For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്‍ഷിതയെ സീരിയലില്‍ നിന്നും പുറത്താക്കിയോ? സീരിയല്‍ ടീം വിവേകത്തോടെ തീരുമാനം എടുക്കണമെന്ന് നടിയും

  |

  ഹിറ്റ് സീരിയലുകളിലൂടെ മലയാളത്തിന് പ്രിയങ്കരിയായി മാറിയ നടിയാണ് അന്‍ഷിത അന്‍ചി. കൂടെവിടെ സീരിയലിലെ സൂര്യ മൈക്കിള്‍ എന്ന നായികവേഷത്തിലൂടെ തിളങ്ങി നില്‍ക്കുകയാണ് നടിയിപ്പോള്‍. അതേ സമയം തമിഴിലെ ചെല്ലമ്മ എന്ന സീരിയലിലും അന്‍ഷിത നായികയാണ്. ഈ സീരിയലുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നടക്കുന്നതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

  ചെല്ലമ്മ സീരിയലില്‍ അന്‍ഷിത നായികയാവുമ്പോള്‍ അര്‍ണവാണ് നായകന്‍. ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നും അതിലൂടെ തന്റെ ജീവിതം തകര്‍ന്നെന്നും പറഞ്ഞ് അര്‍ണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധര്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇതിനിടെ അന്‍ഷിതയുടെ ഒരു ഓഡിയോ പുറത്ത് വരികയും ചെയ്തു. ഇതോടെ സീരിയലില്‍ നിന്നും നടിയെ പുറത്താക്കിയതായിട്ടാണ് വിവരം. വിശദമായി വായിക്കാം..

  Also Read: രണ്ടാമത്തെ ബന്ധവും തോറ്റ് പോയി; എലിസബത്തിനെ കുറിച്ചൊന്നും പറയില്ല, വിവാഹമോചനത്തില്‍ ബാലയുടെ പ്രതികരണം

  ദിവ്യ ശ്രീധറും അര്‍ണവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അര്‍ണവിനെ വിവാഹം കഴിക്കാനായി ദിവ്യ മതം മാറുക വരെ ചെയ്തിരുന്നു. ഇതിനിടെ ദിവ്യ ഗര്‍ഭിണിയായി. അതിന് ശേഷം ഭര്‍ത്താവ് തന്നില്‍ നിന്നും അകന്ന് പോവുകയാണെന്നും മറ്റൊരു നടിയുമായി അടുപ്പത്തിലായതായിട്ടും ദിവ്യ ആരോപിച്ചു. അത് അന്‍ഷിത ആണെന്നാണ് ദിവ്യ പറയുന്നതും. തനിക്കെതിരെ വന്ന വാര്‍ത്തകളോടൊന്നും പ്രതികരിക്കാതെ ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറാനാണ് അന്‍ഷിത ശ്രമിച്ചതും.

  Also Read: 'മലയാളത്തിൽ മര്യാദയ്ക്ക് ഡോർ പോലുമില്ലാത്ത ബാത്ത്റൂം, ബഹുമാനക്കുറവ്; തെലുങ്ക് സിനിമ വ്യത്യസ്തം'

  ഇപ്പോഴിതാ അന്‍ഷിത അഭിനയിക്കുന്ന തമിഴ് സീരിയലില്‍ നിന്നും നടി പുറത്താക്കിയെന്ന തരത്തിലൊരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഈ സീരിയലിന്റെ ലൊക്കേഷനില്‍ വന്ന് ദിവ്യ അന്‍ഷിതയെ ആക്രമിച്ചതായി വാര്‍ത്ത വന്നിരുന്നു. ഈ ആരോപണങ്ങളെ മുന്‍നിര്‍ത്തി ദിവ്യ വാര്‍ത്ത സമ്മേളനം വിളിക്കുകയും ചെയ്തു. ഒടുവില്‍ അന്‍ഷിതയും അര്‍ണവും ദിവ്യയുമായി സംസാരിക്കുന്ന ഫോണ്‍ കോളിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയിലൂടെ ലീക്കായിരിക്കുകയാണ്.

  Also Read: ഓവറായി റിയാക്ട് ചെയ്തതാണോ? ബിഗ് ബോസിലെ ആ പ്രവൃത്തിയോർത്ത് ഖേദമില്ലെന്ന് ജാസ്മിൻ എം മൂസ

  'അര്‍ണവും ഞാനും തമ്മില്‍ എന്ത് ഉണ്ടെന്നാണ് നീ പറയുന്നത്. ഇനിയിപ്പോള്‍ അങ്ങനെ ഉണ്ടെങ്കില്‍ തന്നെ ഐ ലവ് യു അര്‍ണവ്, ഉമ്മ..' എന്നൊക്കെ നടി പറയുന്നുണ്ട്. ഇവളോട് മിണ്ടാതിരിക്കാന്‍ പറയാനും ഭാര്യയുടെ മുന്‍പില്‍ വച്ച് ഭര്‍ത്താവിനോട് ഇങ്ങനെയെല്ലാം പറയുന്നത് ശരിയാണോന്നും ദിവ്യ ചോദിക്കുകയും ചെയ്യുന്നുണ്ട്.

  മാത്രമല്ല വളരെ മോശമായ രീതിയില്‍ ദിവ്യയോട് നടി സംസാരിക്കുന്നതും ഓഡിയോയില്‍ വ്യക്തമാണ്. കോണ്‍ഫറന്‍സ് കോളിന്റെ ഓഡിയോ പുറത്ത് വന്നതോടെ തമിഴ്‌നാട്ടിലുള്ള ആരാധകരും അന്‍ഷിതയ്‌ക്കെതിരെ തിരിഞ്ഞതായിട്ടാണ് വിവരം.

  ഗര്‍ഭിണിയായൊരു സ്ത്രീ അവരുടെ ഭര്‍ത്താവിന് വേണ്ടി നടത്തുന്ന പോരാട്ടത്തെ കുറിച്ചാണ് ആളുകള്‍ പറയുന്നത്. എന്തായാലും ദിവ്യയ്ക്ക് നീതി ലഭിക്കണമെന്നാണ് ഭൂരിഭാഗം ആരാധകരുടെയും ആവശ്യം. നിലവില്‍ ദിവ്യയ്‌ക്കെതിരെയും കേസ് ഭര്‍ത്താവ് നല്‍കിയിട്ടുണ്ട്. അതേ സമയം സീരിയലില്‍ നിന്നും പുറത്തായെന്ന ആരോപണം ഉള്‍കൊള്ളുന്ന വിധത്തിലുള്ള പോസ്റ്റുമായിട്ടാണ് അന്‍ഷിത എത്തിയിരിക്കുന്നത്. ചെല്ലമ്മ സീരിയല്‍ റേറ്റിങ്ങില്‍ ടോപ്പിലെത്തിയെന്ന കാര്യമാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി നടി കൊടുത്തിരിക്കുന്നത്.

  'പ്രേക്ഷകര്‍ക്ക് വേണ്ടത് നല്ല കഥയും അത് ഏറ്റവും മനോഹരമായി ചെയ്യുന്ന താരങ്ങളെയുമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. സ്‌ക്രീനിന് പുറത്ത് നടക്കുന്ന സംഭവങ്ങള്‍ അപലപനീയമാണ്. ചെല്ലമ്മയുടെ ടീം ഇങ്ങനെ തന്നെ പോവണം. വിവേകത്തോടെ തീരുമാനിക്കുക'... എന്നുമാണ് അന്‍ഷിത ക്യാപ്ഷനില്‍ നല്‍കിയിരിക്കുന്നത്. വിവേകത്തോടെ തീരുമാനം എടുക്കാന്‍ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞതെന്തിനാണെന്നാണ് ചോദ്യം വരുന്നത്. എന്തായാലും വൈകാതെ ഇതിലൊരു വിശദീകരണം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  Read more about: Anshitha
  English summary
  Koodevide Serial Actress Anshitha Anshi Quit Her Tamil Serial Chellamma? Tamil Media Buzz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X