അമ്മയും മകളുമായി നയന്‍താരയും കീര്‍ത്തി സുരേഷും? പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെ ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന രണ്ട് നായികമാരാണ് നയന്‍താരയും കീര്‍ത്തി സുരേഷും. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ ഇരുവരും താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ്. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴില്‍ തിളങ്ങിയ നായികമാരാണ് നയന്‍സും കീര്‍ത്തിയും. നായികയായും കേന്ദ്രകഥാപാത്രവുമായൊക്കെ അഭിനയിച്ചാണ് നയന്‍താര ലേഡീ സൂപ്പര്‍സ്റ്റാറായി മാറിയത്
മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടി കീര്‍ത്തിയും തന്റെ കഴിവ് തെളിയിച്ചിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് രണ്ട് താരസുന്ദരിമാരും മുന്നേറുന്നത്. സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് നായകനാവുന്ന അണ്ണാത്തെയിലും നയന്‍താരയും കീര്‍ത്തിയും അഭിനയിക്കുന്നുണ്ട്. ആദ്യമായാണ് ഇരുവരും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നത്.

ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ നയന്‍താരയാണ് തലൈവരുടെ നായികയായി എത്തുന്നത്. ചിത്രത്തില്‍ കീര്‍ത്തിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന് എല്ലാവരും ആകാംക്ഷകളോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്. അതേസമയം രജനിയുടെയും നയന്‍സിന്റെയും മകളായാണ് ചിത്രത്തില്‍ കീര്‍ത്തി എത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അമ്മയും മകളുമായുളള നയന്‍സിന്റെയും കീര്‍ത്തിയുടെയും വരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം കീര്‍ത്തിയുടെ കഥാപാത്രം സംബന്ധിച്ച് അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല. അജിത്ത് ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സിരുത്തൈ ശിവയാണ് രജനീകാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. രജനിക്കൊപ്പം സിനിമയില്‍ മീന, ഖുശ്ബു തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇവര്‍ക്കൊപ്പം പ്രകാശ് രാജ്, സൂരി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു. സണ്‍ പിക്‌ചേഴ്‌സാണ് തലെെവരുടെ അണ്ണാത്തെ നിര്‍മ്മിക്കുന്നത്. ഡി ഇമന്‍ അണ്ണാത്തെയിലെ പാട്ടുകള്‍ ഒരുക്കുന്നു. അണ്ണാത്തെയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പേട്ട, ദര്‍ബാര്‍ തുടങ്ങിയ സിനിമള്‍ക്ക് പിന്നാലെയാണ് രജനീകാന്ത് പുതിയ ചിത്രവുമായി എത്തുന്നത്.

ഈ വര്‍ഷമാദ്യം ദര്‍ബാറാണ് രജനീകാന്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. ഏആര്‍ മുരുകദോസ് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. നയന്‍താര തന്നെയായിരുന്നു ദര്‍ബാറിലും രജനിയുടെ നായികയായി എത്തിയത്. ദര്‍ബാറിന് മുന്‍പും രജനി ചിത്രങ്ങളില്‍ നായികയായി നയന്‍സ് അഭിനയിച്ചിരുന്നു.

അതേസമയം കീര്‍ത്തി സുരേഷ് ആദ്യമായാണ് തലൈവര്‍ക്കൊപ്പം അഭിനയിക്കുന്നത്. മഹാനടിക്ക് പിന്നാലെയാണ് രജനി ചിത്രത്തിലും കീര്‍ത്തിക്ക് അവസരം ലഭിച്ചിരിക്കുന്നത്. അണ്ണാത്തെയ്ക്ക് പുറമെ തെലുങ്കിലും മലയാളത്തിലും കീര്‍ത്തി സുരേഷിന്റെ സിനിമകള്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കീര്‍ത്തിയും അഭിനയിച്ചിരുന്നു.

പെന്‍ഗ്വിന്‍ എന്ന ത്രില്ലര്‍ ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. അതേസമയം ലവ് ആക്ഷന്‍ ഡ്രാമയാണ് നയന്‍താരയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. നിവിന്‍ പോളി നായകനായ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷം അമ്പത് കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു.


Click it and Unblock the Notifications