Just In
- 1 hr ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 1 hr ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 2 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 2 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടം, കെവി വിജയദാസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
- Finance
സർക്കാർ ജീവനക്കാർക്ക് ബില്‍ തുകയില്‍ 10 ശതമാനം കിഴിവുമായി ബിഎസ്എൻഎൽ
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജനപ്രിയ നായകന്റെ അടുത്ത സിനിമയും മിന്നിക്കും!കോടതി സമക്ഷം ബാലന് വക്കീല്‍ വരുന്നു! റിലീസ് വിവരങ്ങള്‍
ജനപ്രിയ നായകന് ദിലീപിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കമ്മാരസംഭവം,രാമലീല എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവായിരുന്നു നടന് മലയാളത്തില്‍ നടത്തിയിരുന്നത്. കമ്മാര സംഭവത്തിനു ശേഷം കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രമാണ് ദീലിപിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ.
അമുദവനായി വിസ്മയിപ്പിക്കാന് മമ്മൂക്കയെത്തുന്നു! പേരന്പ് 25ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍!
പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ ഡബ്ബിംഗ് ഉള്‍പ്പെടെയുളള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കവേ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

കോടതി സമക്ഷം ബാലന് വക്കീല്‍
ദിലീപിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ബി ഉണ്ണികൃഷ്ണന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിക്കന്‍ വക്കീലായിട്ടാണ് ദിലീപ് എത്തുന്നതെന്നാണ് വിവരം. പാസഞ്ചറിനു ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ജനപ്രിയ നായകന്റെ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത്. ചിത്രം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ആദ്യ ടീസറിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.

ഭൂരിഭാഗം രംഗങ്ങളും
നേരത്തെ സിനിമയുടെ ആദ്യഷെഡ്യൂളില്‍ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരുന്നു. കമ്മാരനു ശേഷം ബാലന് വക്കീലായുളള ദിലീപിന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്മാവുന്ന തരത്തിലുളള മികച്ചൊരു എന്റര്ടെയ്നര് തന്നെയായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളമാണ് ദിലീപ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന് വക്കീല്‍ നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ റിലീസ്
പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം മാത്രമാണ് ഇനി സിനിമയുടെതായി ബാക്കിയുളളത്. മോഹന്‍ലാലിന്റെ വില്ലന്‍ എന്ന ചിത്രത്തിനു ശേഷമാണ് ബി ഉണ്ണികൃഷ്ണന് ദിലീപ് ചിത്രവുമായി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകരണം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

2കണ്ട്രീസിനു ശേഷം മംമ്ത
വമ്പന്‍ താരനിരയാണ് ദിലീപിന്റെ കോടതി സമക്ഷം ബാലന് വക്കീലില്‍ അണിനിരക്കുന്നത്. 2കണ്ട്രീസിനു ശേഷം മംമ്താ മോഹന്‍ദാസ് ദിലീപിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രിയ ആനന്ദ് മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പുതിയ സിനിമകള്‍
ബി ഉണ്ണികൃഷ്ണന് ചിത്രത്തിനു പുറമെ പ്രൊഫസര്‍ ഡിങ്കന്, പിക്ക് പോക്കറ്റ്,ജി പ്രജിത്ത് ചിത്രം, ജയസൂര്യ ചിത്രം തുടങ്ങിയവയും ജനപ്രിയ നായകന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്. ചായാഗ്രാഹകനായി ശ്രദ്ധ നേടിയ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കമ്മാരസംഭവത്തിനു ശേഷം നമിതാ പ്രമോദാണ് ചിത്രത്തില്‍ ദിലീപിന്റെ നായികാ വേഷത്തിലെത്തുന്നത്.
കഥ കേട്ട് ദുല്‍ഖര്‍ ഒരുപാട് ചിരിച്ചു! സ്പോട്ടില്‍ ഒകെ പറയുമെന്ന് കരുതി! പക്ഷേ ഞെട്ടിച്ചു: വിഷ്ണു
കമ്മട്ടിപ്പാടത്തിനു ശേഷം പുതിയ സിനിമയുമായി രാജീവ് രവി! ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു