വസ്ത്ര ബ്രാൻഡിന്റെ മറവിൽ പകൽ കൊള്ള; കൃതി സനണിന്റെ സഹോദരി നൂപുർ നടത്തുന്നത് തട്ടിപ്പെന്ന് സോഷ്യൽ മീഡിയ

ബോളിവുഡിലെ ഇന്നത്തെ പ്രശസ്ത നായികമാരിൽ ഒരാളാണ് കൃതി സനൺ. ന്യൂ ഡൽഹിയിൽ നിന്ന് മോഡലിങ് വഴി സിനിമയിലെത്തിയ നടി, ഹിന്ദി സിനിമയിൽ വേരുറപ്പിച്ചത് ഒരു ഗോഡ് ഫാദർ ഇല്ലാതെയാണ്. പിന്നാലെ തന്നെ കൃതിയുടെ സഹോദരി നൂപുർ സനൺ കൂടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, ചേച്ചിയുടെ വിജയം സ്വന്തമാക്കാൻ അനിയത്തിക്ക് ആയില്ല. അതോടെ ബിസിനസിലേക്ക് തിരിഞ്ഞ നൂപുറിന് ഇന്ന് ഒരു ലക്ഷ്വറി വസ്ത്ര ബ്രാൻഡ് ഉണ്ട്.

എന്നാൽ കൃതി സനണിന്റെ സഹോദരിയുടെ ബ്രാൻഡിനെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. യാതൊരു ക്വാളിറ്റിയും ഇല്ലാത്ത സാധാരണ വസ്ത്രങ്ങൾക്ക് വരെ തീ വില ഈടാക്കി, തന്റെ ബ്രാൻഡിന്റെ മറവിൽ നൂപുർ സനൺ പകൽ കൊള്ള നടത്തുകയാണെന്നാണ് റെഡിറ്റ് പോലത്തെ സമൂഹ മാധ്യമങ്ങളിൽ ഉപഭോക്താക്കൾ ആരോപിക്കുന്നത്.

കൃതിയുടെ സഹോദരി നടത്തുന്ന ബ്രാൻഡിനെതിരെ സോഷ്യൽ മീഡിയ

പ്രശസ്ത നടി കൃതി സാനണിന്റെ സഹോദരി നുപൂർ സാനണിന്റെ ഫാഷൻ ബ്രാൻഡായ 'ലേബൽ നോബോ' പുറത്തിറക്കുന്ന വസ്ത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടത്, അതിന്റെ അസാധാരണമായ വില കൊണ്ടാണ്. ഏറ്റവും സാധാരണ വസ്ത്രങ്ങൾക്ക് പോലും അമ്പരപ്പിക്കുന്ന വിലയാണ് 'ലേബൽ നോബോ' ഈടാക്കുന്നത്. ഇതിന്റെ പേരിൽ ഓൺലൈനിൽ കടുത്ത വിമർശനം നേരിടുകയാണ് ഉടമസ്ഥയായ നൂപുർ.

Kriti Sanon and Nupur Sanon
Photo Credit: Nupur Sanon / Instagram

കൃതിയുടെ സഹോദരി നടത്തുന്ന ബ്രാൻഡ് ആയത് കൊണ്ട് വിശ്വസിച്ചു 'ലേബൽ നോബോ'യിൽ നിന്ന് ഡ്രസ്സ് ഓർഡർ ചെയ്ത ഉപഭോക്താക്കൾ, തങ്ങൾ പറ്റിക്കപ്പെട്ടുവെന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. വെബ്സൈറ്റിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഡ്രസ്സ് ഏകദേശം 7000 രൂപയാണെങ്കിൽ, ഏറ്റവും വിലയേറിയ കൂർത്ത സെറ്റ് 26,500 രൂപയാണ്. വെസ്റ്റേൺ വെയർ വിഭാഗത്തിൽ ഏറ്റവും വിലയേറിയ വസ്ത്രം 20,000 രൂപ വിലയുള്ള ഒരു സ്കർട്ട്-ക്രോപ്പ് ടോപ്പ് സെറ്റാണ്. അതേസമയം, ഏറ്റവും കുറഞ്ഞ വിലയുള്ള വസ്ത്രം 2,400 രൂപ വിലയുള്ള ഒരു ഷോർട്സ് സെറ്റാണ്.

Kriti Sanon and Nupur Sanon
Photo Credit: Nupur Sanon / Instagram

എന്നാൽ ഈ വസ്ത്രങ്ങൾക്കൊന്നും ബ്രാൻഡ് അവകാശപ്പെടുന്ന പ്രീമിയം ഗുണമേന്മയോ, പുതുമയോ ഇല്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പരാതിപ്പെടുന്നു. റെഡിറ്റ് പ്രേക്ഷകർക്ക് ലേബൽ നോബോയുടെ അസാധാരണമായ വിലകൾക്ക് ന്യായീകരണം കണ്ടെത്താനാവാത്തതുകൊണ്ട് ബ്രാൻഡിനെതിരെ കനത്ത ട്രോളിംഗാണ് നടക്കുന്നത്. സഹോദരി കൃതി സനണിന്റെ പ്രശസ്തി മുതലാക്കി യാതൊരു ഗുണമേന്മയുമില്ലാത്ത വസ്ത്രങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന നൂപുർ സനൺ നടത്തുന്നത് പകൽ കൊള്ളയാണെന്നാണ് ചിലർ പറയുന്നത്. ചാന്ദ്നി ചൗക്കിലും, ജയ്‌പൂർ മാർക്കെറ്റിലുമൊക്കെ റോഡരികിൽ കിട്ടുന്ന വസ്ത്രങ്ങൾക്ക് ഇതിലും ക്വാളിറ്റിയുണ്ടെന്ന് ചിലർ ചൂണ്ടിക്കാണിച്ചു. ഈ ബ്രാൻഡിലൂടെ സാമ്പത്തിക തട്ടിപ്പാണ് നടക്കുന്നത് എന്ന് വരെ മറ്റു ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ഡൽഹിയിലെ ഒരു ഡ്യൂട്ടി-ഫ്രീയിൽ മാനേജ്‌മെന്റ് ട്രെയിനിയായിട്ടാണ് നൂപുർ സനൺ കരിയർ തുടങ്ങിയത്. പിന്നീട്, ചേച്ചിയായ കൃതി സനൺ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയും, സ്വന്തമായ ഇടം നേടുകയും ചെയ്തതോട, സഹോദരിയുടെ പാത പിന്തുടരാനായി മുംബൈയിലേക്ക് താമസം മാറി. അക്ഷയ് കുമാറിനൊപ്പം ഫിലാൽഎന്ന മ്യൂസിക് വീഡിയോയിലൂടെ നൂപുർ അരങ്ങേറ്റം കുറിച്ചു. ഈ മ്യൂസിക് വീഡിയോയുടെ വിജയത്തെത്തുടർന്ന് ഫിലാൽ 2: മൊഹബ്ബത്ത് എന്ന തുടർഭാഗം പുറത്തിറങ്ങി. 2023ൽ ഡിസ്നി+ ഹോട്ട്സ്റ്റാറിലെ പോപ്പ് കൗൺ? എന്ന കോമഡി-ഡ്രാമ വെബ് സീരീസിലൂടെയാണ് നൂപുർ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ടൈഗർ നാഗേശ്വര റാവു എന്ന ചിത്രത്തിൽ നായികയായി തെലുങ്കു സിനിമയിലും നൂപുർ സനൺ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: kriti sanon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X