»   » കാവ്യയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന മറ്റൊരു കാവ്യ, ആരാണത്?

കാവ്യയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന മറ്റൊരു കാവ്യ, ആരാണത്?

Posted By:
Subscribe to Filmibeat Malayalam

കാവ്യ എന്ന പേര് കേട്ടാല്‍ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്ന ഒരു ഉണ്ടക്കണ്ണുകാരിയുണ്ട്. കാവ്യയ്‌ക്കൊപ്പം മാധവന്‍ എന്നില്ലെങ്കിലും മലയാളി മനസ്സില്‍ കാവ്യ എന്ന് പറഞ്ഞാല്‍ കാവ്യ മാധവന്റെ മുഖം മാത്രമേ കടന്നുവരൂ. ഈ പേര് കാവ്യ മാധവനും ഒരു കൂട്ടുകാരിയെ നേടിക്കൊടുത്തു.

ഓസ്‌ട്രേലിയയില്‍ വളര്‍ന്ന കാവ്യ എന്ന കുട്ടിയെ താന്‍ യാദൃശ്ചികമായി പരിചയപ്പെട്ടതിനെ കുറിച്ച് കാവ്യ മാധവന്‍ തന്റെ ഫേസ്ബുക്കില്‍ ഒരു നീണ്ട കുറിപ്പെഴുതി. 'ഇന്ത്യന്‍ കാവ്യ വിത്ത് ഓസ്‌ട്രേലിയന്‍ കാവ്യ' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. കൂടെ കൊച്ചു കാവ്യയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോയും കാവ്യ പോസ്റ്റിയിട്ടുണ്ട്.

kavya-madhavan-with-kavya

കാവ്യയുടെ പോസ്റ്റ് ഇപ്രകാരമാണ്: 'ഞാന്‍ ആലോചിക്കാറുണ്ട് ചിലരൊക്കെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് എന്തിനാണെന്ന്. ഇപ്പൊ ഈ കുട്ടിയെ തന്നെ നോക്കു. 2009 ഡിസംബര്‍ മാസത്തിലാണ് ഞാനിവളെ ആദ്യമായിട്ട് കാണുന്നത്, ആസ്‌ട്രേലിയയില്‍ വച്ച്.

ആളുകളുടെ ഇടയില്‍ നിന്നും ഒരു ഏഴു വയസ്സുകാരി ഓടി വന്ന് ' എന്റെ പേരും കാവ്യ എന്നാട്ടോ' എന്ന് പറഞ്ഞപ്പോ ചേര്‍ത്തു പിടിച്ചു ഞാനന്ന് അവള്‍ക്കൊരു ഉമ്മ കൊടുത്തു. മൂന്നു വര്‍ഷം കഴിഞ്ഞു ഇതാ അവള്‍ വീണ്ടും എന്നോടൊപ്പം. എന്റെ പേര്‍ കാവ്യ എന്നായതു കൊണ്ട് മാത്രം കാവ്യ എന്ന് പേര് കിട്ടിയ ഈ നാലാം ക്ലാസുകാരിയുടെ കണ്ണിലെ തിളക്കം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തരുന്നു.

എന്റെ കൊച്ചു കൂട്ടുകാരിക്ക് ജന്മം നല്‍കിയ അവളുടെ മാതാപിതാക്കള്‍ക്കും അവളുടെ ചേച്ചിമാര്‍ക്കും ദൈവം നല്ലത് മാത്രം നല്‍കട്ടെ. വര്‍ഗ്ഗീസ് അങ്കിള്‍ , ഷൈല ആന്റി , അമ്മച്ചി , നീതു , നിക്കി ,എല്ലാവര്‍ക്കും എന്റേയും എന്റെ കുടുംബത്തിന്റെയും സ്‌നേഹവും നന്ദിയും... ഞങ്ങളുടെ ഒരു ദിവസം സുന്ദരമാക്കി തന്നതിന്. പ്രത്യേകിച്ച് എന്റെ കാവ്യക്കുട്ടിക്ക്'

English summary
Kavya Madhavan's little friend named Kavya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam