പ്രമേയത്തിന് പ്രസക്തിയില്ല! സുരേഷ് ഗോപിയുടെ ലേലം 2 ഉപേക്ഷിച്ചു? നിരാശയെന്ന് ആരാധകലോകം!

Recommended Video

Lelam 2 postponed according to some reports | FilmiBeat Malayalam

മലയാള സിനിമയുടെ ആക്ഷന്‍ കിംഗായി വിശേഷിപ്പിക്കുന്ന സുരേഷ് ഗോപി നാളുകള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ വരവ്. ശോഭയും ഈ ചിത്രത്തിലൂടെ ഇടവേള അവസാനിപ്പിച്ച് എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും നായികനായകന്‍മാരായെത്തുന്ന സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിച്ച് വരികയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ലേലത്തിന് രണ്ടാം ഭാഗം ഒരുക്കുന്നുണ്ടെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്.

രണ്‍ജി പണിക്കരുടെ മകനായ നിധിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആരാധകരെ ആവേശത്തിലാഴ്ത്തിയ കാര്യം കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ ഗോകുല്‍ സുരേഷും മമ്മൂട്ടിയുമൊക്കെ അഭിനയിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ അതിനിടയിലാണ് എല്ലാവരേയും ഒരുപോലെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങളെത്തിയത്. ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരരിച്ചുകൊണ്ടിരിക്കുന്നത്.

ലേലത്തിന് രണ്ടാം ഭാഗം

1997 ലായിരുന്നു ജോഷി-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ലേലം തിയേറ്ററുകളിലേക്ക് എത്തിയത്. ആനക്കാട്ടില്‍ ഈപ്പച്ചന്റേയും മകന്‍ ചാക്കോച്ചിയുടേയും മാസ് ഡയലോഗുകള്‍ ഇന്നും മിമിക്രി വേദികളില്‍ മുഴങ്ങാറുണ്ട്. സോമന്‍, നന്ദിനി, സിദ്ദിഖ്, മണിയന്‍പിള്ള രാജു, മോഹന്‍ ജോസ് , കൊല്ലം തുളസി, കവിയൂര്‍ രേണുക, ഷമ്മി തിലകന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ബോക്‌സോഫീസില്‍ നിന്നും വന്‍വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് രണ്ടാം ഭാഗവുമായി രണ്‍ജി പണിക്കരുടെ മകനായ നിഥിന്‍ എത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍

ലേലം 2 ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സ്പിരിറ്റ് മാഫിയയുടെ കുടിപ്പകയും പ്രതികാരവും പോരാട്ടവുമൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രദ്ധിക്കപ്പെടില്ലെന്നും ചിത്രത്തിന് വിജയസാധ്യത ഇല്ലെന്നുമുള്ള വസ്തുത കണക്കിലെടുത്താണേ്രത സിനിമ ഉപേക്ഷിക്കുന്നത്. സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഇടക്കാലത്ത് സജീവമായിരുന്നു. സുരേഷ് ഗോപിയുടെ തിരിച്ചുവരവിന് പിന്നാലെയായാണ് ഈ വാര്‍ത്ത എത്തിയിട്ടുള്ളത്.

മറ്റൊരു ചിത്രം

ലേലം 2 ല്‍ അല്ലെങ്കിലും മറ്റൊരു ചിത്രത്തിലൂടെ നിഥിന്‍ രണ്‍ജി പണിക്കരും സുരേഷ് ഗോപിയും ഒരുമിച്ചെത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇടുക്കി പശ്ചാത്തലത്തില്‍ ആക്ഷന്‍ ചിത്രമാണ് ഒരുങ്ങുന്നത്. നിലവിലെ സിനിമ പൂര്‍ത്തീകരിച്ചതിന് പിന്നാലെയായി താരം ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്‌തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ലാലും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആനക്കാട്ടില്‍ ചാക്കോച്ചി

ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് ഗോപി ശരിക്കും ജീവിക്കുകയായിരുന്നു. തീപ്പൊരി ഡയലോഗുകളും ആക്ഷനുമൊക്കെയായി ബോക്‌സോഫീസ് അടക്കിഭരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനായിരുന്നു ആദ്യം അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. സമയക്കുറവ് കാരണം അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് ആ ഭാഗ്യം സുരേഷ് ഗോപിക്ക് ലഭിച്ചത്. നന്ദിനിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

സോമന്റെ കരിയര്‍ ബെസ്റ്റ്

നേരാ തിരുമേനി, ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല, ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഡയലോഗുകളിലൊന്നാണിത്. സോമന്റെ കരിയറിലെ മികച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയ്ക്കിടയിലായിരുന്നു അദ്ദേഹം അസുഖബാധിതനായത്. സിനിമ തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പായിരുന്നു അദ്ദേഹം അന്തരിച്ചത്. തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X