ലക്ഷ്മി മേനോന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മോഹം
ലക്ഷ്മി മേനോന്‍ അഭിനയം നിര്‍ത്തുന്നു എന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അഭിനയമല്ല, സ്ഥിരം നാടന്‍ വേഷങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുന്നു എന്നാണ് താന്‍ പറഞ്ഞതെന്ന് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി വ്യക്തമാക്കി
ശരിക്കും ഞാന്‍ മടുത്തു. പ്രേക്ഷകര്‍ക്ക് ഞാനൊരു നാടന്‍ പെണ്‍കുട്ടിയാണെന്നുള്ള ഇമേജും വന്നു തുടങ്ങി. എന്നാല്‍ ശരിക്കുമുള്ള ഞാനും സിനിമയില്‍ കാണുന്ന ഞാനും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പറഞ്ഞ നടി, ശരിക്കുള്ള ഞാനായി അഭിനയിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.

അപ്പോള്‍ ഉടന്‍ വന്നു ചോദ്യകര്‍ത്താവിന്റെ അടുത്ത ഉന്നം, നാടന്‍ വേഷങ്ങള്‍ വേണ്ടെന്നു പറഞ്ഞല്ലോ, അപ്പോള്‍ ഗ്ലാമര്‍ വേഷം ചെയ്യുമോ? എനിക്ക് അല്പം ഗ്ലാമറസ്സായ വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നായിരുന്നു ലക്ഷ്മി മേനോന്റെ മറുപടി.
മോഡേണ്‍ വേഷങ്ങള്‍ ചെയ്യാനാണ് എനിക്കാഗ്രഹം. അങ്ങനെയുള്ള വേഷങ്ങള്‍ക്കായാണ് ഞാന്‍ കാത്തിരിയ്ക്കുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കണം എന്ന ഘട്ടം വന്നാല്‍, കഥാപാത്രങ്ങള്‍ക്ക് വേണ്ടി വിട്ടു വീഴ്ചയ്ക്ക് തയ്യാറാണ്. പക്ഷെ അതെനിയ്ക്കു കൂടെ കംഫര്‍ട്ടബിള്‍ ആയിരിക്കണം. നല്ല തിരക്കഥയും സിനിമയുമാണെങ്കില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications