»   » ഒരു കോടി പ്രതിഫലം തന്നാല്‍ അഭിനയിക്കാം എന്ന് കീര്‍ത്തി സുരേഷ്, നിര്‍മാതാവിന്റെ മറുപടി ?

ഒരു കോടി പ്രതിഫലം തന്നാല്‍ അഭിനയിക്കാം എന്ന് കീര്‍ത്തി സുരേഷ്, നിര്‍മാതാവിന്റെ മറുപടി ?

By: Rohini
Subscribe to Filmibeat Malayalam

ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നിര്‍മാതാവ് സുരേഷിന്റെയും നടി മേനക സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ് സിനിമാ നായികാ നിരയില്‍ എത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ റിങ് മാസ്റ്റര്‍ എന്ന ചിത്രം ചെയ്ത് കീര്‍ത്തി തമിഴിലേക്ക് പോയി.

ഓവര്‍ എക്‌സ്പ്രഷനാക്കി ചളമാക്കി; കീര്‍ത്തി സുരേഷിനെ തമിഴകം ട്രോളി കൊല്ലുന്നു... ഭദ്രകാളിയെ പോലെ

ഇപ്പോള്‍ തമിഴിലും തെലുങ്കിലും ഒരു കുറേ നല്ല ചിത്രങ്ങളുമായി തിരക്കിലാണ് കീര്‍ത്തി. ഇതോടെ നടിയുടെ പ്രതിഫലവും കുത്തനെ ഉയര്‍ന്നു എന്നാണ് കേള്‍ക്കുന്നത്. തെലുങ്കില്‍ പുതിയ സിനിമയ്ക്ക് വേണ്ടി കീര്‍ത്തി ഒരു കോടി രൂപയാണത്രെ പ്രതിഫലമായി ആവശ്യപ്പെട്ടത്.

ശ്രീനിവാസിന്റെ സിനിമയില്‍

ബെല്ലംകൊണ്ട ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടി നായികയായി പരിഗണിച്ചത് കീര്‍ത്തി സുരേഷിനെയാണ്. തിരക്കഥ ഇഷ്ടപ്പെട്ട് ചെയ്യാം എന്നേറ്റ നടി തനിയ്ക്ക് ഒരു കോടി രൂപ പ്രതിഫലം വേണം എന്ന് ആവശ്യപ്പെട്ടത്രെ.

നിര്‍മാതാവിന്റെ മറുപടി

സംവിധായകന്‍ ശ്രീനിവാസിന്റെ അച്ഛനും പ്രശസ്ത നിര്‍മാതാവുമായ ബെല്ലംകൊണ്ട സുരേഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കീര്‍ത്തി ആവശ്യപ്പെട്ട പ്രതിഫലം നല്‍കി നായികയായി തീരുമാനിച്ചുകൊള്ളാന്‍ സുരേഷ് പറഞ്ഞത്. തന്റെ കഴിവും അഭിനയത്തിനും കീര്‍ത്തി അത് അര്‍ഹിക്കുന്നു എന്നാണത്രെ നിര്‍മാതാവിന്റെ പക്ഷം.

കീര്‍ത്തി തെലുങ്കില്‍

നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി തെലുങ്ക് സിനിമാ ലോകത്തെത്തിയത്. തുടര്‍ന്ന് നേനു ലോക്കല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മഹാനദി, നാ ഇഷ്ടം നുവ്വു എന്നീ ചിത്രങ്ങളില്‍ നടി കരാറൊപ്പുവച്ചിട്ടുണ്ട്.

തമിഴ് സിനിമയില്‍

തമിഴിലും കീര്‍ത്തിയെ തേടി ധാരാളം അവസരങ്ങള്‍ വരുന്നു. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ കീര്‍ത്തിയുടെ രജനി മുരുകന്‍, തൊടാരി, ഭൈരവ എന്നീ ചിത്രങ്ങളും ശ്രദ്ധിയ്ക്കപ്പെട്ടു. സൂര്യ നായകനാകുന്ന താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Keerthy has reportedly asked for 1 crore to star in an upcoming Telugu film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam