»   » വിനായകല്ല നല്ല നടന്‍!!! അവാര്‍ഡിനെതിരെ കെആര്‍ ഇന്ദിര!!! പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ!!!

വിനായകല്ല നല്ല നടന്‍!!! അവാര്‍ഡിനെതിരെ കെആര്‍ ഇന്ദിര!!! പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമാ പ്രേക്ഷകര്‍ നെഞ്ചേറ്റിയ നടനാണ് വിനായകന്‍. കമ്മട്ടിപ്പാടം എന്ന സിനിമയിലെ ഗംഗയെ അവിസ്മരണീയമാക്കിയ വിനായകന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. വിനായകന് അവാര്‍ഡ് ലഭിക്കണമെന്നുള്ളത് മലയാളി പ്രേക്ഷകരുടെ ആഗ്രഹമായിരുന്നു.

വിനായകന്‍ അവാര്‍ഡിന് അര്‍ഹനല്ല എന്ന് പറഞ്ഞ എഴുത്തുകാരി കെആര്‍ ഇന്ദിരയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഈ അവാര്‍ഡ് സവര്‍ണരേയും അവര്‍ണരേയും തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രതന്ത്രമാണെന്നാണ് കെആര്‍ ഇന്ദിരയുടെ വാദം.

കമ്മട്ടിപ്പാടം കണ്ട് തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയ ആളാണ് താനെന്ന് ഫേസ്ബുക്ക പോസ്റ്റില്‍ കെആര്‍ ഇന്ദിര പറയുന്നു. കഴിഞ്ഞ ദിവസമാണ് സിനിമ മുഴുവന്‍ കണ്ടത്. വിനായകന് അവാര്‍ഡ് കൊടുത്തത് എന്തിനാണെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം കൃഷ്ണനാണ്. കൃഷ്ണനെ അവതരിപ്പിച്ച ദുല്‍ഖര്‍ നന്നായി അഭിനയിച്ചിട്ടില്ല. എന്ന് കരുതി വല്ലപ്പോഴും ഒന്ന് മുഖം കാണിച്ച ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും കണ്ടില്ലെന്നും അവര്‍ പറയുന്നു. സവര്‍ണര്‍-അവര്‍ണര്‍ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രതന്ത്രമെന്ന നിലയില്‍ വളരെ നല്ല നടപടിയാണെന്നും കെആര്‍ ഇന്ദിര പറഞ്ഞു.

പോസ്റ്റിനെതിരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 500ഓളം കമന്റുകളാണ് പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം ലഭിച്ചത്. സിനിമയ രാഷ്ട്രീയ കെട്ടുപാടുകളെ പൊട്ടിച്ചുകളഞ്ഞ അവാര്‍ഡിനെ വിമര്‍ശിച്ച കെആര്‍ ഇന്ദിരക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ആളുകള്‍ വിമര്‍ശനവുമായി എത്തിയത്.

ഒരു സവര്‍ണരാഷ്ട്രീയ തമ്പുരാട്ടിയെ പകുതിക്ക് വച്ച് തിയറ്ററില്‍ നിന്നും ഇറക്കിവിടാന്‍ കഴിയാന്‍ കഴിഞ്ഞുവെന്നതാണ് ആ സിനിമയുടെ വിജയമെന്നായിരുന്നു എഴുത്തുകാരനായ അശോകന്‍ ചെരുവിലിന്റെ കമന്റ്. വിനായകന്റെ നിറമാണോ പ്രശ്‌നമെന്നും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. കമ്മട്ടിപ്പാടത്തെ പിള്ളാരേയും ഗംഗയേയും നെഞ്ചോട് ചേര്‍ക്കുകയാണ് ആരാധകര്‍.

എത്ര സമയം സ്‌ക്രീനില്‍ ഉണ്ടായിരുന്നു എന്നതല്ല പെര്‍ഫോമന്‍സിലാണ് കാര്യം. ഇതിനായി മികച്ച ഒരു ഉപമ അവതരിപ്പിക്കുന്നണ്ട് രജീഷ് എന്നയാള്‍. 'നിങ്ങളുടെ ജനനത്തില്‍ അമ്മയ്ക്ക് പത്ത് മാസവും അച്ഛന് കുറച്ച് മിനിറ്റുകളും മാത്രമേ റോള്‍ ഉള്ളു. കുറച്ച് സമയം ആയതുകൊണ്ട് അച്ഛന്‍ അച്ഛനല്ലാതാകില്ലല്ലോ' എന്നാണണ് കമന്റ്. പലരും ഇതേ കമന്റ് സ്‌ക്രീന്‍ ഷോട്ടെടുത്ത് കമന്റായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

കറുത്തവനായ വിനായകന് അവാര്‍ഡ് കൊടുക്കുകയും വെളുത്ത് സൗന്ദര്യമുള്ള മോഹന്‍ലാലിന് അവാര്‍ഡ് കൊടുക്കാത്തതും കറുപ്പ് നിറമുള്ള സൗന്ദര്യമില്ലാത്ത ചേച്ചിക്ക് ഒട്ടും പിടിച്ചില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. വിനായകന്റെ ശരീരം കറുത്തതാണെങ്കിലും വെളുത്ത മനസാണെന്നും അത് ചേച്ചിക്കില്ലെന്നും ആ കമന്റില്‍ പറയുന്നു.

പ്രശസ്തരാകുന്ന ആളുകള്‍ക്കെതിരെ അഭിപ്രായം പറഞ്ഞ് മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള തന്ത്രമാണിതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. കെആര്‍ ഇന്ദിരയുടെ പുസ്തകത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം ഈ പുസ്തകം വായിച്ച താന്‍ പകുതിക്ക് നിറുത്തി ദീപാവലി ആഘോഷിക്കാന്‍ പോയി എന്ന് കമന്റിട്ടവരും ഉണ്ട്.

സിനിമയില്‍ വളരെ കുറച്ച് സമയം മാത്രമേ വിനായകന്റെ കഥാപാത്രം വരുന്നൊള്ളു എന്നായിരുന്നു കെആര്‍ ഇന്ദിരയുടെ പ്രധാനപ്പെട്ട വിമര്‍ശനം. അതിനൊരാള്‍ മറുപടി നല്‍കിയത് ഓസ്‌കാര്‍ അവാര്‍ഡ് നേടിയ നടനെ ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു. സൈലെന്‍സ് ഓഫ് ദി ലാമ്പ്‌സ് എന്ന ചിത്രത്തില്‍ വെറും 15 മിനിറ്റ് മാത്രം സ്‌ക്രീന്‍ പ്രസന്‍സുള്ള ആന്റണി ഹോപ്കിന്‍സിന് അവാര്‍ഡ് കിട്ടിയ കഥയറിയാമോ എന്നായിരുന്നു കമന്റ്. തലക്കകത്തെ ജാതി ബോധം മാറ്റി വച്ചിട്ട് ചിത്രം ഒന്നൂടെ കണ്ട് നോക്കാന്‍ ഓര്‍മിപ്പിക്കുന്നുമുണ്ടയാള്‍.

വിനായകൻ അവാർഡ് അർഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടുള്ള കെആർ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Writer KR Indira states that Vinayakan not deserving the State Award for Best Actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam