മരക്കാറിനു ശേഷം കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്? താരപുത്രി എത്തുന്നത് ഈ സംവിധായകന്റെ ചിത്രത്തില്‍
മഹാനടിയുടെ വിജയത്തിനു ശേഷം തെന്നിന്ത്യയില്‍ താരമൂല്യം ഉയര്‍ന്ന നായികയായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തിലെ പ്രകടനം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മഹാനടിക്കു ശേഷം തമിഴിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള കീര്‍ത്തിയുടെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ തെന്നിന്ത്യ കടന്ന് നടി ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അമിത് ശര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തില്‍ കീര്ത്തി സുരേഷും അഭിനയിക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബോണി കപൂറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബദായി ഹോ എന്ന ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് അമിത് ശര്‍മ്മ. അതേസമയം ചിത്രത്തില്‍ കീര്‍ത്തിയും എത്തുമെന്ന കാര്യത്തില്‍
ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല
എആര്‍ മുരുകദോസിന്റെ രജനീകാന്ത് ചിത്രത്തില്‍ കീര്ത്തി സുരേഷും നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ മറ്റൊരു നായിക. രജനീകാന്ത് ചിത്രത്തിനു പുറമെ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കീര്‍ത്തി സുരേഷ് അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications