twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യയുടെ മുടി വച്ച് കുഞ്ചാക്കോ ബോബന്റെ സെല്‍ഫി, പ്രണവ് മോഹന്‍ലാലിനെ പോലെയുണ്ടെന്ന്

    By Rohini
    |

    മലയാളത്തിലെ മാതൃകാ ദമ്പതിമാരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ചാക്കോച്ചന്റെ വിജയത്തിലും പരാജയത്തിലും കൂടെ തന്നെ നില്‍ക്കാന്‍ എന്നും പ്രിയ പത്‌നി പ്രിയയുണ്ട്. ഇപ്പോഴിതാ ഭാര്യയ്‌ക്കൊപ്പം നിന്നെടുത്ത കുഞ്ചാക്കോ ബോബന്റെ സെല്‍ഫി ഫേസ്ബുക്കില്‍ വൈറലാകുന്നു.

    കുഞ്ചാക്കോ ബോബന്റെ പിന്നില്‍ ഭാര്യ ഒളിച്ചുനിന്ന്, ഭാര്യയുടെ മുടി വച്ചുകൊണ്ടുള്ള ചാക്കോച്ചന്റെ സെല്‍ഫി. നിങ്ങളുടെ ഭാര്യ നിങ്ങളുടെ ഹെയര്‍സ്റ്റൈല്‍ ആയാല്‍ ഇങ്ങിനെയിരിയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയയ്‌ക്കൊപ്പമുള്ള സുന്ദര നിമിഷം സെല്‍ഫിയാക്കി ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

    kunchacko-boban

    പോസ്റ്റിന് ധാരാളം ലൈക്കുകളും കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ മുടി വച്ചുള്ള ഫോട്ടോ കാണാന്‍ പ്രണവ് മോഹന്‍ലാലിനെ പോലുണ്ട് എന്നാണ് കൂട്ടത്തില്‍ ഒരാള്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്.

    ഫോട്ടോ ഷെയര്‍ ചെയ്തതില്‍ ഒരാള്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ്. തന്നെ ഒരുപാട് സ്വാധീനിച്ച ദമ്പതിമാരാണെന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിത്ത് ശങ്കര്‍ ചാക്കോച്ചന്റെ സെല്‍ഫി ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

    English summary
    Kunchacko Boban's selfie with wife goes viral on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X