മഞ്ജുവിന്റെ ഭാവിതകര്‍ക്കരുത്...കോടതിയിലേക്ക് കത്ത്
കൊച്ചി: സിനിമ താരം മഞ്ജു വാര്യരെ സംബന്ധിച്ച് വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവും ഇല്ല. ഒടുവില്‍ ഭര്‍ത്താവ് ദിലീപിന്റെ വിവാഹമോചന ഹര്‍ജിയാണ് വാര്‍ത്തയായത്.
എറണാകുളത്തെ കുടുംബ കോടതിയിലാണ് ദിലീപ് ഹര്‍ജി നല്‍കിയത്. മഞ്ജുവിന്റെ കലാഭാവി തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ ആരാധകര്‍ കോടതിയിലേക്ക് കത്തുകളയക്കുകയാണ്.

കത്തുകള്‍ കോടതിയിലേക്കാണെങ്കിലും, ദിലീപിനാണ് എഴുതിയിരിക്കുന്നത്. ദിലീപ് കെയര്‍ ഓഫ് എറണാകുളം കുടുംബ കോടതി എന്നവിലാസത്തിലാണ് കത്തുകള്‍ എത്തുന്നതത്രെ. മംഗളം ദിപത്രം ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മഞ്ജു , തന്നെ മോശമായി പൊതുസമൂഹത്തില്‍ ചിത്രീകരിക്കുന്നു എന്നാരോപിക്കുന്നതാണ് ദിലീപിന്റെ ഹര്‍ജി. ഇതിനെതിരെ പല മേഖലകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. പിരിഞ്ഞ് കഴിയുന്ന മഞ്ജുവിനെ പരിഹസിക്കാനാണ് ദിലീപ് റിങ് മാസ്റ്റര്‍ എന്ന സിനിമയിലൂടെ ശ്രമിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
മഞ്ജുവിനെ പോലെ കഴിവുകളുള്ള ഒരു സ്ത്രീയുടെ ഭാവി നശിപ്പിക്കരുതെന്നാണത്രെ മിക്ക കത്തുകളുടേയും ഉള്ളടക്കം. എന്തായാലും ഇത് പുതിയൊരു പ്രവണതയാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും അഭിപ്രായം പറഞ്ഞിരുന്നവര്‍ കോടതിയിലേക്ക് കത്തക്കുന്നതിനെ നിയമവൃത്തങ്ങള്‍ എങ്ങനെ കാണും എന്ന് പറയാന്‍ പറ്റില്ല .


Click it and Unblock the Notifications