»   » പിന്നെയും ദിലീപേട്ടന്റെ നായികയാകുന്നു; കാവ്യ മാധവന്‍ പറഞ്ഞു

പിന്നെയും ദിലീപേട്ടന്റെ നായികയാകുന്നു; കാവ്യ മാധവന്‍ പറഞ്ഞു

By: Rohini
Subscribe to Filmibeat Malayalam

അടൂര്‍ ഗോപാല കൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിന് വേണ്ടി കാവ്യ മാധവനും ദിലീപും വീണ്ടും ഒന്നിയ്ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത സ്ഥിരീകരിച്ച് ഫേസ്ബുക്കിലൂടെ കാവ്യ.

ദിലീപും കാവ്യ മാധവനും 'പിന്നെയും' ഒന്നിക്കുന്നു; അടൂരിന് വേണ്ടി

ദിലീപിനും അടൂര്‍ ഗോപാലകൃഷ്ണനും ഒപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം കാവ്യ മാധവന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി 'പിന്നെയും ദിലീപേട്ടന്റെ നായികയാകുന്നു, അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ...'

 kavya-madhavan-dileep-adoor

വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മലയാളത്തിന്റെ ഹിറ്റ് ജോഡികളായ കാവ്യ മാധവനും ദിലീപും ഒടുവില്‍ ഒന്നിച്ചത്. അതിന് ശേഷം കാവ്യ മാധവനെയും ദിലീപിനെയും ചേര്‍ത്ത് ഒത്തിരി ഗോസിപ്പുകള്‍ വന്നിരുന്നു. മഞ്ജുവും ദിലീപും പിരിയാന്‍ കാരണം കാവ്യ ആണെന്നും, കാവ്യയും ദിലീപും ഉടന്‍ വിവാഹിതരാകും എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഗോസിപ്പുകള്‍ വെറും ഗോസിപ്പുകളാണെന്നും അതില്‍ സത്യമുണ്ടെങ്കിലല്ലേ ഞാന്‍ വിഷമിക്കേണ്ടതുള്ളൂ എന്ന തരത്തിലുമായിരുന്നു കാവ്യ മാധവന്റെ പ്രതികരണം. നല്ല കഥയും സിനിമയും വന്നാല്‍ ഇനിയും ദിലീപേട്ടനൊപ്പം അഭിനയിക്കുന്നതില്‍ താത്പര്യകുറവില്ല എന്ന് കാവ്യ പറഞ്ഞിരുന്നു. അടൂര്‍ ഗോപാല കൃഷ്ണനൊപ്പം കാവ്യയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ നാലു പെണ്ണുങ്ങളിലും കാവ്യ അഭിനയിച്ചിരുന്നു.

പിന്നെയും ദിലീപേട്ടന്റെ നായികയാകുന്നു,അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ " പിന്നെയും" എന്ന ചിത്രത്തിലൂടെ ...

Posted by Kavya Madhavan on Wednesday, March 23, 2016
English summary
Kavya Madhavan official announcement her next film with Dileep
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam