സൂര്യയുടെ വീട്ടില്‍ ജ്യോതിക താമസിക്കില്ല! ഹോട്ടലില്‍ മുറിയെടുക്കും; താരകുടുംബം പ്രശ്‌നത്തിലെന്ന് റിപ്പോർട്ട്

തമിഴ് സിനിമയിലെ താരങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് നിരവധി കഥകളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രമുഖ താരങ്ങളെ കുറിച്ചുള്ള കഥകളുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോഴിതാ കോളിവുഡിന്റെ പ്രിയദമ്പതിമാരായ സൂര്യ-ജ്യോതിക താരങ്ങളെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്.

ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സൂര്യയും ജ്യോതികയും പ്രണയത്തിലാവുന്നത്. വിവാഹത്തിന് ചില എതിര്‍പ്പുകള്‍ വന്നതോടെ ഇരുവരും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിയും വന്നതായി കഥകളുണ്ട്. ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്.

jyothika

സൂര്യയും ജ്യോതികയും പെര്‍ഫെക്ട് ജോഡിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അത്രത്തോളം പിന്തുണയാണ് സൂര്യ ജ്യോതികയ്ക്ക് നല്‍കുന്നത്. ജ്യോതികയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവിനെല്ലാം കാരണം ഭര്‍ത്താവിന്റെ പിന്തുണയാണ്. അതേ സമയം സൂര്യയുടെയും കുടുംബത്തില്‍ കുറച്ചു നാളുകളായി പ്രശ്നങ്ങളുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ചില പുതിയ വിവരങ്ങള്‍ വന്നിരിക്കുകയാണ്.

മികച്ച നടന്‍ എന്നതിലുപരി നല്ലൊരു ഭര്‍ത്താവാണ് സൂര്യ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജ്യോതികയും നല്ലൊരു ഭാര്യയാണ്. ഇരുവരുടെയും വിവാഹസമയത്ത് ജ്യോതിക സൂപ്പര്‍ നായികയായിരുന്നെങ്കിലും വിവാഹത്തോടെ അഭിനയത്തില്‍ നിന്നും നടി മാറി നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 36-ാമത്തെ വയസ്സിലാണ് നടി സിനിമയിലേക്ക് റീ എന്‍ട്രി നടത്തുന്നത്. ഇപ്പോള്‍ അഭിനയ പ്രധാന്യമുള്ള ശക്തയായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ജ്യോതിക പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ഒരു പിതാവ് എന്ന നിലയിലും ഭര്‍ത്താവ് എന്ന നിലയിലും സൂര്യ എല്ലാ കാര്യത്തിലും പ്രശംസകള്‍ ഏറ്റുവാങ്ങേണ്ട ആളാണെന്നാണ് ജ്യോതിക തന്നെ പറഞ്ഞിട്ടുള്ളത്. തനിക്ക് അഭിനയത്തിലേക്ക് തിരിച്ചുവരാന്‍ ഏറ്റവും വലിയ പിന്തുണ നല്‍കിയത് സൂര്യയാണെന്ന് ജ്യോതിക പല വേദികളിലും പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ പോലും ഭാര്യയ്ക്ക് വേണ്ടി ചെന്നൈയില്‍ നിന്ന് മാറി മുംബൈയില്‍ താമസമാക്കിയിരിക്കുകയാണ് സൂര്യ. ഇതിനെ പറ്റിയുള്ള കഥകളാണ് പ്രചരിക്കുന്നത്. പ്രമുഖ നടന്‍ നടന്‍ ശിവകുമാറിന്റെ മൂത്തമകനാണ് സൂര്യ. മാതാപിതാക്കള്‍ക്കും സഹോദരനും നടനുമായ കാര്‍ത്തിയ്ക്കുമൊപ്പം ചെന്നൈയിലായിരുന്നു സൂര്യയും കുടുംബവും ഇതുവരെ താമസിച്ചിരുന്നത്.

ഇതിനായി ചെന്നൈയില്‍ ഒരു കൂറ്റന്‍ ബംഗ്ലാവും പണിതിട്ടിട്ടുണ്ട്. ഇവിടെ ശിവകുമാറും ഭാര്യയും മക്കളായ സൂര്യയും കാര്‍ത്തിയും അവരുടെ കുടുംബവുമൊക്കെ ചേര്‍ന്ന് കൂട്ടുകുടുംബമായി ജീവിക്കാനാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ സൂര്യയും ജ്യോതികയും ചെന്നൈയില്‍ നിന്ന് മാറി മുംബൈയിലേക്ക് പോവുകയായിരുന്നു.

jyothika

ജ്യോതിക ഇടയ്ക്കിടെ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് വരുമായിരുന്നു. വന്നാലും വീട്ടില്‍ നില്‍ക്കാതെ ഹോട്ടലില്‍ മുറിയെടുത്ത് അവിടെ താമസിക്കുകയാണ് ചെയ്യുന്നതെന്ന തരത്തിലാണ് പുതിയ ചര്‍ച്ച നടക്കുന്നത്. താരകുടുംബത്തെ കുറിച്ചുള്ള ഇത്തരം സംസാരങ്ങളാണ് സിനിമാലോകത്ത് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

സൂര്യയുടെ പിതാവ് ശിവകുമാറുമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഇതിനൊക്കെ കാരണമെന്നാണ് സൂചന. മൂത്തമരുമകള്‍ വീണ്ടും അഭിനയിക്കാന്‍ പോകുന്നത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ശിവകുമാര്‍ ചില നിയന്ത്രണങ്ങള്‍ വെച്ചതാണ് ജ്യോതികയ്ക്കും സൂര്യയ്ക്കും അംഗീകരിക്കാന്‍ സാധിക്കാത്തത്. ഇതാണ് മുംബൈയിലേക്ക് പോകാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ ജ്യോതികയുടെ മാതാപിതാക്കളുടെ കൂടെ ജീവിക്കണമെന്ന ഉദ്ദേശമാണ് മുംബൈയിലേക്ക് പോവാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. നിരന്തരം സൂര്യയുടെ കൂടുംബത്തെ കുറിച്ച് മോശമായ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെ ആരാധകര്‍ക്കിടയിലും ഇതൊരു വിമര്‍ശനമായി മാറിയിരിക്കുകയാണ്.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X