twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് പൊളിക്കും! 'ജോണി ജോണി യെസ് അപ്പ'യുമായി ചാക്കോച്ചന്‍ എത്തുന്നു!!

    By Midhun
    |

    നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് കുഞ്ചാക്കോ ബോബന്‍. പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ നടന്‍ പിന്നീട് എല്ലാ തരം സിനിമകളിലും അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം സിനിമയിലെത്തിയ നടന്‍ പിന്നീടങ്ങോട്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു.

    ജയസൂര്യ ശരിയ്ക്കും ഞെട്ടിച്ചു!! ഈ മേരിക്കൂട്ടി തകർക്കും... ഈ വീഡിയോ കണ്ടൂ നോക്കൂ...ജയസൂര്യ ശരിയ്ക്കും ഞെട്ടിച്ചു!! ഈ മേരിക്കൂട്ടി തകർക്കും... ഈ വീഡിയോ കണ്ടൂ നോക്കൂ...

    സുഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭുവായിരുന്നു ഇക്കൊല്ലം ചാക്കോച്ചന്റെതായി പുറത്തിറങ്ങിയ ആദ്യ ഹിറ്റ് ചിത്രം. ശിക്കാരി ശംഭുവിന് ശേഷം തുടര്‍ച്ചയായ ഹിറ്റുകളാണ് ചാക്കോച്ചന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടനാടന്‍ മാര്‍പാപ്പ, പഞ്ചവര്‍ണ്ണ തത്ത എന്നീ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ജി മാര്‍ത്താണ്ഡനൊപ്പമാണ്.

    ശിക്കാരി ശംഭു

    ശിക്കാരി ശംഭു

    സുഗീതിന്റെ സംവിധാനത്തില്‍ ചാക്കോച്ചന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രമാണ് ശിക്കാരി ശംഭു. മധുരനാരങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഈ ടീം ഒന്നിച്ച സിനിമ കൂടിയായിരുന്നു ഇത്. മികച്ചൊരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ശിവദയായിരുന്നു ശിക്കാരി ശംഭുവില്‍ ചാക്കോച്ചന്റെ നായികയായി എത്തിയിരുന്നത്. ചാക്കോച്ചനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായി എത്തിയിരുന്നു. എല്ലാം തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുളള ഒരു സിനിമയായിട്ടാണ് സുഗീത് ശിക്കാരി ശംഭു അണിയിച്ചൊരുക്കിയിരുന്നത്. ശ്രീജിത്ത് എടവണ്ണ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. ചാക്കോച്ചന് ഈ വര്‍ഷം ലഭിച്ച ആദ്യ ഹിറ്റ് ചിത്രമായിരുന്നു ശിക്കാരി ശംഭു.

    കുട്ടനാടന്‍ മാര്‍പാപ്പ

    കുട്ടനാടന്‍ മാര്‍പാപ്പ

    ശിക്കാരി ശംഭുവിന് ശേഷം ചാക്കോച്ചന്റെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു കുട്ടനാടന്‍ മാര്‍പാപ്പ. നവാഗതനായ ശ്രീജിത്ത് വിജയനായിരുന്നു ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്‌നറായിട്ടായിരുന്നു സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരുന്നത്. കുട്ടനാടന്‍ മാര്‍പാപ്പ ചാക്കോച്ചന് ഈ വര്‍ഷം ലഭിച്ച രണ്ടാമത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. അതിഥി രവിയായിരുന്നു ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി എത്തിയത്. ചാക്കോച്ചനൊപ്പം ശാന്തി കൃഷ്ണയും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായി എത്തിയിരുന്നു. ഹാസ്യത്തിനും വളരെയധികം പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

    പഞ്ചവര്‍ണ്ണ തത്ത

    പഞ്ചവര്‍ണ്ണ തത്ത

    ജയറാം,ചാക്കോച്ചന്‍ എന്നിവരെ നായകന്‍മാരാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു പഞ്ചവര്‍ണ്ണ തത്ത. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ മികച്ചൊരു പ്രമേയം പറഞ്ഞ ചിത്രം കൂടിയായിരുന്നു. ചാക്കോച്ചന്‍ ആദ്യമായി എംഎല്‍എ വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു പഞ്ചവര്‍ണ്ണ തത്ത. അനുശ്രീയായിരുന്നു ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയിരുന്നത്. ചാക്കോച്ചന് ഈ വര്‍ഷം തുടര്‍ച്ചയായി ലഭിച്ച മൂന്നാമത്തെ ഹിറ്റ് സിനിമയായിരുന്നു ഇത്. ജയറാമിന്റെ വ്യത്യസ്ത മേക്ക് ഓവര്‍ കൊണ്ടും സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    പുതിയ സിനിമകള്‍

    പുതിയ സിനിമകള്‍

    നിരവധി ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന മാംഗല്ല്യം തന്തുനാനേന എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിമിഷ സജ്ജയനാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി എത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ചാക്കോച്ചന്‍ തന്നെയാണ് നായകനായി എത്തുന്നത്.പുള്ളിപ്പുലികളും ആട്ടിന്‍ക്കുട്ടിയും എന്ന ചിത്രത്തിനും ശേഷം ഈ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇത്തവണയും സിന്ധുരാജിന്റെ തിരക്കഥയിലാണ് ഈ ടീമിന്റെ പുതിയ ചിത്രമൊരുക്കുന്നത്. ഈ രണ്ടു സിനിമകള്‍ക്കു പുറമെ ബില്‍ഹാരി സംവിധാനം ചെയ്യുന്ന അളള് രാമേന്ദ്രന്‍, ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയാണ് ചാക്കോച്ചന്റെതായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സിനിമകള്‍.

    ജോണി ജോണി യെസ് അപ്പാ

    ജോണി ജോണി യെസ് അപ്പാ

    പാവാട,ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജി മാര്‍ത്താണ്ഡന്‍ ചാക്കോച്ചനെ നായകനാക്കിയൊരുക്കുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ഹാസ്യത്തിന് പ്രാധാന്യം നല്‍കി കൊണ്ടുളള ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. വൈശാഖ സിനിമയുടെ ബാനറില് വൈശാഖ രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജു മേനോന്‍ ചിത്രം വെള്ളിമൂങ്ങയ്ക്ക് വേണ്ടി തിരക്കഥയെഴുതിയ ജോജി തോമസാണ് ചാക്കോച്ചന്റെ പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ജൂണ്‍ 15നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

    മാമാങ്കത്തിൽ പ്രധാനവേഷത്തിൽ മമ്മൂട്ടിയോടൊപ്പം മണികണ്ഠനും!! ആകാംക്ഷയോടെ പ്രേക്ഷകർമാമാങ്കത്തിൽ പ്രധാനവേഷത്തിൽ മമ്മൂട്ടിയോടൊപ്പം മണികണ്ഠനും!! ആകാംക്ഷയോടെ പ്രേക്ഷകർ

    ഭര്‍ത്താവായാലും വെല്ലുവിളിച്ചാല്‍ വിട്ടുകൊടുക്കില്ല, സാമന്തയുടെ ചലഞ്ചിങ് വീഡിയോ വൈറല്‍, കാണൂ!ഭര്‍ത്താവായാലും വെല്ലുവിളിച്ചാല്‍ വിട്ടുകൊടുക്കില്ല, സാമന്തയുടെ ചലഞ്ചിങ് വീഡിയോ വൈറല്‍, കാണൂ!

    English summary
    kunchacko boban-g marthandan movie is coming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X