കീര്‍ത്തി സുരേഷിന്റെ സമയമാണിപ്പോള്‍, മഹാനടിക്ക് ഒന്നരക്കോടിയെങ്കില്‍ അടുത്ത ചിത്രത്തിന് മൂന്നുകോടി!

മലയാള സിനിമയിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും കീര്‍ത്തി സുരേഷിനെ താരമാക്കി മാറ്റിയത് അന്യഭാഷാ ചിത്രങ്ങളാണ്. മലയാളം വേണ്ടത്ര പരിഗണിക്കാതിരുന്ന പല അഭിനേത്രികളും പിന്നീട് അന്യഭാഷകളിലെ മുന്‍നിര താരമായി മാറാറുണ്ട്. കീര്‍ത്തിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായ മേനക സുരേഷിന്റെയും നിര്‍മ്മാതാവായ സുരേഷ് കുമാറിന്‍രെയും മകളായ കീര്‍ത്തിയാണ് ഇപ്പോള്‍ തെന്നിന്ത്യയിലെ താരം. അടുത്തിടെ റിലീസ് ചെയ്ത തെലുങ്ക് ചിത്രമായ മഹാനടിയിലെ സാവിത്രിയെ അവതരിപ്പിച്ചതിലൂടെയാണ് ഈ താരം ലോകശ്രദ്ധ നേടിയത്.

നാഗ്അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. സാവിത്രിയായി കീര്‍ത്തിയെത്തിയപ്പോള്‍ ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ എത്തിയത്. ബോക്‌സോഫീസ് കലക്ഷനില്‍ നിലവിലെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന് 60 കോടി കലക്ഷന്‍ ലഭിച്ചിരുന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി ഇരുവരും നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹാനടി ഇറങ്ങിയതിന് പിന്നാലെ കീര്‍ത്തി സുരേഷ് തന്‍രെ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മഹാനടിയില്‍ നിന്ന് ലഭിച്ചത്

മഹാനടിയില്‍ നിന്ന് ലഭിച്ചത്

നീണ്ട നാളത്തെ തയ്യാറെടുപ്പിനൊടുവിലാണ് താരം സാവിത്രിയായത്. ദേശീയ അവാര്‍ഡ് ജേതാവായ സാവിത്രിയെ അവതരിപ്പിക്കുന്നതിനായി ധാരാളം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഡബ്ബിംഗിനിടയില്‍ പെടാപ്പാട് പെടുന്ന കീര്‍ത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മഹാനടിയില്‍ അഭിനയിച്ചതിന് ഒന്നരക്കോടി രൂപയാണ് താരത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോക്‌സോഫീസിലെ കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം മറിടകന്ന് കുതിക്കുകയാണ് ചിത്രം.

പ്രതിഫലം വര്‍ധിപ്പിച്ചു

പ്രതിഫലം വര്‍ധിപ്പിച്ചു

കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിയ മഹാനടിയില്‍ അഭിനയിച്ചതിന് ശേഷം താരപുത്രി തന്റെ പ്രതിഫലം കുത്തനെ വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാംചരണും ജൂനിയര്‍ എന്‍ടി ആറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തി അഭിനയിക്കുന്നതിന് മൂന്നുകോടി രൂപയാണ് കീര്‍ത്തിക്ക് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഫലത്തിന്‍രെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇപ്പോള്‍ കീര്‍ത്തിയുടെ സ്ഥാനം.

നിരവധി അവസരങ്ങള്‍

നിരവധി അവസരങ്ങള്‍

മഹാനടിയിലെ ഗംഭീര പ്രകടനത്തിന് കൈയ്യടിച്ചത് ആരാധകര്‍ മാത്രമല്ല. നിരവധി സിനിമാപ്രവര്‍ത്തകരും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. പതിവില്‍ നിന്നും വിപരീതമായി ബയോപ്പിക്ക് ചിത്രം താരം സ്വീകരിച്ചപ്പോള്‍ ആരാധകര്‍ക്കായിരുന്നു ആകാംക്ഷ. എങ്ങനെയായിരിക്കും താരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. രാജമൗലി അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ താരപുത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

വിക്രമിന്റെ നായിക

വിക്രമിന്റെ നായിക

തമിഴ് സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും കീര്‍ത്തി സുരേഷിന് ലഭിച്ചിട്ടുണ്ട്. ഹരി സംവിധാനം ചെയ്യുന്ന സാമി 2ലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. വിക്രമാണ് ചിത്രത്തിലെ നായകന്‍. സൂപ്പര്‍ഹിറ്റായ ആദ്യഭാഗത്തിന് ശേഷമാണ് താരം രണ്ടാം ഭാഗവുമായി എത്തുന്നത്. ചിത്രത്തില്‍ തൃഷയായിരുന്നു നായികയായി എത്തേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷം താരം ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X