»   » കാവ്യയെ അഭിനയിക്കാന്‍ ഇനി ദിലീപ് സമ്മതിക്കുമോ, തുടക്കവും ഒടുക്കവും ദിലീപിനൊപ്പം മാത്രം!!

കാവ്യയെ അഭിനയിക്കാന്‍ ഇനി ദിലീപ് സമ്മതിക്കുമോ, തുടക്കവും ഒടുക്കവും ദിലീപിനൊപ്പം മാത്രം!!

Posted By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവനും ദിലീപും ഹണിമൂണ്‍ ആഘോഷത്തിലാണ്. ഒരു മാസത്തോളം ദുബായില്‍ അവധി ആഘോഷിച്ചിട്ടേ ദമ്പതികള്‍ മടങ്ങിയെത്തൂ എന്നാണ് അറിഞ്ഞത്. തിരിച്ചു വന്നാല്‍ ദിലീപ് പുതിയ ചിത്രത്തിലേക്ക് കടക്കും.

മോഹന്‍ലാല്‍ മുതല്‍ ഭാവന വരെ; മഞ്ജുവുമായി ബന്ധമുള്ളവരാരും കാവ്യ - ദിലീപ് വിവാഹത്തിന് വന്നില്ല!!

കാവ്യ മാധവന്‍ ഇനി പൂര്‍ണമായും കുടുംബിനിയായിരിക്കുമോ. സിനിമ പൂര്‍ണമായും ഉപേക്ഷിക്കുമോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. വിവാഹ ശേഷം താന്‍ സ്വയം അഭിനയം നിര്‍ത്തുമെന്ന് പണ്ടേ കാവ്യ പറയാറുള്ളതാണ്.

ദിലീപ് സമ്മതിക്കുമോ?

ഇനിയഥവാ കാവ്യ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചാലും ദിലീപ് സമ്മതിയ്ക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. ദിലീപും മഞ്ജുവും വേര്‍പിരിയാന്‍ കാരണം തന്നെ മഞ്ജുവിന്റെ അഭിനയ മോഹമാണെന്നാണ് കേട്ടത്.

ദിലീപിന് താത്പര്യമില്ല

തന്റെ ഭാര്യ അഭിനയിക്കുന്നതിനോട് ഒരു ഭര്‍ത്താവ് എന്ന നിലയില്‍ എനിക്ക് താത്പര്യമില്ല എന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. അത് മഞ്ജു ആയാലും കാവ്യ ആയാലും ഭാര്യ ഭാര്യ അല്ലേ...

പിന്നെയും ഒടുവിലത്തെ ചിത്രമോ?

വിവാഹത്തോടെ കാവ്യ സിനിമാഭിനയം നിര്‍ത്തുകയാണെങ്കില്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും ആയിരിക്കും കാവ്യയുടെ ഒടുവിലത്തെ ചിത്രം. അങ്ങനെ തുടക്കവും ഒടുക്കവും ദിലീപിനൊപ്പം തന്നെ. ദിലീപിന്റെ നായികയായി ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യയുടെ അരങ്ങേറ്റം. പിന്നെയും എന്ന ചിത്രത്തിലും ദിലീപായിരുന്നു നായകന്‍.

അപ്പോള്‍ ജീത്തു ജോസഫ് ചിത്രമോ?

അതേ സമയം, വിവാഹത്തിന് മുന്‍പ് കാവ്യ ജീത്തു ജോസഫിന്റെ ഒരു സ്ത്രീപക്ഷ ചിത്രത്തില്‍ കരാറൊപ്പുവച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ ചിത്രത്തില്‍ ദിലീപാണ് നായകനെന്നാണ് കേട്ടത്. ഈ ചിത്രം കാവ്യ ചെയ്യുമോ ഇല്ലയോ എന്ന് കാത്തിരുന്ന് അറിയാം.

English summary
Kavya Madhavan to quit acting?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam