മഹാനടിയുടെ വിജയം! രാജമൗലി ചിത്രത്തില്‍ നായികയായി കീര്‍ത്തി സുരേഷ്?
തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. മഹാനടിയില്‍ സാവിത്രിയായുളള കീര്‍ത്തിയുടെ അഭിനയം ഗംഭീരമായിരുന്നുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകരെല്ലാം തന്നെ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്.
ദുല്‍ഖറിനെയും കീര്ത്തിയെയും പുകഴ്ത്തി സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി ചിത്രത്തെ പ്രശംസിച്ചതാണ് ശ്രദ്ധേയമായിരുന്നത്. ദുല്‍ഖറിനെയും കീര്‍ത്തിയെയും വാനോളം പുകഴ്ത്തിയായിരുന്നു രാജമൗലി രംഗത്തെത്തിയിരുന്നത്.

സാവിത്രിയെ കീര്‍ത്തി ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നുവെന്നാണ് രാജമൗലി അഭിപ്രായപ്പെട്ടിരുന്നത്. താന്‍ ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും മികച്ച പ്രകടനമാണ് കീര്‍ത്തിയുടെതെന്നും രാജമൗലി അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ കീര്‍ത്തി നായികയാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ നായകന്‍മാരാക്കി ഒരുക്കുന്ന ചിത്രത്തിലാണ് കീര്‍ത്തി നായികയായി എത്തുന്നത്.

എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ആര്‍ആര്‍ആര്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ബാഹുബലിക്ക് ശേഷമുളള രാജമൗലി ചിത്രമെന്ന നിലയില്‍ സിനിമാ പ്രേമികള്‍ വളരെയധികം ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ നേരത്തെ രാജമൗലി പുറത്തുവിട്ടിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ടൈറ്റില്‍ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications