പൊന്നിയിന്‍ സെല്‍വനില്‍ നിന്നും കീര്‍ത്തി സുരേഷ് പിന്‍മാറി! നിരാശ തോന്നുന്നുവെന്ന് ആരാധകര്‍!

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തില്‍ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം അണിനിരക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. തന്‍രെ സ്വപ്‌ന സിനിമയായാണ് മണിരത്‌നം ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. വിക്രമും ഐശ്വര്യ റായിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും അഭിനയിക്കുന്നുണ്ടെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തില്‍ നിന്നും താരം പിന്‍വാങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്. തായ്‌ലന്‍ഡില്‍ വെച്ച് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് താന്‍ മുടി നീട്ടിയതെന്ന് നേരത്തെ വിക്രം പറഞ്ഞിരുന്നു. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് ഐശ്വര്യ റായിയും മണിരത്‌നവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ചിത്രം കൂടിയാണിത്. അരുള്‍മൊഴി വര്‍മ്മനായി ജയം രവിയാണ് എത്തുന്നത്. രജനീകാന്തിന്റെ 168ാം ചിത്രവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് കീര്‍ത്തി സുരേഷ്, അതിനാലാണ് പൊന്നിയിന്‍ സെല്‍വനില്‍ നിന്നും പിന്‍വാങ്ങുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

Keerthy Suresh

ജയംരവി, തൃഷ, വിക്രം പ്രഭു തുടങ്ങിയവരെക്കൂടാതെ മലയാളത്തില്‍ നിന്നുള്ള താരങ്ങളും ചിത്രവുമായി സഹകരിക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. കരിയറിലെ സ്വപ്‌ന പദ്ധതിയുമായി മണിരത്‌നം എത്തുമ്പോള്‍ ആ വരവ് നിസ്സാരമാവില്ലെന്ന വിലയിരുത്തലുകള്‍ തുടക്കം മുതലേ തന്നെ പുറത്തുവന്നിരുന്നു. വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളുമായി മുന്നേറുന്ന കീര്‍ത്തി സുരേഷിനെത്തേടി മികച്ച അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. ഡേറ്റ് പ്രശ്‌നമായി മാറിയേക്കുമെന്നതിനാലാണ് താരം പിന്‍വാങ്ങുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X