വേർപിരിഞ്ഞാലും വിജയിയുടെ സമ്പാദ്യം ആവശ്യമില്ല... ജനിച്ച് വീണപ്പോൾ മുതൽ സം​ഗീത കോടീശ്വരി, താരപത്നിയുടെ ആസ്തി!

ഇന്ത്യയൊട്ടാകെ ലിയോ തരം​ഗമാണ് ഇപ്പോൾ. ദളപതി വിജയ്-ലോകേഷ് കനകരാജ് കോമ്പോയിലുള്ള സിനിമ എന്നത് തന്നെയായിരുന്നു ലിയോ ആളുകൾ ഇത്രയധികം ആഘോഷിക്കാൻ കാരണമായത്. സിനിമ ഇപ്പോഴും നിറഞ്ഞ് ഓടുകയാണ്.

പലർക്കും ഇപ്പോഴും ടിക്കറ്റ് കിട്ടിയിട്ടില്ല. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിച്ച സിനിമ എന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ ലിയോ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ലോകേഷ് സിനിമകളോട് വലിയൊരു താൽപര്യം സിനിമാ പ്രേമികൾ‌ക്കുണ്ട്.

എൽസിയു യൂണിവേഴ്സ് തന്നെയാണ് കാരണം. മാത്രമല്ല തെന്നിന്ത്യയിൽ ഏറ്റവും ഡിമാന്റുള്ള സംവിധായകനുമാണ് ലോകേഷ്. ഓരോ സിനിമ കഴിയുന്തോറും വിജയിയുടെ സ്റ്റാർഡം ഉയരുകയാണ്. നിലവിൽ തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ദളപതി വിജയ്.

Vijay Sangeetha

പ്രത്യേകിച്ചും ലിയോ എന്ന ചിത്രത്തിന് 120 കോടിയാണ് അദ്ദേഹം പ്രതിഫലമായി കൈപറ്റിയതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ 68-ാമത്തെ ചിത്രത്തിന് 150 കോടി രൂപയാണ് പ്രതിഫലം വാങ്ങാൻ പോകുന്നതെന്നും റിപ്പോർട്ടുണ്ട്. ഓരോ ചിത്രത്തിനും പ്രതിഫലം കൂട്ടിക്കൊണ്ടിരിക്കുന്ന ദളപതി അത് പലതരത്തിലാണ് മുടക്കുന്നത്.

രജിനികാന്ത്, അജിത്, തുടങ്ങിയ സെലിബ്രിറ്റികളെപ്പോലെ തന്നെ അഭിനയിച്ചുണ്ടാക്കുന്ന കോടികൾ ഏറെയും പല ബിസിനസുകളിൽ നിക്ഷേപിച്ചിരിക്കുകയാണ് വിജയ്. എന്നാൽ അതേ കുറിച്ച് അധികം ചർച്ചകളോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ കൂടുതൽ ലഭ്യമല്ല.

അതുപോലെ രാഷ്ട്രീയത്തിലേക്കും ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് വിജയ് എന്നും പറയപ്പെടുന്നു. അത്തരം ഒരു ചർച്ച ഉണ്ടാകാനുള്ള കാരണം അടുത്തിടെ വിജയ് ചില പൊതുപരിപാടികളിൽ പങ്കെടുത്തതും മറ്റുമാണ്. അടുത്തിടെ വിജയിയുടെ ആരാധകർ വഴി ഭക്ഷണ വിതരണവും 10, 12 പൊതുപരീക്ഷകളിൽ ഓരോ നിയമസഭാ മണ്ഡലത്തിലും ആദ്യ മൂന്ന് റാങ്കുകൾ നേടിയ വിദ്യാർഥികൾക്ക് ആദരവും നൽകിയിരുന്നു വിജയ്.

എല്ലാവർക്കും പൊന്നാടയും സർട്ടിഫിക്കറ്റും 10000 രൂപ സ്കോളർഷിപ്പും താരം നൽകിയിരുന്നു. ഇതെല്ലാം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായുള്ള പ്രവ​ർത്തനങ്ങളാണെന്നാണ് ഒരു വിഭാ​ഗം പറയുന്നത്.

Vijay Sangeetha

വിജയിയുടെ സിനിമാ ജീവിതം സക്സസ്ഫുള്ളായി മുന്നോട്ട് പോവുകയാണെങ്കിലും അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ സംഭവിച്ചതായും ഭാര്യ സം​ഗീതയുമായി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നുമുള്ള ചില റിപ്പോർട്ടുകളും അടുത്തിടെ വന്നിരുന്നു. എന്നാൽ റിപ്പോർട്ടുകളിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല.

ഇത്തരം ചർച്ചകൾ അടക്കം ഒരു വശത്ത് തകൃതിയായി നടക്കുമ്പോൾ വിജയുടെ ഭാര്യ സംഗീതയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. ലണ്ടനിലാണ് സം​ഗീത ജനിച്ച് വളർന്നത്. പിതാവ് സ്വർണലിംഗം ഒരു ബിസിനസുകാരനായിരുന്നു. സംഗീത ദളപതിയുടെ കടുത്ത ആരാധികയായിരുന്നു. അതിനാൽ ഇന്ത്യയിൽ വരുമ്പോഴെല്ലാം ഇടയ്ക്കിടെ വിജയിയെ സന്ദർശിക്കാറുണ്ടായിരുന്നു.

ഒരു ഘട്ടത്തിൽ അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം മൂളുകയും വിവാഹം ഗംഭീരമായി നടത്തുകയും ചെയ്തു. വിജയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സംഗീത ഇപ്പോൾ ലണ്ടനിലാണ് താമസമെന്നാണ് റിപ്പോർട്ടുകൾ. മകളുടെ വിദ്യാഭ്യാസത്തിനായി സംഗീത ലണ്ടനിലെ അച്ഛന്റെ വീട്ടിലേക്ക് പോയതാണെന്നും അല്ലാതെ വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് മറ്റൊരു പക്ഷം പറയുന്നത്.

വിജയുടെ ആസ്തിക്ക് പുറമെ സംഗീതയ്ക്ക് മാത്രം 400 കോടിയിലധികം ആസ്തിയുണ്ട്. സംഗീതയുടെ പേരിലാണ് വിജയ് വാങ്ങിയ പല സ്വത്തുക്കളും ഉള്ളത്. അതുകൊണ്ട് തന്നെ വിജയിക്കുള്ളതിനേക്കാൾ ആസ്തി സം​ഗീതയ്ക്കാണുള്ളത്. സംഗീതയുടെ അച്ഛനും ലണ്ടനിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. എന്നാൽ ഈ റിപ്പോർട്ടുകൾ എത്രത്തോളം ശരിയാണെന്നത് വ്യക്തമല്ല.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X