റൊഹ്മാനുമായുള്ള ബന്ധത്തിനിടെ ലളിത് മോദിയുടെ വരവ്; സുസ്മിത-റൊഹ്മാൻ ബന്ധം തകരാനുള്ള കാരണമിതോ?
ബി ടൗണിൽ ഇന്ന് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയമായിരിക്കുകയാണ് സുസ്മിത സെൻ-ലളിത് മോദി പ്രണയം. തങ്ങൾ പ്രണയത്തിലാണെന്ന് ലളിത് മോദി പറയുമ്പോഴും സുസ്മിത തുടരുന്ന മൗനം വിഷയത്തിൽ വിനോദ ലോകത്ത് ആകാംക്ഷ കൂട്ടുന്നു. സുസ്മിതക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ടാണ് ലളിത് മോദി ഇത്തരമാെരു പ്രഖ്യാപനം നടത്തിയത്.
ഇരുവരും വിവാഹിതരായെന്ന വാർത്ത പരന്നതോടെ ഇതിൽ വ്യക്തത വരുത്തി ലളിത് മോദി തന്നെ രംഗത്തെത്തി. തങ്ങൾ ഡേറ്റിംഗിലാണെന്നും വിവാഹം കഴിക്കുന്ന ഒരു ദിവസം വരുമെന്നുമാണ് ലളിത് മോദി പറയുന്നത്. എന്നാൽ മറുവശത്താകട്ടെ ലളിത് മോദിയെ പറ്റി ഒരക്ഷരം സുസ്മിത മിണ്ടിയിട്ടില്ല.

പൊതുവെ തന്റെ പ്രണയ ബന്ധങ്ങളെ തുറന്നു പറയാൻ മടിക്കാത്തയാളാണ് സുസ്മിത. റൊഹ്മാൻ ഷോൾ എന്ന മോഡലുമായുള്ള മുൻ പ്രണയം സുസ്മിത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് സുസ്മിത-റൊഹ്മാൻ പ്രണയം അവസാനിച്ചത്. ഇരുവരും തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
സുഹൃത്തുക്കളായാണ് തങ്ങൾ പരിചയപ്പെടുന്നതെന്നും പ്രണയം അവസാനിച്ചെങ്കിലും സൗഹൃദം നിലനിൽക്കുമെന്നും സുസ്മിത പിന്നീട് വ്യക്തമാക്കിയിരുന്നു. 28കാരനായ റൊഹ്മാനും നാൽപതുകൾ പിന്നിട്ട സുസ്മിതയും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാർത്തയായിരിക്കെയായിരുന്നു വേർപിരിയൽ.

റൊഹ്മാനുമായുള്ള വേർപിരിയലിന് ശേഷം കരിയറും കുടുംബവുമായി ബന്ധപ്പെട്ട മറ്റ് തിരക്കുകളിലായിരുന്നു സുസ്മിത. പുതിയൊരു ബന്ധത്തിന് താരത്തിന് നിലവിൽ താൽപര്യമില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനിടെയാണ് അപ്രതീക്ഷിതമായി ലളിത് മോദിയുടെ വരവ്. നേരത്തെ തന്നെ സുസ്മിതയുമായി ഉയർന്നു കേട്ട പേരായിരുന്നു ലളിത് മോദിയുടേത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ഇപ്പോൾ സുസ്മിത-റൊഹ്മാൻ പ്രണയം തകരാനുള്ള കാരണം ലളിത് മോദിയാണോയെന്നാണ് ബി ടൗണിൽ ഉയർന്നിരിക്കുന്ന ചോദ്യം. റൊഹ്മാനമായി ബന്ധമുള്ളപ്പോൾ തന്നെ സുസ്മിതയെ ലളിത് മോദി കണ്ടിരുന്നെന്നും ഇത് മൂലമാണ് റൊഹ്മാൻ ബന്ധം ഉപേക്ഷിച്ചതെന്നും ഇടയ്ക്ക് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നാണ് ടെെംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. റൊഹ്മാനുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷമാണ് സുസ്മിതയും ലളിത് മോദിയും ഡേറ്റിംഗ് തുടങ്ങിയതെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്.

വിഷയത്തിൽ സുസ്മിത മൗനം തുടരുന്നത് അഭ്യൂഹങ്ങൾ ഇനിയും ഉയർന്നു വരുന്നതിന് കാരണമായേക്കും. സമൂഹ മാധ്യമങ്ങളിൽ സജീവമായ സുസ്മിത സംഭവത്തിൽ പ്രതികരിക്കാനിടയുണ്ട്. സുസ്മിതയുടെ ബന്ധുക്കൾക്ക് പോലും ഈ ബന്ധത്തെ പറ്റി അറിയില്ലെന്നാണ് വിവരം. ഇതേപറ്റി ഒന്നും അറിയില്ലെന്നാണ് നടിയുടെ സഹോദരൻ രാജീവ് സെൻ വ്യക്തമാക്കിയത്. പുറത്തു വന്ന റിപ്പോർട്ടുകളിൽ ആശ്ചര്യമുണ്ടെന്നും സുസ്മിതയെ വിളിച്ച് സംസാരിച്ച ശേഷമേ പ്രതികരിക്കാനുള്ളൂ എന്നാണ് രാജീവ് സെൻ വ്യക്തമാക്കിയത്.
Recommended Video

സുസ്മിതയുടെ മുൻ കാമുകൻ റൊഹ്മാന് രാജീവ് സെന്നുൾപ്പെടെ താരത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രാജീവ് സെന്നിന്റെ വിവാഹത്തിന് റൊഹ്മാനും എത്തിയിരുന്നു. സുസ്മിതയ്ക്കൊപ്പം റൊഹ്മാൻ നിൽക്കുന്ന വിവാഹ ചടങ്ങിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കശ്മീരിൽ നിന്നുള്ള റൊഹ്മാനെ സുസ്മിതയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം പിന്നീട് വാർത്തകളിൽ കണ്ടിട്ടില്ല.


Click it and Unblock the Notifications