For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകൻ ന്യൂമോണിയ ബാധിച്ച് ഓക്സിജൻ സപ്പോർട്ടിൽ; സുസ്മിത‌ എവിടെ?, ബന്ധം അവസാനിച്ചോ എന്ന് ആരാധകർ

  |

  വിശ്വസുന്ദരിപ്പട്ടം ചൂടി ഇന്ത്യൻ വിനോദ രം​ഗത്ത് തരം​ഗം സൃഷ്ടിച്ച താരമാണ് സുസ്മിത സെൻ. മോഡലിം​ഗ് രം​ഗത്ത് ഇന്ത്യയിൽ വലിയ ചലനങ്ങൾ ഉണ്ടാവുന്നത് 90 കളിൽ ഐശ്വര്യ റായി ലോക സുന്ദരി പട്ടവും, സുസ്മിത സെൻ വിശ്വ സുന്ദരി പട്ടവും ചൂടിയ ശേഷമാണ്. ബഹുരാഷ്ട്ര കമ്പനികൾ സുസ്മിതയെയും ഐശ്വര്യയെയും തേടി വന്നു.

  2000 ങ്ങളുടെ മധ്യത്തോടെ തന്നെ സൗന്ദര്യ മത്സരങ്ങൾക്കുള്ള പ്രസക്തി ഏറെക്കുറെ ഇന്ത്യയിൽ ഇല്ലാതായി. പ്രിയങ്ക ചോപ്രയ്ക്ക് ശേഷം ലോകസുന്ദരി പട്ടം ചൂടിയ ഇന്ത്യക്കാർക്കൊന്നും വലിയ സ്വീകാര്യത ബോളിവുഡിൽ ലഭിച്ചിട്ടില്ല.

  Also Read: ആ അടി അവന് കൊടുത്തില്ലായിരുന്നെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ലായിരുന്നു; തുറന്നു പറഞ്ഞ് മറീന

  വിഷ്വ സുന്ദരിപ്പട്ടം ചൂടി ആ നേട്ടത്തിന്റെ ഖ്യാതി കാത്ത് സൂക്ഷിച്ച താരം ആയാണ് സുസ്മിത സെൻ അറിയപ്പെടുന്നത്. തന്റെ ജീവിതത്തിൽ മാതൃകാ പരമായ പല തീരുമാനങ്ങളും സുസ്മിത എടുത്തു. കരിയറിന്റെ തിരക്കുകളിൽ നിൽക്കവെ തന്റെ 24 വയസ്സിൽ സുസ്മിത പെൺകുഞ്ഞിനെ ദത്തെടുത്തു.

  പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ കുഞ്ഞിനെയും സുസ്മിത ദത്തെടുത്തു. ഇന്ന് റെനി, അലീഷ എന്നീ രണ്ട്കുട്ടികളുടെ അമ്മയാണ് സുസ്മിത സെൻ.

  Also Read: 'ലൊക്കേഷനിൽ പ്രശ്നമുണ്ടാകരുതെന്ന് കരുതി മിണ്ടാതിരുന്നു, പലരും തകർച്ച ആഗ്രഹിക്കുന്നു'; ദീപ തോമസ്

  അതേസമയം മറുവശത്ത് നിരന്തരം ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന താരവുമാണ് സുസ്മിത. നടിയുടെ പ്രണയങ്ങളും പ്രണയത്തകർച്ചകളും എല്ലാം നേരത്തെ ഏറെ ചർച്ച ആയിരുന്നു. അടുത്തിടെയാണ് ബിസിനസ്മാൻ ലളിത് മോദിയുമായി സുസ്മിത പ്രണയത്തിലാണെന്ന് ​ഗോസിപ്പ് പരന്നത്.

  സുസ്മിതയ്ക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ച് കൊണ്ട് ലളിത് മോദി തന്നെ ആയിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് വലിയ വാർത്തയായിരുന്നു സംഭവം. എന്നാൽ പിന്നീടിരുവരും വേർപിരിഞ്ഞെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നു.

  ഇപ്പോഴിതാ ലളിത് മോദിയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്തു വരുന്നത്. കൊവിഡും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലായിരുന്നു. ലളിത് മോദി. 24 മണിക്കൂർ ഓക്സിജൻ സപ്പോർട്ടിലാണ് ലളിത് മോ​ദിയുള്ളത്. ഇൻസ്റ്റ​ഗ്രാമിലൂടെ ലളിത് മോദി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

  മൂന്നാഴ്ചയോളം കൊവിഡ് ബാധിച്ച് കിടന്നു. അതിന് ശേഷം ന്യൂമോണിയ വന്നെന്ന് ലളിത് മോദി പറയുന്നു. എയർ ആംബുലൻസിൽ ലണ്ടനിലേക്ക് ഇദ്ദേഹത്തെ തിരിച്ചെത്തിച്ചിട്ടുണ്ട്. ഇപ്പോഴും 24 മണിക്കൂർ ഓക്സിജൻ സപ്പോർട്ടിലാണ് താനെന്നും ലളിത് മോദി വ്യക്തമാക്കിയിട്ടുണ്ട്.

  ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സുസ്മിതയുടെ സഹോദരൻ രാജീവ് സെന്നും ലളിത് മോദിയെ ആശ്വസിപ്പിച്ചു. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് രാജീവ് സെന്നിന്റെ കമന്റ്. ലളിത് മോദിയുടെ പോസ്റ്റിനോട് സുസ്മിത ഇതുവരെ പ്രതികരിച്ചിട്ടില്ല.

  നേരത്തെ സുസ്മിതയുടെ പേര് തന്റെ ഇൻസ്റ്റ​ഗ്രാം ബയോയിൽ നിന്നും ലളിത് മോദി മാറ്റിയിരുന്നു. മെെ ലൗ സുസ്മിത എന്ന് ഇൻസ്റ്റ​ഗ്രാമിൽ ലളിത് മോദി നേരത്തെ കുറിച്ചിരുന്നു, ഇതാണ് മാറ്റിയത്. ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  മുൻ കാമുകൻ റൊഹ്മാൻ ഷാളിനൊപ്പം സുസ്മിതയെ പൊതുവിടങ്ങളിൽ കണ്ടതാണത്രെ ലളിത് മോദിയെ ചൊടിപ്പിച്ചത്. റൊഹ്മാനുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് ലളിത് മോ​ദിയുമായി സുസ്മിത അടുക്കുന്നത്. എന്നാൽ ബ്രേക്ക് അപ്പിന് ശേഷവും ഇരുവരും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നു.

  Read more about: sushmita sen
  English summary
  Lalit Modi In Oxygen Support After Suffering From Pneumonia; Fans Ask Where Is Sushmita Sen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X