twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനൊപ്പം കീര്‍ത്തി സുരേഷും? മരക്കാറിലെ ആ വലിയ രഹസ്യം ഇതായിരുന്നോ? കാണാം!

    |

    പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തി സുരേഷ് തുടക്കം കുറിച്ചത്. അമ്മയ്ക്ക് പിന്നാലെ സിനിമയില്‍ നായികയായി തുടക്കം കുറിച്ച താരപുത്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ ഈ താരപുത്രി അന്യഭാഷയിലേക്ക് പ്രവേശിക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച് മുന്നേറുന്നതിനിടയിലും മലയാളത്തെ തഴഞ്ഞോയെന്നുള്ള ചോദ്യം ആരാധകര്‍ ഉന്നയിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ താരപുത്രി മലയാളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പുകളിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    നൂറ് കോടി ബഡ്ജറ്റിലൊരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കീര്‍ത്തി സുരേഷും ജോയിന്‍ ചെയ്‌തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കേരളപ്പിറവി ദിനത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള നീക്കങ്ങളാണ് സംവിധായകന്‍ നടത്തുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായെത്തുന്ന ചിത്രത്തില്‍ വന്‍താരനിര തന്നെയാണ് അണിനിരക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രഭു തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. അന്യഭാഷയില്‍ നിന്നുള്ള നായികയായിരിക്കും ചിത്രത്തിലേതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

    Keerthi Suresh

    വിജയ്, പവന്‍ കല്യാണ്‍, ധനുഷ്, വിക്രം, ശിവകാര്‍ത്തികേയന്‍, നാനി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം ഇതിനോടകം തന്നെ കീര്‍ത്തി അഭിനയിച്ചിരുന്നു. മഹാനദിയുടെ ഗംഭീര വിജയത്തിന് ശേഷം തെലുങ്ക് സിനിമയില്‍ നിന്നും മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കീര്‍ത്തി സുരേഷ് മരക്കാറിലേക്കെത്തുന്നുണ്ടോയെന്നറിയാനായി ഇനിയും കാത്തിരിക്കണം.

    English summary
    Keerthy Suresh also part of Marakkar?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X