'നായിക വേഷങ്ങൾ കുറയുന്നു... ഇപ്പോൾ സഹോദരി വേഷം ചെയ്യാനും നയൻതാര തയ്യാർ'; ചർച്ച സജീവമാകുന്നു!

സിനിമാ ലോകത്ത് പുരുഷാധിപത്യമാണെന്ന ആരോപണം വളരെ കാലമായി നിലനിൽ​​ക്കുന്നുണ്ട്. ഏത് പ്രായത്തിലും നായകനായി പുരുഷന്മാർക്ക് അഭിനയിക്കാനാകും. പക്ഷെ നടിമാർക്ക് അത്തരം അവസരങ്ങൾ കിട്ടാറില്ലെന്നും സിനിമയിൽ നിന്നും വേ​ഗത്തിൽ ഫീൽഡ് ഔട്ടായി പോകുന്ന സാഹചര്യമുള്ളതായും പറയപ്പെടാറുണ്ട്. സിനിമയിൽ സ്ത്രീകളുടെ നിലനിൽപ്പ് വളരെ കാലമായി ചർച്ചയാകുമ്പോഴും പുതിയ നായി​കമാർ എപ്പോഴും പ്രചോദനമായി കാണാറുള്ളത് നടി നയൻതാരയേയാണ്.

സ്വന്തം ഷോൾഡറിൽ ഒരു സിനിമ വഹിച്ച് ബോക്സ് ഓഫീസ് കുലുക്കാൻ കഴിവുള്ള ഒരേയൊരു തെന്നിന്ത്യൻ നായികയാണ് നയൻതാര. തിരുവല്ലക്കാരി ഡയാന വർഷങ്ങളുടെ പ്രയത്നം കൊണ്ടാണ് ലേഡി സൂപ്പർ സ്റ്റാർ പട്ടം നേടിയത്. ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നായികയാണ് നയൻതാര. ഇതുവരെയും നായിക വേഷങ്ങളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Nayanthara, vignesh shivan

എന്നാൽ പ്രായം നാൽപ്പതിനോട് അടുത്തോടെ സഹനടി വേഷങ്ങൾ ചെയ്യാനും നടി തയ്യാറായി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ കാത്തുവാക്ക്ലെ രണ്ട് കാതൽ ആയിരുന്നു. അതിനുശേഷം വിഘ്നേഷ് അജിത്തിനെ നായകനാക്കി എകെ 62 സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.

എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെ കഥയിൽ തൃപ്തിയില്ലെന്ന് പറഞ്ഞ് ലൈക്ക പ്രൊഡക്ഷൻസ് വിഘ്നേഷ് ശിവനെ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ഒരു വർഷം കഴിഞ്ഞിട്ടും തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് വിഘ്‌നേഷ് ശിവൻ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

അതേസമയം വിഘ്‌നേഷ് ശിവന്‍ സംവിധാനത്തിന് ഒരുങ്ങുന്നുവെന്നും ലവ് ടുഡെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സംവിധായകൻ പ്രദീപ് രംഗനാഥനാണ് നായകനെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു. അജിത്ത് ചിത്രത്തിൽ നിന്നൊഴിവാക്കിയതിന് പിന്നാലെയാണ് വിഘ്‌നേഷ് പുതിയ ചിത്രത്തിൻ്റെ വർക്കുകള്‍ ആരംഭിച്ചിരിക്കുന്നത്.

അജിത്തിന് വേണ്ടി വിഘ്‌നേഷ് ശിവന്‍ ഒരുക്കിയ തിരക്കഥയായിരിക്കില്ല ഇതെന്നാണ് റിപ്പോർട്ടുകൾ. പ്രദീപ് രംഗനാഥനായി മറ്റൊരു തിരക്കഥയാകും വിഘ്നേഷ് സംവിധാനം ചെയ്യുക. ചിത്രം ഒരു റൊമാന്റിക് ഡ്രാമയായിരിക്കുമെന്നാണ് സൂചന. എൽഐസി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലേക്കുള്ള അഭിനേതാക്കളുടെയും നടിമാരുടെയും തിരഞ്ഞെടുപ്പ് തകൃതിയായി നടന്നുവരികയാണ്.

Nayanthara, vignesh shivan

പ്രദീപ് രംഗനാഥനൊപ്പം അഭിനയിക്കാൻ ബോളിവുഡ് നടിമാരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടാതെ സംവിധായകൻ മിഷ്‌കിൻ, നടൻ എസ്‌ജെ സൂര്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലിയോ നിർമ്മിച്ച സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. നടി നയൻതാരയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ നയൻതാരയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

അതനുസരിച്ച് ചിത്രത്തിൽ പ്രദീപ് രംഗനാഥന്റെ മൂത്ത സഹോദരിയുടെ വേഷത്തിലാണ് നയൻസ് എത്തുന്നത് എന്നാണ് വിവരം. നായികയായി അവസരങ്ങൾ താരത്തിന് കുറഞ്ഞ് തുടങ്ങിയെന്നും അതുകൊണ്ടാണ് സഹോദരി വേഷങ്ങളും നയൻസ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് കോളിവുഡ് വൃത്തങ്ങളിൽ സംസാരം.

ജവാനാണ് നയൻതാരയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ദീപിക പദുകോണായിരുന്നു ചിത്രത്തിൽ നയൻതാരയ്ക്ക് പുറമെ മറ്റൊരു പ്രധാന വേഷം ചെയ്തത്. പ്രായം നാൽപ്പത് പിന്നിട്ടതുകൊണ്ടാകാം നയൻതാര സഹനടി വേഷങ്ങളും സ്വീകരിച്ച് തുടങ്ങിയതെന്ന സംസാരങ്ങളും ആരാധകർക്കിടയിൽ നടക്കുന്നുണ്ട്. മക്കൾക്കും ഭർത്താവിനുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന നയൻതാര അടുത്തിടെയാണ് നാൽപ്പതാം പിറന്നാൾ ആഘോഷിച്ചത്.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X