For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Keerthy Suresh: മമ്മൂട്ടിയുടെ മകളാവാന്‍ കീര്‍ത്തി സുരേഷ് എത്തുമോ? ആകാംക്ഷയോടെ ആരാധകര്‍!

  |

  മലയാള സിനിമയിപ്പോള്‍ താരപുത്രന്‍മാരുടെയും താരപുത്രികളുടെയും ഒപ്പമാണ്. സിനിമാപരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയവര്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇവരില്‍ പലരും ബാലതാരമായി നേരത്തെ തന്നെ പ്രേക്ഷകരെ മനസ്സില്‍ ഇടം പിടിച്ചിട്ടുള്ളതാണെന്നതാണ് മറ്റൊരു കാര്യം. ബാലതാരമായി പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച താരങ്ങള്‍ നായകനും നായികയുമായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു ഗംഭീര വിരുന്നായി മാറുകയായിരുന്നു. പ്രേക്ഷകരുടെ കൂടി ആഗ്രഹം കൂടിയാണ് ഇതിലൂടെ പൂര്‍ത്തീകരിച്ചത്.

  'കിരീട'ത്തിന് ശേഷം കീരിക്കാടന് സംഭവിച്ചത്? മോഹന്‍ലാല്‍ കുത്തിക്കൊന്ന ആ വില്ലന്‍ എവിടെ?

  മേനകയ്ക്ക് പിന്നാലെയാണ് കീര്‍ത്തി സുരേഷ് സിനിമയില്‍ തുടക്കം കുറിച്ചത്. നിര്‍മ്മാതാവായ സുരേഷ് കുമാറിന്റയും മേനകയുടെയും മകള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പൈലറ്റ്‌സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി കീര്‍ത്തി പ്രത്യക്ഷപ്പെട്ടിരുന്നു. 11 വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. മോഹന്‍ലാലും നിഷാനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

  ഒന്നാം സ്ഥാനത്ത് സൗബിന്‍, പൂമരവും ഇരയുമെല്ലാം തൊട്ടുപിറകില്‍, കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!

  അമ്മയ്ക്ക് പിന്നാലെ സിനിമയിലേക്ക്

  അമ്മയ്ക്ക് പിന്നാലെ സിനിമയിലേക്ക്

  മേനകയ്ക്ക് പിന്നാലെയാണ് കീര്‍ത്തി സുരേഷ് സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു മൂത്ത മകള്‍ക്ക് താല്‍പര്യം. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യമാണ് ഇളയ മകളായ കീര്‍ത്തി പ്രകടിപ്പിച്ചത്. ബാലതാരമായി അഭിനയിച്ചതിന്റെ പരിചയവുമായാണ് താരം നായികയായി തുടക്കം കുറിച്ചത്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ് ഗീതാഞ്ജലി.

  മലയാളം അംഗീകരിച്ചില്ല

  മലയാളം അംഗീകരിച്ചില്ല

  ഗീതാഞ്ജലിക്ക് ശേഷം റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് കീര്‍ത്തിയെത്തിയത്. ഈ സിനിമയ്ക്ക് ശേഷം മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങളൊന്നും ആ താരപുത്രിയെ തേടിയെത്തിയിരുന്നില്ല. മലയാളം വേണ്ടത്ര പരിഗണന നല്‍കാതെ പോയ പല താരങ്ങളും തമിഴിലും തെലുങ്കിലും പോയി താരറാണിയായി മാറിയ ചരിത്രമുണ്ട്. നയന്‍താരയും അസിനും വിദ്യാ ബാലനുമൊക്കെ മികച്ച ഉദാഹരണങ്ങളാണ്. അതേ ശൈലി തന്നെയാണ് കീര്‍ത്തിയും പിന്തുടര്‍ന്നത്. മലയാളത്തില്‍ നിന്ന് മികച്ച അവസരങ്ങള്‍ തേടിയെത്തുന്നതിനായി കാത്തുനില്‍ക്കാതെ അന്യഭാഷയിലേക്ക് പ്രവേശിക്കുകയായിരുന്നു ഈ താരപുത്രി.

  അന്യഭാഷയിലെ താരം

  അന്യഭാഷയിലെ താരം

  തമിഴിലും തെലുങ്കിലും അരങ്ങേറിയപ്പോള്‍ മികച്ച പിന്തുണയാണ് കീര്‍ത്തിക്ക് ലഭിച്ചത്. വളരെ പെട്ടെന്ന് തന്നെ ഈ താരപുത്രി ഇന്‍ഡസ്ട്രിയിലെ അവിഭാജ്യ ഘടകമായി മാറി. അന്യഭാഷയില്‍ പ്രവേശിച്ചതില്‍പ്പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നുള്ളതാണ് വാസ്തവം. കൈനിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരപുത്രി. പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് കീര്‍ത്തി സുരേഷിന്റെ സ്ഥാനം.

  അമ്മയുടെ നായകന്‍മാര്‍ക്കൊപ്പം

  അമ്മയുടെ നായകന്‍മാര്‍ക്കൊപ്പം

  ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു മേനക. ശങ്കര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, റഹ്മാന്‍ എന്നിവരുടെ നായികയായും സഹോദരിയായും മികച്ച പ്രകടനമാണ് ഈ താരം കാഴ്ചവെച്ചത്. ഒരുകാലഘട്ടത്തിന്റെ സിനിമാ കാഴ്ചപ്പാടുകളുടെ പ്രതിനിധി കൂടിയാണ് മേനക. അമ്മയ്ക്ക് പിന്നാലെ മകള്‍ അരങ്ങേറിയപ്പോള്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരപുത്രിയെ തേടിയെത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  മമ്മൂട്ടിയുടെ മകളായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

  മമ്മൂട്ടിയുടെ മകളായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

  ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം കീര്‍ത്തി സുരേഷും അഭിനയിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു

  മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു

  മോഹന്‍ലാല്‍, ദിലീപ്, വിജയ്, സൂര്യ, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങളുടെ നായികയായി ഇതിനോടകം തന്നെ കീര്‍ത്തി അഭിനയിച്ചുകഴിഞ്ഞു. വിക്രമിന്റെ നായികയായി അഭിനയിക്കുന്ന സാമി 2 പുരോഗമിച്ച് വരികയാണ്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച സാവിത്രിയുടെ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരമാണ് ഈ താരപുത്രിയെ തേടിയെത്തിയത്.

  English summary
  Keerthy Suresh joins with Mammootty' Telugu film.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X