»   » ബാഹുബലിയുടെ വിജയത്തില്‍ നിരാശരായ താരങ്ങളുമുണ്ട്, അവര്‍ ആരാക്കെയാണെന്ന് അറിയാമോ ??

ബാഹുബലിയുടെ വിജയത്തില്‍ നിരാശരായ താരങ്ങളുമുണ്ട്, അവര്‍ ആരാക്കെയാണെന്ന് അറിയാമോ ??

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി വിജയം ആഘോഷിക്കുന്നതിനൊപ്പം പല വിമര്‍ശനങ്ങളും ഇപ്പോള്‍ വഴിയൊരുക്കിയിരിക്കുകയാണ്. തമന്നയുടെ ചിത്രത്തിലെ രംഗങ്ങളാണ് ഇപ്പോള്‍ സംവിധായകനെ വലച്ചിരിക്കുന്ന പ്രശ്‌നം.

ആദ്യഭാഗത്ത് അവന്തിക എന്ന ശക്തമായ കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗം സിനിമയായി എത്തിയപ്പോള്‍ താന്‍ അഭിനയിച്ച പ്രധാന്യമുള്ള രംഗങ്ങളൊന്നും സിനിമം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇല്ലെന്നാണ് തമന്ന പറയുന്നത്. രണ്ടാം ഭാഗത്തില്‍ വളരെ കുറച്ച് രംഗങ്ങളില്‍ മാത്രമെ തമന്നയെ കാണിക്കുന്നുമുള്ളു.

നിരാശപ്പെടുത്തി അവന്തിക

ആദ്യഭാഗത്ത് പ്രേക്ഷകരെ ആകര്‍ഷിച്ച അവന്തിക രണ്ടാം ഭാഗത്തില്‍ എല്ലാവരെയും നിരാശരാക്കി കളയുകയായിരുന്നു. കുറച്ച് ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങി പോവുകയായിരുന്നു. മികച്ച രംഗങ്ങള്‍ രണ്ടാം ഭാഗത്തിലുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം എഡിറ്റ് ചെയ്്തപ്പോള്‍ കട്ട് ചെയ്ത് മാറ്റുകയായിരുന്നു.

വിഷ്വല്‍ എഫക്ടിന്റെ കുറവ്

തമന്ന അഭിനയിച്ച രംഗങ്ങളിലെ വിഷ്വല്‍ എഫക്ടിന്റെ കുറവുമൂലാമാണ് അത്തരം രംഗങ്ങള്‍ ഒഴിവാക്കി കളഞ്ഞതെന്നാണ് രാജമൗലി പറയുന്നത്.

ദു:ഖിതയായി തമന്ന

ബാഹുബലിയുടെ വിജയം എല്ലാവരും ആഘോഷിക്കുമ്പോള്‍ തമന്ന മാത്രം ദു:ഖിതയാവുകയായിരുന്നു. പ്രധാനപ്പെട്ട രംഗങ്ങളെല്ലാം അവസാന നിമിഷം ബാഹുബലിയില്‍ നിന്നും ഒഴിവാക്കിയതിനാല്‍ ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നു തമന്ന. ചിത്രത്തിനു വേണ്ടി നടത്തിയ കഠിനാദ്ധ്വാനങ്ങളെല്ലാം വെറുതെയായി പോയ വിഷമത്തിലായിരുന്നു തമന്ന.

ബാഹുബലിയുടെ വിജയത്തില്‍ നിരാശരായി കിങ്ങ് ഖാന്‍മാര്‍

ബാഹുബലിയുടെ വിജയത്തില്‍ എല്ലാവരും ആഘോഷിക്കുമ്പോള്‍ നിരാശരായി മറ്റു പലരുമുണ്ട്. ബോളിവുഡിലെ കിങ്ങ് ഖാന്‍മാരുടെ സിനിമകളുടെ റെക്കോര്‍ഡ് തകര്‍ത്തതാണ് അതിന് കാരണം.

ആശംസകള്‍ നേരാതെ ഖാന്‍മാര്‍

ബാഹുബലി ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി റെക്കോര്‍ഡുകള്‍ വാരിക്കുട്ടിയിട്ടും ബോളിവുഡിലെ കിങ്ങ് ഖാന്‍മാര്‍ ആശംസകളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ബാഹുബലിയുടെ വിതരണാവകാശം കരണ്‍ ജോഹറിനാണ്. കരണ്‍ ഇവരുടെ അടുത്ത സുഹൃത്തായിട്ടും ഒരു ട്വീറ്റ് പോലും താരങ്ങള്‍ ഇട്ടിട്ടില്ലെന്നാണ് പറയുന്നത്.

ഷോക്കായി താരങ്ങള്‍

തെലുങ്കില്‍ നിന്നും ഒരു സിനിമ ഹിന്ദിയിലെത്തി നിലവിലുണ്ടായിരുന്ന റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് താരങ്ങള്‍ കരുതിയിരുന്നില്ല. അതിന്റെ ഷോക്കിലാണ് താരങ്ങളിപ്പോള്‍.

English summary
Baahubali Effect! Tamannaah Pissed Off With SS Rajamouli; Khans Jealous About Baahubali 2's Success

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam