രാജമൗലി ചിത്രവും കെജിഎഫ് 2 റിലീസും ഒരുമിച്ച്? ആരാധകര്‍ ആവേശത്തില്‍

By Prashant V R

സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് കെജിഎഫ് 2ഉം ആര്‍ആര്‍ആര്‍ഉം. എസ് എസ് രാജമൗലിയുടെയും പ്രശാന്ത് നീലിന്റെയും സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമകള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ കെജിഎഫിന്റെ ആദ്യ ഭാഗം തിയ്യേറ്ററുകളില്‍ തരംഗമായിരുന്നു. ആദ്യ ഭാഗത്തിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നത്.

kgf2-rrr

200 കോടിയിലധികമാണ് കെജിഎഫ് തിയ്യേറ്ററുകളില്‍ നിന്നും നേടിയത്. കന്നഡ സൂപ്പര്‍ താരം യഷിന്റെ പ്രകടനമായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായത്. കന്നഡ, മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു സിനിമ.

ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് കെജിഎഫ് രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്താണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അതേസമയം ബാഹുബലി സീരിസിന് ശേഷമാണ് എസ് എസ് രാജമൗലി പുതിയ ചിത്രവുമായി എത്തുന്നത്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ രാംചരണവും ജൂനിയര്‍ എന്‍ടിആറുമാണ് സിനിമയില്‍ നായകന്മാരാകുന്നത്.

400 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കെജിഎഫ് 2ഉം ആര്‍ആര്‍ആര്‍ഉം ഏകദേശം ഒരേസമയം തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2021 സംക്രാന്തി റിലീസായി രണ്ട് സിനിമകളും തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അങ്ങനെയെങ്കില്‍ ബോക്‌സോഫീസില്‍ വലിയ താരപോരാട്ടമായിരിക്കും നടക്കുക. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

Read more about: kgf ss rajamouli yash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X