»   » മഞ്ജു വാര്യരെ കടത്തിവെട്ടി കാവ്യ മാധവന്‍, എങ്ങനെ?

മഞ്ജു വാര്യരെ കടത്തിവെട്ടി കാവ്യ മാധവന്‍, എങ്ങനെ?

Posted By: Rohini
Subscribe to Filmibeat Malayalam

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവ് മലയാളി പ്രേക്ഷകര്‍ വലിയ ആഘോഷമാക്കിയിരുന്നു. പുതിയ ഗെറ്റപ്പിലും ലുക്കിലും മഞ്ജുവിന്റെ തിരിച്ചുവരവ് താരം അറിയിച്ചത് ഫേസ്ബുക്കിലൂടെയാണ്. ഫേസ്ബുക്കില്‍ മഞ്ജു വളരെ സജീവമായതുകൊണ്ട് തന്നെ പേജിന് ലൈക്കുകളും വളരെ കൂടി.

ആരാധകരുടെ വലുപ്പം അളക്കുന്നത് ഇപ്പോള്‍ ഫേസ്ബുക്ക് ലൈക്കുകളാണല്ലോ. അക്കാര്യത്തില്‍ മഞ്ജുവിനോട് മത്സരിച്ചത് നായികമാരായിരുന്നില്ല, മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലുള്ള മുന്‍നിര നായകന്മാരാണ്. ഇപ്പോഴിതാ മഞ്ജുവിനെ കടത്തിവെട്ടി ഒരാള്‍ വന്നിരിയ്ക്കുന്നു, സാക്ഷാല്‍ കാവ്യ മാധവന്‍.

മഞ്ജു വാര്യരെ കടത്തിവെട്ടി കാവ്യ മാധവന്‍, എങ്ങനെ?

തന്റെ സിനിമകളുടെ വിശേഷങ്ങളും, പൊതു കാര്യങ്ങളും മഞ്ജു ഫേസ്ബുക്കിലൂടെയാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്. ആവര്‍ത്തന വിരസത കൊണ്ട് മഞ്ജുവിന്റെ സിനിമകതള്‍ ദുര്‍ബലമാകുമ്പോള്‍ ഇത്തരം സോഷ്യല്‍ മീഡിയകളിലെ പബ്ലിസിറ്റി മേക്കിങിലൂടെ അതിനെ മറികടക്കുകയായിരുന്നു മഞ്ജുവിന്റെ ടീം.

മഞ്ജു വാര്യരെ കടത്തിവെട്ടി കാവ്യ മാധവന്‍, എങ്ങനെ?

ഫേസ്ബുക്കില്‍ മലയാളത്തില്‍ നസ്‌റി നസീം കഴിഞ്ഞാല്‍ പിന്നെ ആരാധകരുള്ളത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമാണ്. അവര്‍ക്കൊപ്പം മത്സരിച്ചു നില്‍ക്കുകയായിരുന്നു മഞ്ജു വാര്യര്‍.

മഞ്ജു വാര്യരെ കടത്തിവെട്ടി കാവ്യ മാധവന്‍, എങ്ങനെ?

കാവ്യ മാധവന്റെ ഫേസ്ബുക്ക് ലൈക്ക് മഞ്ജുവിന് കിട്ടിയ ഒരു അപ്രതീക്ഷിത തിരിച്ചടിയായിപ്പോയി. 27 ലക്ഷം ലൈക്കുകളുമായി മുന്നിട്ടു നിന്ന മഞ്ജുവിനെ കാവ്യ വെട്ടിച്ചു. മുപ്പത് ലക്ഷത്തിന് മുകളിലാണ് കാവ്യയുടെ ഫേസ്ബുക്ക് ലൈക്കുകള്‍

മഞ്ജു വാര്യരെ കടത്തിവെട്ടി കാവ്യ മാധവന്‍, എങ്ങനെ?

കാവ്യ മാധവന്‍ ഇപ്പോള്‍ സിനിമകളൊക്കെ കുറിച്ചില്ലെ, എന്നിട്ടും എന്താണ് ഇങ്ങനെ ലൈക്കുകള്‍ കൂടാന്‍ കാരണമെന്നല്ലേ ചിന്തിയ്ക്കുന്നത്. കാവ്യ ലക്ഷ്യ എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങിയതോടെയാണ് ലൈക്ക് കൂടിയത്

മഞ്ജു വാര്യരെ കടത്തിവെട്ടി കാവ്യ മാധവന്‍, എങ്ങനെ?

ബിസിനസ് തുടങ്ങിയതോടെ കാവ്യ സിനിമകളുടെ എണ്ണം വളരെ കുറച്ചിരിയ്ക്കുകയാണ്. ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണിയാണ് കാവ്യയുടെ പുതിയ ചിത്രം. അത് കഴിഞ്ഞാല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രത്തില്‍ അഭിനയിക്കും

മഞ്ജു വാര്യരെ കടത്തിവെട്ടി കാവ്യ മാധവന്‍, എങ്ങനെ?

റാണി പദ്മിനിയാണ് മഞ്ജുവിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇപ്പോള്‍ രാജേഷ് പിള്ളയുടെ വേട്ട, റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജോ ആന്റ് ദി ബോയ് എന്നീ ചിത്രങ്ങളിലാണ് മഞ്ജു അഭിനയിക്കുന്നത്.

English summary
Kavya Madhavan Overtakes Manju Warrier In Facebook Likes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam