പത്ത് കോടിയ്ക്ക് വേണ്ടി നയന്‍താര അതിനും സമ്മതിച്ചു; ഷാരൂഖ് ഖാനൊപ്പം ബിക്കിനി വേഷത്തില്‍ നടി അഭിനയിക്കും?

മലയാളത്തില്‍ നാടന്‍ വേഷങ്ങള്‍ മാത്രം ചെയ്തിട്ടാണ് നയന്‍താര തമിഴ് സിനിമയിലേക്ക് എത്തുന്നത്. പെട്ടെന്ന് ഗ്ലാമറസ് നായികയായി നടി തമിഴില്‍ ചുവടുറപ്പിക്കുകയും ചെയ്തു. അത്യാവശ്യം ബിക്കിനിയടക്കമുള്ള ഗ്ലാമര്‍ കഥാപാത്രങ്ങളും നടി ചെയ്തിട്ടുണ്ട്.

അന്ന് വിമര്‍ശനങ്ങളായിരുന്നെങ്കില്‍ പിന്നീട് സിനിമയില്‍ ചുവടുറപ്പിച്ചതിന് ശേഷം ആ പേര് ദോഷം നടി മാറ്റിയെടുത്തു. ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തെ ലേഡി സൂപ്പര്‍സ്റ്റാറായിട്ടാണ് നയന്‍സ് അറിയപ്പെടുന്നത്.

സ്ത്രീകേന്ദ്രീകൃതമായ സിനിമകളിലൂടെ നായകന്മാര്‍ പോലുമില്ലാതെ സിനിമകള്‍ വിജയിപ്പിച്ച് നയന്‍താര പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു.

ഇതിനിടയില്‍ നടി വീണ്ടും ബിക്കിനി അണിഞ്ഞ് അഭിനയിക്കാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

nayanthara-srk

ഏറ്റവും പുതിയതായി ബോൡവുഡിലേക്ക് കൂടി തന്റെ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ് നടി. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന ജവാന്‍ എന്ന സിനിമയില്‍ നടി ബിക്കിനിയണിഞ്ഞ് എത്തുന്നതായിട്ടാണ് അഭ്യൂഹം.

ഇതുവരെയുള്ള തന്റെ കരിയറില്‍ ബോള്‍ഡ് വേഷങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് നയന്‍താര്. ചില സിനിമകളില്‍ ശരീരം കാണിക്കുന്ന വസ്ത്രമിടാനും അവര്‍ മടിച്ചില്ല.

അജിത്ത് നായകനായ തമിഴ് ചിത്രമായ ബില്ലയില്‍ ബിക്കിനി പോലത്തെ വേഷത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഏറ്റവും പുതിയ ചിത്രത്തിനായി അവര്‍ ടു പീസ് ബിക്കിനി അണിഞ്ഞതിനെ പറ്റി വലിയ പ്രചരണമാണ് നടക്കുന്നത്.

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിലാണ് നയന്‍താര വീണ്ടും ഈ സാഹസം ചെയ്യാന്‍ പോകുന്നത്. സിനിമയിലെ പ്രധാനപ്പെട്ടൊരു രംഗത്തില്‍ നടി ബിക്കിനിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇങ്ങനൊരു വേഷം കൂടി ധരിക്കുന്നതിന്റെ പേരില്‍ വന്‍ പ്രതിഫലം നടി ആവശ്യപ്പെട്ടു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജവാന്‍ ചിത്രത്തിന് നയന്‍താര ആര്‍. 10 കോടിയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്.

തെന്നിന്ത്യയില്‍ നയന്‍താരയുടെ രണ്ട് ചിത്രങ്ങളുടെ പ്രതിഫലത്തിന് തുല്യമാണ് ബോളിവുഡില്‍ ഒരു സിനിമയ്ക്ക് മാത്രം ലഭിക്കുന്നത്.

nayanthara-srk

തെലുങ്കില്‍ നടി സാമന്തയും ബിക്കിനി വേഷത്തില്‍ അഭിനയിച്ചതിന് അഞ്ച് കോടി പ്രതിഫലം വാങ്ങിച്ചതും ശ്രദ്ധേയമായിരുന്നു. അതേ പാതയിലാണ് നയന്‍താരയും.

എന്നാല്‍ വിവാഹത്തിന് ശേഷം ബിക്കിനി ധരിക്കുന്നത് പോലെയുള്ള ധീരമായ തീരുമാനം അവര്‍ എടുത്തതാണോ എന്ന് ചോദിക്കുകയാണ് ആരാധകര്‍.

ഈ വാര്‍ത്തയില്‍ എന്തെങ്കിലും സത്യമുണ്ടോ? എന്നിങ്ങനെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. വൈകാതെ ഈ വിഷയത്തില്‍ വ്യക്തത വരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ വര്‍ഷമാണ് നയന്‍താര വിവാഹിതയാവുന്നത്. നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനുമായി ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് നയന്‍താര വിവാഹിതയാവുന്നത്.

ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതിന് പിന്നാലെ താന്‍ ഇരട്ടക്കുട്ടികളുടെ അമ്മയായെന്നും നടി വെളിപ്പെടുത്തി. വാടകഗര്‍ഭപാത്രത്തിലൂടെയാണ് നയന്‍താരയും വിഘ്‌നേശും ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നത്. ഇത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

തമിഴ്‌നാട് സര്‍ക്കാര്‍ ഇത് അന്വേഷിച്ചിരുന്നു. എന്നാല്‍ രജിസ്റ്റര്‍ വിവാഹം നേരത്തെ നടത്തിയിരുന്നതിനാല്‍ നിയമ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് താരങ്ങള്‍ തന്നെ വ്യക്തമാക്കി.

അഞ്ച് വര്‍ഷം മുമ്പാണ് ഞങ്ങള്‍ വിവാഹിതരായതെന്നും ഇന്ത്യന്‍ വാടകഗര്‍ഭധാരണ നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിച്ചതിന് തെളിവ് കാണിച്ചാണ് നയന്‍താര-വിഘ്‌നേശ് ദമ്പതികള്‍ പ്രശ്നത്തില്‍ നിന്ന് കരകയറിയത്.

എന്തായാലും മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് താരദമ്പതിമാരിപ്പോള്‍.

മാത്രമല്ല നയന്‍താര സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നതായിട്ടും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയ്ക്ക് ശേഷം നടി മാറി നിന്നേക്കുമെന്നാണ് വിവരം.

ഇന്ത്യന്‍ സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. ചിത്രം ജൂണ്‍ രണ്ടിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രിയാമണിയും വിജയ് സേതുപതിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി വേഷത്തില്‍ ദീപിക പദുക്കോണും അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X