For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡാർലിം​ഗ്; പ്രണയ ​ഗോസിപ്പുകൾക്കിടെ പ്രഭാസിനെക്കുറിച്ച് കൃതി സനോൻ; ആഘോഷമാക്കി ആരാധകർ

  |

  തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഉയർന്ന് വന്ന പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. തെലുങ്കിലെ സൂപ്പർസ്റ്റാർ ആയിരുന്നെങ്കിലും പ്രഭാസ് രാജ്യാന്തര തലത്തിൽ അറിയപ്പെടുന്നത് ബാഹുബലി എന്ന സിനിമയിലൂടെ ആണ്. പ്രഭാസിന്റെ കരിയർ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി.

  അനുഷ്ക ഷെട്ടി, റാണ ദ​ഗുബതി, തമന്ന, രമ്യ കൃഷ്ണ തുടങ്ങിയവർക്ക് ഒപ്പം പ്രഭാസും എത്തിയപ്പോൾ സീനിമ സൂപ്പർ ഹിറ്റായി. ഇന്നും ബാഹുബലി നായകൻ ആയാണ് പ്രഭാസ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

  Also Read: പത്താം ക്ലാസ് തോറ്റതാണ് എനിക്ക് ഉപകാരമായത്; മറ്റൊരാള്‍ എന്റെ ജീവിതത്തില്‍ തീരുമാനമെടുക്കില്ലെന്ന് ഗോപി സുന്ദർ

  കരിയറിൽ തിളങ്ങുന്ന പ്രഭാസിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നടി അനുഷ്ക ഷെട്ടിയുമായി ചേർത്ത് വന്ന ​ഗോസിപ്പ് ആയിരുന്നു ഇതിൽ ഏറെക്കാലം നീണ്ടു നിന്നത്. എന്നാൽ തങ്ങൾ പ്രണയത്തിലല്ലെന്നും സുഹൃത്തുക്കൾ മാത്രമാണെന്നും പ്രഭാസും അനുഷ്കയും പല തവണ വ്യക്തമാക്കി.

  അനുഷ്കയ്ക്ക് ശേഷം പ്രഭാസിനൊപ്പം ചേർത്ത് വന്ന മറ്റൊരു പേരാണ് നടി കൃതി സനോനിന്റേത്. പുറത്തിറങ്ങാനിരിക്കുന്ന ആദിപുരുഷ് എന്ന സിനിമയിൽ പ്രഭാസിന്റെ നായികയായി കൃതി ആണെത്തുന്നത്.

  Also Read: റൊമാന്റിക്കാവുന്നത് ഞാനാണ്; പൃഥ്വിരാജ് അങ്ങനെയല്ല, ഇക്കാര്യം പെണ്‍കുട്ടികള്‍ കൂടി കേള്‍ക്കേണ്ടതാണെന്ന് സുപ്രിയ

  ഇപ്പോഴിതാ പ്രഭാസിനെക്കുറിച്ച് കൃതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തെലുങ്ക് സിനിമയിലെ പ്രിയപ്പെട്ട ഹീറോ ആരാണെന്ന ചോദയത്തിന് മറുപടി നൽകുകയായിരുന്നു കൃതി. ഡാർലിം​ഗ് പ്രഭാസ് എന്നാണ് കൃതി നൽകിയ മറുപടി. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പരക്കുന്നതിനിടെ ആണ് കൃതി സനോനിന്റെ പരാമർശം.

  നേരത്തെ പ്രഭാസിനെക്കുറിച്ച് അനുഷ്ക ഷെട്ടി പറയുന്ന കാര്യങ്ങളും ഇത്തരത്തിൽ വാർത്ത ആവാറുണ്ടായിരുന്നു. പ്രഭാസ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ഏത് സമയത്തും വിളിച്ച് സംസാരിക്കാവുന്ന ആളാണെന്നും അനുഷ്ക ഷെട്ടി പറഞ്ഞിരുന്നു.

  രാമായണ കഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് ആദി പുരുഷ്. പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. നേരത്തെ സിനിമയുടെ ടീസർ പുറത്ത് വന്നപ്പോൾ വ്യാപക ട്രോളുകൾ വന്നിരുന്നു, കാർട്ടൂണിലേതിന് സമാനമായ വിഎഫ്എക്സ് ആണ് ആദിപുരുഷിലേത് എന്നായിരുന്നു വിമർശനം.

  കരിയറിൽ ബാഹുബലിക്ക് ശേഷം പ്രഭാസിന് വലിയ വിജയം ഉണ്ടായിട്ടില്ല. നിരവധി സിനിമകളിൽ പിന്നീടും അഭിനയിച്ചെങ്കിലും ഇതൊന്നും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഒടുവിൽ പുറത്തിറങ്ങിയ രാധേ ശ്യാം വൻ പരാജയം ആയിരുന്നു.

  ബാഹുബലിക്ക് ശേഷം പ്രഭാസിന് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പിഴവ് പറ്റിയെന്ന് ആരാധകരും സമ്മതിക്കുന്നുണ്ട്. ബി​ഗ് ബജറ്റ് സിനിമകളായി പുറത്തിറങ്ങിയയെല്ലാം പരാജയപ്പെടുന്ന സാഹചര്യത്തിൽ നടന്റെ വരാനിരിക്കുന്ന സിനിമകളിലാണ് ആരാധകർക്ക് പ്രതീക്ഷ.

  സലാർ, പ്രൊജക്ട് കെ എന്നിവയാണ് പ്രഭാസിന്റെ വരാനിരിക്കുന്ന സിനിമകൾ. രണ്ട് ചിത്രങ്ങളും 2023 ലാണ് റിലീസ് ചെയ്യുന്നതെന്നാണ് വിവരം. പ്രഭാസിനെ സംബന്ധിച്ച് അടുത്ത സിനിമ വിജയകരമായിരിക്കേണ്ടത് കരിയറിൽ അത്യാവശ്യമായിരിക്കുകയാണ്.

  അതിനാൽ തന്നെ ഈ സിനിമകളുടെ അണിയറ പ്രവർത്തകരും ഇക്കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തുന്നുണ്ടെന്നാണ് വിവരം, സലാറിൽ മലയാള നടൻ പൃഥിരാജും ഒരു വേഷം ചെയ്യുന്നുണ്ട്. പൃഥിയുടെ ക്യാരക്ടർ പോസ്റ്റർ നേരത്തെ വൈറലായിരുന്നു. പ്രൊജക്ട് കെയിൽ ദീപിക പദുകോൺ ആണ് പ്രഭാസിന്റെ നായിക.

  Read more about: prabhas
  English summary
  Kriti Sanon About Prabhas; Actress Sweet Words Goes Viral Amid Dating Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X