»   »  ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

Posted By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി ലാല്‍ ജോസ് ഒരു ചിത്രമൊരുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും നടനെ സംവിധായകന്‍ ഒഴിവാക്കി എന്നാണ് പുതിയ വാര്‍ത്ത. ഒടുക്കത്തെ ജാഡയാണത്രെ കാരണം.

also read: മുതിര്‍ന്ന സംവിധായകനെ നിവിന്‍ കുളമ്പുരോഗി എന്ന് വിളിച്ചോ; എല്ലാത്തിനും മാപ്പെന്ന് നടന്‍

ലാല്‍ ജോസ് പറഞ്ഞ സമയത്ത് ഡേറ്റ് നല്‍കാന്‍ നിവിന്‍ പോളി തയ്യാറായില്ല എന്നാണ് കേള്‍ക്കുന്നത്. എന്തൊക്കയോ ഒഴിവു കഴിവുകള്‍ പറഞ്ഞ് നിവിന്‍ ഡേറ്റ് നല്‍കാതായപ്പോള്‍ ലാല്‍ ജോസ് നടനെ ഒഴിവാക്കുകയായിരുന്നു എന്നാണ് ഓണ്‍ലൈനില്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത.

also read: ഡോക്ടര്‍ ബിജുവിന്റെ ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്മാറി; പകരം ആര്?

ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

നിവിന്‍ പോളി സീനിയര്‍ സംവിധായകരെ ബഹുമാനിക്കുന്നില്ലെന്ന് നേരത്തെ ഡയറക്ടേഴ്‌സ് അസോസിയേഷനില്‍ പരാതികള്‍ ലഭിച്ചിരുന്നവത്രെ. ഇക്കാര്യം മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംവിധായകന്‍ ഹരികുമാര്‍ പറയുകയും ചെയ്തു

ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

മുതിര്‍ന്ന സംവിധായകര്‍ക്ക് നിവിന്‍ പോളി ഡേറ്റ് നല്‍കില്ലെന്നും അവര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നുമാണ് പരാതി. സംവിധായകരോട് 'അവിടെ വാ' 'ഇവിടെ വാ' എന്നൊക്കെ പറയുകയും തലവേദനയുണ്ടാക്കുകയും ചെയ്യുമത്രെ.

ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

ഗീതാഞ്ജലി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയദര്‍ശന്‍ വിളിച്ചിട്ട് നിവിന്‍ അഭിനയിച്ചില്ലെന്നും, പിന്നീട് മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് നിവിന്‍ പോളിയ്ക്ക് പകരം നിഷാനാണ് ആ വേഷം ചെയ്തത്

ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

എന്നാല്‍ താന്‍ മനപൂര്‍വ്വം ഒരു സംവിധായകനെയും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് ന്യൂസ് മേക്കര്‍ സംവാദത്തില്‍ നിവിന്‍ പറഞ്ഞിരുന്നു. മുതിര്‍ന്ന സംവിധായകര്‍ വിളിച്ചാല്‍ തനിക്ക് സന്തോഷമാണെന്നും അത് വലിയ കാര്യമായി സുഹൃത്തുക്കളോട് പറയാറുണ്ടെന്നുമാണ് നിവിന്‍ പറഞ്ഞത്. തെറ്റിദ്ധാരണയുടെ പുറത്തുവന്ന പരാതിയാവുമെന്നും ആ തെറ്റിദ്ധാരണ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിലും മാപ്പും നിവിന്‍ പറഞ്ഞു.

ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

സംവിധായകന്‍ ലാല്‍ ജോസിന് നിവിന്‍ ഡേറ്റ് നല്‍കിയെന്നും ഇതിന്റെ ഭാഗമായിട്ടാണ് വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തതെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ലാല്‍ ജോസ് വിളിച്ചപ്പോള്‍ നിവിന്‍ പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞു. അതോടെ ലാല്‍ ജോസ് നടനെ ഒഴിവാക്കുകയാണത്രെ ഉണ്ടായത്.

ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ആന്റണി പെരുമ്പാവൂര്‍ ലാല്‍ ജോസിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. അതിന് മുമ്പാണ് നിവിന്‍ പോളി ചിത്രം പ്ലാന്‍ ചെയ്തത്. എന്നാല്‍ നിവിന്റെ സമീപനത്തെ തുടര്‍ന്ന് ലാല്‍ ജോസ് ടൊവീനോയെ നായകനാക്കി. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ടൊവീനോ.

ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

ജി എസ് വിജയന്‍, സിബി മലയില്‍ എന്നിവര്‍ കഥ പറയാന്‍ ഫോണ്‍ വിളിച്ചിട്ടും നിവിന്‍ എടുത്തിരുന്നില്ലത്രെ. അത് വിവാദമായിരുന്നു.

ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

ദേശീയ പുരസ്‌കാര ജേതാവായ ഡോ. ബിജുവിന്റെ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നിവിന്‍ പിന്മാറി എന്നാണ് കേട്ടത്. പകരം ഇന്ദ്രജിത്തിനെ നായകനായി പരിഗണിയ്ക്കുകയും ചെയ്തു

ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

നടന്റെ കരിയര്‍ നോക്കിയാല്‍ കാണാം, മിക്കതും പുതുമുഖ സംവിധായകരും കൂട്ടുകാരുമാണ് നിവിന്‍ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശ്യാമപ്രസാദിനെയും (ഇംഗ്ലീഷ്, ഇവിടെ) സത്യന്‍ അന്തിക്കാടിനെയും (പുതിയ തീരങ്ങള്‍) ഒഴിച്ചാല്‍ നിവിന്റെ സിനിമകള്‍ സംവിധാനം ചെയ്തധികവും പുതുമുഖങ്ങളാണ്.

ഒടുക്കത്തെ ജാഡ; നിവിന്‍ പോളിയെ ലാല്‍ ജോസ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി

ഇപ്പോള്‍ വിനീത് ശ്രീനിവാസന്റെ ജാക്കോബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിവിന്‍. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവാണ് റിലീസിനൊരുങ്ങി നില്‍ക്കുന്ന പുതിയ ചിത്രം. സിദ്ധാര്‍ത്ഥ് ശിവയുടെ സിനിമയിലും പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫിന്റെ ചിത്രത്തിലുമാണ് നിവിന്‍ ഇനി അഭിനയിക്കുന്നത്.

English summary
Lal Jose eliminated Nivin Pauly from his film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam