപ്രിയ നായകന്‍ ദിലീപും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദിലീപിനൊപ്പം ഭാര്യ കാവ്യ ഇല്ലായിരുന്നു.

വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ച് പൊതു ചടങ്ങുകളിലൊന്നും പ്രത്യക്ഷപ്പെടുന്നില്ലെന്നാണ് ഇരുവരുടേയും ആരാധകര്‍ കണ്ടെത്തിയിട്ടുള്ളത്. പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം തന്റെ സാന്നിധ്യം ദിലീപ് അറിയിക്കാറുണ്ട്. എന്നാല്‍ വിവാഹ ശേഷം കാവ്യയെ ഇത്തരം ചടങ്ങുകളിലൊന്നും കാണാറേ ഇല്ല.

ഇപ്പോഴും ജനപ്രിയന്‍ തന്നെ

ജനപ്രിയനായകന്‍ എന്ന ടാഗ് ലൈനിലാണ് ദിലീപ് അറിയപ്പെടുന്നത്. മഞ്ജുവുമായുള്ള വിവാഹ മോചനത്തിനു ശേഷവും താരത്തിനോടൊപ്പമായിരുന്നു ആരാധകര്‍. എന്നാല്‍ കാവ്യയെ വിവാഹം ചെയ്യാനുള്ള തീരുമാനവും വിവാഹവും ആരാധകര്‍ക്ക് അത്ര രസിച്ചിരുന്നില്ല. ഇടയ്ക്കു വെച്ച് ആരാധക പിന്തുണയും ജനപ്രീതിയുമെല്ലാം കൈവിട്ടു പോയി. വിവാഹ ശേഷവും പൊതുപരിപാടികളില്‍ ദിലീപ് സജീവമായി പങ്കെടുക്കാറുണ്ട്.

പൊതുപരിപാടികളില്‍ കാവ്യയെ കാണാനേ ഇല്ലല്ലോ

സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന പൊതുപരിപാടികളില്‍പ്പോലും കാവ്യയെ കാണാനില്ലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ലാലു അലക്‌സിന്റെ മകന്റെ വിവാഹത്തിന് ദിലീപ് എത്തിയിരുന്നു. എന്നാല്‍ കൂടെ കാവ്യ ഇല്ലായിരുന്നുവെന്നും പറയുന്നു.

ഇടയ്ക്ക് ജഗതിയെ സന്ദര്‍ശിക്കാനും ദിലീപ് എത്തി

അപകടത്തെത്തുടര്‍ന്ന് ചികിത്സയുമായി വീട്ടില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെ സന്ദര്‍ശിക്കാന്‍ ഇന്നസെന്റിനോടൊപ്പം ദിലീപും ഉണ്ടായിരുന്നു. അവിടേയും കാവ്യയുടെ സാന്നിധ്യം ഇല്ലായിരുന്നുെവന്ന് പാപ്പരാസികള്‍ പറയുന്നു.

സിനിമയില്‍ ഇനി അഭിനയിക്കില്ലേ???

വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി നായികയുടെ ബാല്യകാലം അവതരിപ്പിക്കാന്‍ എത്തിയ ബാലതാരത്തില്‍ നിന്നും നായികയായി വരെ വേഷമിട്ട കാവ്യമാധവന്‍ സിനിമാ ജീവിതം അവസാനിപ്പിച്ചോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. താരത്തെ മനസ്സില്‍ക്കരുതി സിനിമ പ്ലാന്‍ ചെയ്തവരാരും ഇപ്പോള്‍ ഒരക്ഷകരം മിണ്ടുന്നുമില്ല.

English summary
Everybody is eager to know about Kavya Madhavan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam