»   » ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ ശ്രമം? നടിയുടെ ഭാവിവരനെ പ്രമുഖനടന്‍ വിളിച്ചു? എന്തിനീ പക?

ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ ശ്രമം? നടിയുടെ ഭാവിവരനെ പ്രമുഖനടന്‍ വിളിച്ചു? എന്തിനീ പക?

Posted By: ശ്വേത
Subscribe to Filmibeat Malayalam

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ നടിയുടെ ഭാവി വരനെ കാണാന്‍ ബെംഗളൂരുവില്‍ എത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് മാത്രമല്ല, നടിയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് ഇപ്പോള്‍ ചില പോര്‍ട്ടലുകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍. ‌

Read Also: നടിയെ മടിയില്‍ കിടത്തി മാറിടം നഗ്നമാക്കി... 'അരുതാത്ത' ദിവസം ആയിട്ട് പോലും.. 'എഫ്‌ഐആര്‍' പറയുന്നത്!!

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും ഒരു പ്രമുഖ നടനും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന് സിനിമാ മംഗളം പോലുള്ള വാരികകള്‍ തുറന്നെഴുതുന്നതും ഈ പശ്ചാത്തലത്തിലാണ്. ഇതാദ്യമായിട്ടല്ല സിനിമാ മംഗളം ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രമുഖ നടന്‍ ഈ വാരികയ്‌ക്കെതിരെ പ്രതികരിക്കാത്തത് എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

തിടുക്കപ്പെട്ട് വിവാഹനിശ്ചയം

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വളരെ ചെറിയ ഒരു പരിപാടിയിലാണ് നടിയുടെ വിവാഹനിശ്ചയം അടുത്തിടെ നടന്നത്. വളരെ നേരത്തെ തീരുമാനിച്ചുറപ്പിച്ചു വെച്ചിരുന്ന ഈ ചടങ്ങ് ഇത്ര രഹസ്യമായി നടത്തിയത് എന്തിനാണെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചടങ്ങ് നടന്ന ശേഷമാണ് ഈയൊരു വാര്‍ത്ത തന്നെ പുറത്തായത്.

വിവാഹം മുടക്കാന്‍ ശ്രമമോ?

നടിയുടെ വിവാഹം നടക്കാതിരിക്കാന്‍ സിനിമാ രംഗത്തുനിന്നും തന്നെ ഇടപെടലുകളുണ്ടായി എന്നാണ് സൂചനകള്‍. ആക്രമിക്കപ്പെട്ട ദിവസം പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ പുറത്താക്കും എന്ന് പറഞ്ഞ് പ്രതിശ്രുത വരനെ പിന്തിരിപ്പിക്കാനും ശ്രമം നടന്നത്രെ. എന്നാല്‍ ഇത് ഫലിച്ചില്ല. വിവാഹത്തിന് തടസ്സമുണ്ടാകാതിരിക്കാനാണത്രെ തിടുക്കപ്പെട്ട് ചടങ്ങുകള്‍ നടത്തിയത്.

എല്ലാ പിന്തുണയും നല്‍കി

കൊച്ചിയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട നടിക്ക് എല്ലാ പിന്തുണയും നല്‍കിയത് പ്രതിശ്രുത വരനായിരുന്നു. ഇദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയാണ് നടി പോലീസില്‍ പരാതി നല്‍കിയതും സംഭവങ്ങളെല്ലാം പുറത്തറിഞ്ഞതും. അതുകൊണ്ട് തന്നെ ഇതേക്കുറിച്ചുള്ള കാര്യങ്ങളും ഇദ്ദേഹത്തിന് തുടക്കം മുതല്‍ അറിയാം. എന്നാല്‍ കാര്യങ്ങള്‍ ഇതുകൊണ്ടും തീരില്ല എന്ന സൂചനയാണ് ചില വാരികകള്‍ പുറത്ത് വിടുന്നത്.

നടി സഹകരിക്കുന്ന രംഗങ്ങള്‍

കൊച്ചിയില്‍ തട്ടിക്കൊണ്ടുപോയ അന്ന് നടിക്കെതിരെ പീഡനശ്രമം ഉണ്ടായതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് രീതിയിലാണ് ഇര പീഡിപ്പിക്കപ്പെട്ടത് എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി എഴുതുന്നത്. പീഡിപ്പിക്കുന്നതിനിടയില്‍ ഇര സഹകരിച്ചെന്നും അത് തെളിയിക്കുന്നതിനുള്ള ചില രംഗങ്ങള്‍ ഉണ്ടെന്നുമാണത്രെ വാര്‍ത്ത.

കേസില്‍ നിന്നും രക്ഷപ്പെടുമോ

ഇരയുടെ സഹകരണം ഉണ്ടായി എന്ന് തെളിയിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാമെന്ന കണക്കുകൂട്ടലിലാണത്രെ ഇവര്‍. ദൃശ്യങ്ങള്‍ പുറത്താകാതെ ഇരിക്കുകയാണെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കാം എന്ന രീതില്‍ നടിയോട് അടുപ്പമുള്ള ചിലര്‍ സംസാരിച്ചതായും വാര്‍ത്തകളുണ്ടെന്നാണ് പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തേയും പ്രതികരിച്ചിരുന്നു.

സഹോദരന്‍ എന്ത് പിഴച്ചു

കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയുടെ സഹോദരനെതിരെയും ഗുരുതരമായ ആരോപണം സിനിമ മംഗളത്തിലെ റിപ്പോര്‍ട്ട് ഉന്നയിക്കുന്നുണ്ട്. കേസ് ഒതുക്കാന്‍ ഇരയുടെ സഹോദരന് വന്‍ഓഫര്‍ എന്ന തലക്കെട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സംവിധാന രംഗത്ത് നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന ഇരയുടെ സഹോദരനെ ഡേറ്റ് കൊടുത്ത് കൂടെ നിത്താനുള്ള ശ്രമമാണത്രെ നടക്കുന്നത്.

ഇതൊന്നും വിലപ്പോയില്ല

നടിയുടെ കുടുംബം ഒരുതരത്തിലും കീഴടങ്ങില്ലെന്ന് മനസ്സിലായതോടെയാണ് ഈ നീക്കങ്ങള്‍ നടന്നത്. എന്നാല്‍ ഈ ശ്രമത്തെ നടിയുടെ കൂടെ നിന്നവര്‍ എതിര്‍ത്തു തോല്‍പിച്ചു. ഇരയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ നിന്ന് രക്ഷപ്പെടാനും മറ്റ് ചിലരെ രക്ഷപ്പെടുത്താനും വേണ്ടി കോടികളാണ് ചിലര്‍ ചെലവാക്കിയത് എന്നും സിനിമാ മംഗളത്തിലെ റിപ്പോര്‍ട്ട് പറയുന്നു.

കേസ് ഒത്തുതീര്‍പ്പാക്കുന്ന പ്രശ്‌നമില്ല

ആക്രമിക്കപ്പെട്ട നടിയ്ക്കും നടിയുടെ അമ്മയ്ക്കും കേസ് ഒത്തുതീര്‍പ്പാക്കാന്‍ താത്പര്യമില്ലെന്നാണ് പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ട്. ഇതിന് ശേഷമാണ് സഹോദരനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സുനിയും ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത് എന്ന് സുനിയുമായി രക്തബന്ധമുള്ള ഒരാള്‍ പറഞ്ഞു എന്ന് പല്ലിശ്ശേരി നേരത്തെ എഴുതിയിട്ടുണ്ട്.

പള്‍സര്‍ സുനിയും ദിലീപും തമ്മില്‍

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയും മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ദിലീപും തമ്മില്‍ അടുത്ത ബന്ധമാണോ ഉള്ളത് എന്നാണ് സിനിമാ മംഗളത്തിന്റെ ചോദ്യം. ഇത് മാത്രമല്ല വേറെയും ചില കാര്യങ്ങള്‍ കൂടി മുതിര്‍ന്ന സിനിമാ ലേഖകനായ പല്ലിശ്ശേരി സിനിമ മംഗളത്തില്‍ എഴുതിയ ലേഖനത്തിലുണ്ട്. നേരത്തെ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞ് ലേഖനം എഴുതിയ ആളാണ് പല്ലിശ്ശേരി.

പറഞ്ഞത് ഒരു ബന്ധു

യജമാനഭക്തിയുള്ള ഗുണ്ടയാണ് പോലും പള്‍സര്‍ സുനി. നല്ല യജമാനനായിട്ടാണ് സുനി ദിലീപിനെ കണ്ടിരുന്നത് എന്ന് ബന്ധു പറഞ്ഞുവത്രെ. ഗുണ്ട എന്ന് പറഞ്ഞാല്‍, ജോലി ഏല്‍പിക്കുന്നവരുടെ താത്പര്യം മാത്രം നോക്കുന്ന ഗുണ്ട. വിശ്വസിച്ചവരെ ചതിക്കാത്ത ഗുണ്ട - ഇങ്ങനെയൊക്കെയാണ് പല്ലിശ്ശേരി സുനിയെക്കുറിച്ച് പറയുന്നത്.

സംഭവിച്ചത് ക്രൂരമായ പീഡനം

ഒരു ദയയും ഇല്ലാത്ത ക്രൂരമായ പീഡനത്തിനാണ് നടി ഇരയാക്കപ്പെട്ടത് എന്നാണ് പല്ലിശ്ശേരി പറയുന്നത്. അരുതാത്ത അവസ്ഥയില്‍ ആയിരുന്നിട്ട് പോലും പള്‍സര്‍ സുനി ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പറയുന്ന ഇതേ കാര്യം തന്നെ ഏതാനും ദിവസം മുമ്പ് എഫ് ഐ ആര്‍ കോപ്പി എന്ന പേരിലും പ്രചരിച്ചിരുന്നു.

എല്ലാം ഭംഗിയായി കലാശിച്ചു

എല്ലാം കഴിഞ്ഞതിന് ശേഷം പള്‍സര്‍ സുനി ആരെയോ ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാം ഭംഗിയായി കലാശിച്ചു എന്നാണത്രെ സുനി പറഞ്ഞത്. ഇത് ആരോടാണ് എന്ന ചോദ്യവും പല്ലിശ്ശേരി ഉന്നയിക്കുന്നുണ്ട്. നടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ സുനി സ്വന്തം മൊബൈല്‍ ഫോണിലാണ് പകര്‍ത്തിയത്. ഈ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ മൂന്ന് സ്ഥലങ്ങളിലാണ് ഉള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പേര് പറഞ്ഞ് എഴുതി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ചിത്രങ്ങള്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി ചില നടന്മാര്‍ക്ക് എത്തിച്ചുകൊടുത്തതായി പ്രമുഖ സിനിമാ വാരികയായ സിനിമാ മംഗളമാണ് രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള പല്ലിശ്ശേരിയാണ് സിനിമാ മംഗളത്തിന് വേണ്ടി റിപ്പോര്‍ട്ട് എഴുതിയത്.

നടിയെ ഭീഷണിപ്പെടുത്തി

ഞങ്ങളോട് സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ലാറ്റില്‍ കൊണ്ടുപോയി ലഹരിമരുന്ന് കുത്തിവെക്കുമെന്നും അവിടെയുള്ളവര്‍ മേയുമെന്നും പള്‍സര്‍ സുനിയും സംഘവും നടിയെ ഭീഷണിപ്പെടുത്തി. എഴുതാന്‍ പോലും പറ്റാത്ത കാര്യങ്ങളാണ് പിന്നീട് അവിടെ നടന്നതെന്നും ബ്ലൂഫിലിം ചിത്രീകരിക്കുന്നത് പോലെ എല്ലാം എടുക്കുകയായിരുന്നു എന്നുമാണ് സിനിമാ മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

പേര് പോലും പറഞ്ഞു

പല്ലിശ്ശേരിയുടെ ഈ റിപ്പോര്‍ട്ടുകള്‍ ആധികാരികമാണ് എന്ന് ആളുകളില്‍ പലരും വിശ്വസിച്ചു. അതെന്തോ ആകട്ടെ, റിപ്പോര്‍ട്ടില്‍ പറഞ്ഞത് സത്യമോ കള്ളമോ ആകട്ടെ, തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടിയുടെ പേര് പുറത്തുപറയാന്‍ സിനിമാ മംഗളത്തിന് എങ്ങനെ സാധിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പരാതിക്കാരിയുടെ പേര് പുറത്ത് പറയരുതെന്ന അടിസ്ഥാന കാര്യം സിനിമാ മംഗളം മറന്നോ.

ധൈര്യത്തിന് ഒരു സല്യൂട്ട്

നടിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഏറെ വിവരങ്ങള്‍ സിനിമാ മംഗളത്തിലെ റിപ്പോര്‍ട്ട് പുറത്ത് പറയുന്നുണ്ട്. ഈ ധൈര്യത്തിന് ഒരു സല്യൂട്ട് എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പറയുകയും ചെയ്യുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് ഈ സംഭവത്തിന് പിന്നിലെന്ന് പറയുന്ന സിനിമാ മംഗളം അതിനുള്ള കാരണങ്ങളും നിരത്തി.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍

വ്യക്തിപരമായ ദേഷ്യമല്ല റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടിയ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിലേക്ക് നയിച്ചത് എന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് സിനിമാ മംഗളം റിപ്പോര്‍ട്ടും പോകുന്നത്. നടിയുടെ പേരില്‍ പ്രമുഖ നടന്‍ സ്വത്തുക്കള്‍ എഴുതിവെച്ചെന്നും അത് തിരിച്ചുചോദിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പറയുന്നു.

കാര്യങ്ങള്‍ വളരെ വ്യക്തമായി

സിനിമാ ലൊക്കേഷനില്‍ നില്‍ക്കേ നടിക്ക് വന്ന ഫോണ്‍കോളുകളുടെ കാര്യവും അതില്‍ എന്താണ് പറഞ്ഞത് എന്ന കാര്യം പോലും എടുത്തുപറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് പുരോഗമിക്കുന്നത്. രണ്ടാം വിവാഹം ചെയ്ത പ്രമുഖ നടന്‍ എന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നേരത്തെ ആരോപിക്കപ്പെട്ട ആളെത്തന്നെയാണ് സിനിമാ മംഗളം റിപ്പോര്‍ട്ടും ഉന്നം വെക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.

ആ ദിവസം എന്ത് സംഭവിച്ചു

നടി സഞ്ചരിച്ച കാറിനെ ടെംപോ ട്രാവലറില്‍ എത്തിയ സംഘം കുറുകെ നിര്‍ത്തി തടഞ്ഞ് അകത്തുകയറി എന്നാണ് സിനിമാ മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡ്രൈവര്‍ മാര്‍ട്ടിനെ ബലം പ്രയോഗിച്ച് സീറ്റില്‍ നിന്നും മാറ്റിയ ശേഷം മുഖംമൂടി ധാരികളില്‍ ഒരാള്‍ വണ്ടി ഓടിക്കാന്‍ തുടങ്ങി. ഈ സമയത്താണ് പള്‍സര്‍ സുനിയുടെ മുഖംമൂടി അഴിയുന്നതും പള്‍സര്‍ സുനിയെ നടി തിരിച്ചറിയുന്നതും - ഇത്രയും കാര്യങ്ങള്‍ നേരത്തെയും പല റിപ്പോര്‍ട്ടുകളിലും ഉണ്ടായിരുന്നു.

തമാശയല്ല കാര്യമാണ്

പള്‍സര്‍ സുനിയും സംഘവും തമാശ കളിക്കുകയാണ് എന്നാണത്രെ നടി ആദ്യം കരുതിയത്. എന്നാല്‍ ഇതൊരു ക്വട്ടേഷനാണ് എന്നും ഞങ്ങളോട് സഹകരിക്കണം എന്നും പള്‍സര്‍ സുനി നടിയോട് പറഞ്ഞു - ഇത്രയും വ്യക്തമായി സിനിമാ മംഗളത്തോട് ഈ കാര്യങ്ങള്‍ ആര് പറഞ്ഞു എന്നതാണ് വായനക്കാര്‍ ചോദിക്കുന്നത്. നടന്ന സംഭവം അക്കമിട്ടെന്നോണം പറയുന്നുണ്ട് ഈ റിപ്പോര്‍ട്ടില്‍. അതും അതിവിശദമായി.

ഫോണ്‍ ചെയ്ത് പറഞ്ഞു

അര്‍ധരാത്രിയോടെ പടമുകള്‍ ജംഗ്ഷനില്‍ ഇറങ്ങിയ ശേഷം ഓപ്പറേഷന്‍ വിജയിച്ചതായി പള്‍സര്‍ സുനി ആരെയോ ഫോണ്‍ ചെയ്ത് പറഞ്ഞു. ഇതെല്ലാം നടി നിറകണ്ണുകളോടെ നോക്കിനിന്നു. പള്‍സര്‍ സുനി കാറില്‍ നിന്നും ഇറങ്ങിയ ശേഷം ഡ്രൈവര്‍ മാര്‍ട്ടിനെ കാറില്‍ കയറാന്‍ അനുവദിക്കുകയായിരുന്നു. നടി ലാലിന്റെ വീട്ടിലെത്തി സംഭവം പോലീസില്‍ അറിയിച്ചതോടെയാണ് ഡ്രൈവര്‍ മാര്‍ട്ടിന് പ്രതികളുമായുള്ള ബന്ധം പുറത്തറിഞ്ഞത്.

English summary
Latest reports in Kochi actress attack case.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam