അനുക്കുട്ടിയ്ക്ക് കല്യാണമായി? വെഡ്ഡിങ് ഷോപ്പിങ്ങുമായി ലക്ഷ്മി നക്ഷത്രയുടെ കൂടെയുള്ള അനുവിന്റെ വീഡിയോ വൈറല്‍

കോമഡിയും തഗ്ഗ് ഡയലോഗുകളുമൊക്കെ ചേര്‍ന്ന ഗെയിം ഷോ ആണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി ആര്‍ട്ടിസ്റ്റുകളുമൊക്കെ ചേര്‍ന്ന് രസകരമായ രീതിയിലാണ് ഷോ അവതരിപ്പിക്കുന്നത്. മാത്രമല്ല സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷക പിന്തുണ നേടിയെടുത്ത അനേകം താരങ്ങളുണ്ട്. അതിലൊരാള്‍ ഷോ യുടെ അവതാരക കൂടിയായ ലക്ഷ്മി നക്ഷത്രയാണ്.

സ്റ്റാര്‍ മാജിക്കിലൂടെ നിരവധി സുഹൃത്തുക്കളെ സ്വന്തമാക്കിയ ലക്ഷ്മി നടി അനുക്കുട്ടിയുമായി അടുത്ത സൗഹൃദത്തിലാണ്. ഏറ്റവും പുതിയതായി അനുവിന്റെ കൂടെ ഷോപ്പിങ്ങിന് ഇറങ്ങിയ വീഡിയോയാണ് ലക്ഷ്മി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. അനുവിന്റെ വിവാഹത്തിനുള്ള ഷോപ്പിങ്ങാണെന്ന് പറഞ്ഞതോടെ ആരാധകരും അത്ഭുതത്തിലായി. വിശദമായി വായിക്കാം..

lakshmi-anukutty

സ്റ്റാര്‍ മാജിക്കിലായിരിക്കുമ്പോള്‍ മുതല്‍ അനുക്കുട്ടിയുടെ വിവാഹത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ട്. തങ്കച്ചനുമായിട്ടുള്ള കോംബിനേഷനാണ് അനുവിനെ ശ്രദ്ധേയാക്കിയത്. ഇപ്പോള്‍ അനുക്കുട്ടിക്ക് കല്യാണമുണ്ടെന്നും ഇനി വെഡ്ഡിങ് ഷോപ്പിംഗാണെന്നും ലക്ഷ്മി പറഞ്ഞതോടെ ബാക്കി വിശേഷങ്ങളറിയാനുള്ള ആകാംഷയിലായി ഏവരും.

'ഇന്ന് ഗംഭീരമായിട്ടുള്ള ഒരു ഷോപ്പിങ് വ്‌ളോഗ് ആണെന്ന് പറഞ്ഞാണ് ലക്ഷ്മി സംസാരിച്ച് തുടങ്ങുന്നത്. അനു വലിയൊരു ഷോപ്പിങ് നടത്തുകയാണ്. അവള്‍ക്ക് ഇപ്പോളൊരു ഷോപ്പിംഗിന്റെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞെട്ടിക്കുന്ന കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ വെളിപ്പെടുത്താന്‍ പാടുണ്ടോന്നറിയില്ല. അനുവിന്റെ ലൈഫില്‍ നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വലിയൊരു കാര്യമാണെന്നും ലക്ഷ്മി പറഞ്ഞു.

 lakshmi-anukutty

ഫൈനലി അത് സംഭവിക്കുന്നുവെന്നാണ് അനുവിനെ കുറിച്ച് ലക്ഷ്മി പറഞ്ഞത്. ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പിലേക്ക് പോയ താരങ്ങള്‍ അവിടുത്തെ വിശേഷങ്ങള്‍ പറഞ്ഞു. ഇതിനിടെ അനുവിന് ഫോണ് വന്നപ്പോഴാണ് അതാരാണെന്ന് ചോദിച്ച് ലക്ഷ്മിയെത്തിയത്.

ആ ഏട്ടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ പിന്നെ പറയാമെന്നായിരുന്നു അനുവിന്റെ മറുപടി. കുട്ടിക്ക് ഞാനൊരു സമ്മാനം വാങ്ങിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഏട്ടന്റെ വീട്ടില്‍ പോയാലും ഇത് ഉപയോഗിക്കാമെന്നും പറഞ്ഞ് ലക്ഷ്മി അനുവിനുള്ള ഗിഫ്റ്റ് തിരഞ്ഞെടുത്തതും വീഡിയോയില്‍ കാണിച്ചു. ഒരു ചേച്ചിയെന്ന നിലയില്‍ അനിയത്തിക്ക് ഏറ്റവും ബെസ്റ്റ് തന്നെ കൊടുക്കണമല്ലോ. അനുവിന്റെ വീട്ടിലേക്ക് നേരിട്ട് പോവുന്നുണ്ടെന്നും അച്ഛനോടും അമ്മയോടും വിശേഷങ്ങള്‍ ചോദിക്കുന്നുണ്ടെന്നും ലക്ഷ്മി പറയുന്നു.

ലക്ഷ്മിയുടെ വീഡിയോ കാണാം

More from Filmibeat

Read more about: lakshmi ലക്ഷ്മി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X