»   » എന്നെ കരയിപ്പിച്ച് നിങ്ങള്‍ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട, ആശംസ അറിയിച്ച മാധ്യമപ്രവര്‍ത്തകനോട് കാവ്യ

എന്നെ കരയിപ്പിച്ച് നിങ്ങള്‍ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട, ആശംസ അറിയിച്ച മാധ്യമപ്രവര്‍ത്തകനോട് കാവ്യ

Posted By:
Subscribe to Filmibeat Malayalam
റിപ്പോർട്ടറോട് കാവ്യ, 'കരയിപ്പിച്ച് ആളെക്കൂട്ടണ്ട' | filmibeat Malayalam

കാവ്യ മാധവന്‍ - ദിലീപ് ജോഡികളെ വച്ച് ചാനലുകള്‍ ഇതിനോടകം ഒത്തിരി സമ്പാദിച്ചു കഴിഞ്ഞു. വിവാഹത്തിന് മുന്‍പേ തുടങ്ങിയതാണ് കാവ്യയ്ക്കും ദിലീപിനും നേരയുള്ള ഈ വേട്ട. വിവാഹ ശേഷം അത് കൂടുതല്‍ ശക്തമായി.

ഇനിയും തങ്ങളുടെ കണ്ണീര് കണ്ട് നിങ്ങള്‍ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട എന്ന് കാവ്യ മാധവന്‍ വ്യക്തമായി പറഞ്ഞു. വിവാഹ വാര്‍ഷിക ദിവസം ആശംസ അറിയിച്ച് വിളിച്ച മാധ്യമപ്രവര്‍ത്തകനോടാണ് കാവ്യയുടെ കിടിലന്‍ മറുപടി. വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

രാമലീല തരംഗം തീര്‍ന്നു, ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍! ഡിങ്കനും ലെജന്റും കട്ടപ്പുറത്താകും?

വിവാഹ വാര്‍ഷികം

ഇക്കഴിഞ്ഞ ശനിയാഴ്ച, (നവംബര്‍ 25) നായിരുന്നു കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹ വാര്‍ഷികം. ആരാധകരെ ഞെട്ടിച്ച ആ വിവാഹം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും കാവ്യയും ദിലീപും കടന്നു വന്നത് അല്‍പമധികം ദുര്‍ഗ്ഗടം പിടിച്ച വഴിയിലൂടെയാണ്.

കാവ്യയെ തേടി ഫോണ്‍ കോള്‍

വിവാഹ വാര്‍ഷിക ദിവസം കാവ്യയെ തേടിയെത്തിയ ഫോണ്‍ കോളുകള്‍ക്ക് കണക്കില്ല. ആശംസകളറിയിച്ചവരോടൊക്കെ നന്ദി അറിയിച്ച് കാവ്യ സന്തോഷം പങ്കുവച്ചു. അക്കൂട്ടത്തില്‍ ചില മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

എന്തെങ്കിലും പറയൂ

ചില ചാനലുകാര്‍ക്ക് വിവാഹ വാര്‍ഷിക ദിവസം കാവ്യയുടെ എന്തെങ്കിലും കമന്റുകള്‍ വേണം. ക്യാമറയ്ക്ക് മുന്നില്‍ ബുദ്ധിമുട്ടാണെങ്കില്‍ ഫോണിലെങ്കിലും മതിയെന്നായി ചിലര്‍. വിവാഹ വാര്‍ഷികം ആശംസിക്കാന്‍ ലൈവില്‍ വിളിക്കുമ്പോള്‍ ഒരു നന്ദി.. അത്രയും മതിയെന്ന് പ്രമുഖ മലയാളം ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആവശ്യം അറിയിച്ചു.

കാവ്യയുടെ മറുപടി

നിങ്ങള്‍ ലൈവിനിടെ വിളിച്ച് വിവാഹവാര്‍ഷികാശംസകള്‍ അറിയിക്കും. അപ്പോള്‍ ഞാന്‍ നന്ദി പറയും. ഉടനെ വരും അടുത്ത ചോദ്യം, ഇന്നത്തെ പരിപാടികളെന്തൊക്കെയാണെന്ന്. അതിനും ഞാന്‍ ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ദിലീപേട്ടന്റെ കേസിനെ കുറിച്ച് ചോദിക്കും. പിന്നെ ചോദ്യങ്ങളോടെ ചോദ്യങ്ങളാവും.

എന്നെ കരയിപ്പിക്കേണ്ട

വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട. എന്റെ ഒരു നല്ല ദിവസം മോശമാക്കാന്‍ സമ്മതിക്കില്ല. ആ പരിപാടി ഇനി നടക്കില്ല- കാവ്യ വളരെ വ്യക്തമായി കാര്യം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഒന്നും പറയാനാകാതെ ഫോണ്‍ വച്ചു.

കാവ്യാ - ദിലീപ് ബന്ധം

ഇരുപതോളം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച കാവ്യ മാധവനെയും ദിലീപിനെയും സംബന്ധിച്ച് ഒരുപാട് ഗോസിപ്പുകള്‍ വന്നിരുന്നു. പലതവണ മാധ്യമങ്ങള്‍ ഇവരെ വിവാഹം കഴിപ്പിച്ചു. ദിലീപും മഞ്ജുവും പിരിയാന്‍ കാരണവും, കാവ്യയും നിശാലും പിരിയാന്‍ കാരണവും ഇരുവരുടെയും ബന്ധമാണെന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു.

ഞെട്ടിച്ച വിവാഹം

അങ്ങനെയിരിയ്‌ക്കെയാണ് 2016 നവംബര്‍ 25 ന് കാവ്യയുടെയും ദിലീപിന്റെയും വിവാഹം നടന്നത്. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് ദിലീപ് ഇക്കാര്യം പുറത്ത് വിട്ടത്. അക്ഷരാര്‍ത്ഥത്തില്‍ കേരളക്കര ഞെട്ടി.

സംഭവ ബഹുലമായ ഒരു വര്‍ഷം

ആ ദാമ്പത്യത്തിന് ഒരു വര്‍ഷം തികയുന്നു. ഈ ഒരു വര്‍ഷത്തിനിടെ സിനിമയെ വെല്ലുന്ന അനുഭവങ്ങളാണ് കാവ്യയ്ക്കും ദിലീപിനും നേരിടേണ്ടി വന്നത്. വിവാഹ ശേഷവും വിവാദങ്ങള്‍ ഇരുവരെയും പിന്തുടര്‍ന്നു. നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായി. അങ്ങനെ.. അങ്ങനെ.. അങ്ങനെ

English summary
Kavya Madhavan's Mass dialogue to Channel reporter

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X