വിജയനിര്‍മ്മലയുടെ ബയോപിക്കില്‍ കീര്‍ത്തി സുരേഷ്? മഹാനടിക്ക് ശേഷം അടുത്ത ദേശീയ അവാര്‍ഡ് ഉറപ്പിക്കാമോ
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കീര്‍ത്തി സുരേഷ്. സിനിമാകുടുംബത്തില്‍ നിന്നുമാണ് ഈ നായികയെത്തിയത്. മേനകയുടേയും സുരേഷ് കുമാറിന്റേയും ഇളയ മകളായ കീര്‍ത്തി ചെറുപ്പത്തില്‍ തന്നെ അഭിനയമാണ് തന്റെ മേഖലയെന്ന് വ്യക്തമാക്കിയിരുന്നു. ബാലതാരമായി തിളങ്ങി നിന്നതിന് പിന്നാലെയായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി താരം അവതരിച്ചത്. ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. മലയാളത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്.
മലയാളത്തിലെ തുടക്കം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും അന്യഭാഷയില്‍ നിന്നും മികച്ച അവസരമാണ് താരത്തിന് ലഭിച്ചത്. തമിഴിലും തെലുങ്കിലുമൊക്കെയായി തിളങ്ങുകയായിരുന്നു താരം. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തേയും അഅവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് കീര്‍ത്തി ഇതിനകം തെളിയിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികമാരുടെ ലിസ്റ്റിലേക്ക് കീര്‍ത്തിയും ഇടം പിടിക്കുകയായിരുന്നു.
മഹാനടിയില്‍ അഭിനയിച്ചതോടെ കീര്‍ത്തിയുടെ കരിയര്‍ മാറിമറിയുകയായിരുന്നു. ഈ സിനിമയ്ക്കായി കഠിന പ്രയത്‌നങ്ങളായിരുന്നു താരം നടത്തിയത്. സാവിത്രയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തുകയായിരുന്നു. വീണ്ടുമൊരു ബയോപിക്കില്‍ ്അഭിനയിക്കുകയാണ് താരമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതേക്കുറിച്ചുള്ള സ്ഥിരീകരണത്തിനും ഔദ്യോഗിക പ്രഖ്യാപനത്തിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.

അഭിനയത്തിലും സംവിധാനത്തിലും നിര്‍മ്മാണത്തിലും തിളങ്ങിയ വിജയനിര്‍മ്മലയുടെ ബയോപിക്കില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിജയനിര്‍മ്മലയുടെ മകനായ വിജയ നരേഷാണ് ചിത്രമൊരുക്കുന്നത്. വീഡിയോ കോളിലൂടെ അദ്ദേഹം സ്‌ക്രിപ്റ്റിനെക്കുറിച്ച് കീര്‍ത്തി സുരേഷിനോട് പറഞ്ഞുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം അവസാനമായിട്ടായിരിക്കും സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്.
സംവിധാനത്തില്‍ മികവ് തെളിയിച്ച വനിതയെന്ന റെക്കോര്‍ഡ് വിജയനിര്‍മ്മലയ്ക്ക് സ്വന്തമാണ്. കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിതയെന്ന ബഹുമതിയോടെ ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട് ഈ താരം. 44 തെലുങ്ക് സിനിമകളാണ് വിജയനിര്‍മ്മല ഒരുക്കിയത്. സംവിധാനത്തിന് പുറമെ 250ഓലം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാര്‍ഗവിനിലയമെന്ന സിനിമയിലൂടെയാണ് വിജയനിര്‍മ്മല മലയാളത്തിലേക്കെത്തിയത്. ഭാര്‍ഗവിയെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് താരമായിരുന്നു.


Click it and Unblock the Notifications











