»   » ട്രൗസറിട്ട്, തോളില്‍ മരത്തടിയും ചുമന്ന് പോകുന്ന മോഹന്‍ലാല്‍; ഫോട്ടോ വൈറലാകുന്നു

ട്രൗസറിട്ട്, തോളില്‍ മരത്തടിയും ചുമന്ന് പോകുന്ന മോഹന്‍ലാല്‍; ഫോട്ടോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്.

ബിഗ് ബജറ്റ് ചിത്രം, പുലിയുമായുള്ള സംഘട്ടനം എന്നൊക്കെ കേട്ടപ്പോള്‍ പുലിമുരുകന്‍ എന്തോ അമാനുഷിക നായക കഥാപാത്രത്തിന്റെ സിനിമയാണെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ അതൊന്നുമല്ല എന്നതിന് തെളിവാണ് താഴെ കാണുന്ന ഈ ചിത്രം.


pulimurukan

കാട്ടില്‍ ജീവിയ്ക്കുന്ന, തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യന്റെ ചിത്രമാണ് പുലിമുരുകന്‍. പുലിമുരുകന്റെ ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ഈ ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുകയാണ്.


മോഹന്‍ലാല്‍ ട്രൗസറിട്ട്, തോളില്‍ ഒരു മരത്തടിയും ചുമന്ന് പോകുന്നതാണ് ഫോട്ടോയില്‍ കാണുന്നത്. വളരെ അനായാസമാണ് ലാല്‍ മരത്തടി തോളില്‍ ചുമന്നിരിയ്ക്കുന്നത് എന്ന് തോന്നും. ഒറ്റനോട്ടത്തില്‍ ആരാധകരെ ആകര്‍ഷിക്കുന്ന ഒരു ചിത്രം.


ടോമിച്ചന്‍ മുളുകുപാടം നിര്‍മിയ്ക്കുന്ന പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും ബിഗ്ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് എത്തുന്നത്. ഒക്ടോബര്‍ ഏഴിന് ചിത്രം റിലീസ് ചെയ്യും.

English summary
Latest location still from Pulimurugan goes viral on social media
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam