ധോണിയുമായി ബന്ധമില്ല ലക്ഷ്‌മി റായി
ഇന്ത്യന്‍ ഏകദിന ക്യാപ്‌റ്റന്‍ ധോണിയും തന്നെയും ബന്ധപ്പെടുത്തി പുറത്തിറങ്ങുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ലക്ഷ്‌മി റായി.
ഐപിഎല്ലില്‍ ചെന്നൈയില്‍ നടന്ന സൂപ്പര്‍ കിങ്‌സിന്റെ മിക്കവാറും എല്ലാ മത്സരങ്ങളും കാണാനെത്തിയ ലക്ഷ്‌മി തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമായ ധോണിയുയ്‌ക്കു വേണ്ടി ആര്‍ത്തു വിളിയ്‌ക്കുമായിരുന്നു.
ഇതാണ് പുതിയ ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇട നല്‌കിയത്.
ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ തന്നെ ലക്ഷ്യമാക്കുന്നത് ഒട്ടും ശരയില്ലെന്ന് റായി പറഞ്ഞു. മുമ്പ് മറ്റൊരു സഹനടനുമായി ബന്ധപ്പെടുത്തിയാണ് എന്റെ പേര് പറഞ്ഞ് കേട്ടിരുന്നത്. ഇപ്പോള്‍ ധോണിയുമായും.
എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെടുന്നതെന്ന് എനിയ്‌ക്കറിയില്ല-ലക്ഷ്‌മി റായി പറഞ്ഞു.


Click it and Unblock the Notifications











