»   » ദിലീപിനെ കാവ്യയും കൈവിട്ടോ? വഴിപാടായി പൊന്നിന്‍ കുടം കാവ്യയ്ക്കും അമ്മയ്ക്കും മാത്രം!!

ദിലീപിനെ കാവ്യയും കൈവിട്ടോ? വഴിപാടായി പൊന്നിന്‍ കുടം കാവ്യയ്ക്കും അമ്മയ്ക്കും മാത്രം!!

By: Teresa John
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം വിവാദക്കുരുക്കില്‍ കിടക്കുന്നത് നടന്‍ ദിലീപും കുടുംബവുമാണ്. ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് കാവ്യ മാധവനും ദിലീപും ക്ഷേത്ര സന്ദര്‍ശനം നടത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശത്രുസംഹാര പൂജയടക്കം ഒന്നിലധികം ക്ഷേത്രങ്ങളിലായിരുന്നു ദിലീപ് പൂജ നടത്തിയിരുന്നത്.

മഞ്ജുവിന് എന്ത് ടെന്‍ഷന്‍! മഞ്ജു വാര്യര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ തലപൊക്കുന്നു, അതിന് കാരണം ഇതാണ്!

മീനാക്ഷി മഞ്ജുവിനൊപ്പം! മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് മകളെ കാണാനാണോ?

ദിലീപിന് പിന്നാലെ നടി കാവ്യ മാധവനും കേസിന്റെ കുരുക്കളിലേക്ക് നീങ്ങിയതായി വാര്‍ത്തകളുണ്ടായിരുന്നു. കാവ്യയെയും കാവ്യയുടെ അമ്മയെയും പോലീസ് ചോദ്യം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനിടെ ദിലീപിന്റെ ആലുവയിലെ വീട് പൂട്ടുകയും ചെയ്തിരുന്നു. ഇതോടെ കാവ്യ മാധവന്‍ ഒളിവിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കാവ്യ കണ്ണൂരിലുണ്ട്. കാവ്യ കണ്ണൂരില്‍ പോയ കാര്യം ഇതായിരുന്നു..

കാവ്യ എവിടെ?

ദിലീപിന്റെ അറസ്റ്റിന് ശേഷം നടി കാവ്യ മാധവനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. എന്നാല്‍ അതിനിടെ കാവ്യ മാധവന്‍ ഒളിവില്‍ പോയിരിക്കുകയാണന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കാവ്യ ഇവിടെയുണ്ട്..

അതിനിടെ കാവ്യ മാധവന്‍ കണ്ണൂരിലുണ്ടെന്നുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കാവ്യയും അമ്മയും കാവ്യയുടെ ബന്ധുവീട്ടിലാണു് ഉണ്ടായിരുന്നത്.

ക്ഷേത്ര സന്ദര്‍ശനം

കണ്ണൂരിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തില്‍ പോവനായിരുന്നു കാവ്യയുടെ കുടുംബം കണ്ണൂരില്‍ എത്തിയിരുന്നത്.

കാവ്യയില്ല

എന്നാല്‍ ക്ഷേത്ര സന്ദര്‍ശനത്തിന് കാവ്യ പോയിരുന്നില്ല. വഴിപ്പാടുകള്‍ക്കും മറ്റുമായി കാവ്യയുടെ പിതാവ് മാധവനും മാതാവ് ശ്യാമളയുമായിരുന്നു ക്ഷേത്രത്തിലെത്തിയരുന്നത്.

പൊന്നിന്‍ കുടം ആര്‍ക്ക്?

രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപ്പാട് പൊന്നിന്‍ കുടം സമര്‍പ്പിക്കലാണ്. കാവ്യയുടെ കുടുംബം അവിടെ നിന്നും പൊന്നിന്‍ കുടം സമര്‍പ്പിച്ചതായിട്ടാണ് വാര്‍ത്തകള്‍. എന്നാല്‍ അവിടുന്ന് രസീത് എടുത്തത് കാവ്യയുടെയും അമ്മയുടെയും പേരില്‍ മാത്രമായിരുന്നെന്നാണ് വിവരം.

ദിലീപിനെ കൈവിട്ടോ?

കാവ്യയുടെ കുടുംബം കാവ്യയ്ക്ക് വേണ്ടി മാത്രം വഴിപ്പാട് നടത്തിയെന്ന വാര്‍ത്തകള്‍ വരുന്നതിന് പിന്നാലെ കസ്റ്റഡിയിലായിരിക്കുന്ന ദിലീപിനെ അവരും കൈവിട്ടോ എന്നും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍

ദിലീപ് അറസ്റ്റിലാവുന്നതിന് മുമ്പ് കാവ്യയും ദിലീപും കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. തൊട്ട് അടുത്ത ദിവസം ദിലീപ് ഒറ്റയ്ക്ക് ആലുവയിലെ ഒരു ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയിരുന്നു.

English summary
Kavya Madhavan's family visited Thaliparamba Rajarajeswara Temple.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam