»   » ജനപ്രിയനുമായി പ്രശ്നമില്ലെങ്കില്‍ പിന്നെ എന്തിന് ഈ രാജി, പുതിയ സംഘടനയില്‍ ചേരുന്നുമില്ല !!

ജനപ്രിയനുമായി പ്രശ്നമില്ലെങ്കില്‍ പിന്നെ എന്തിന് ഈ രാജി, പുതിയ സംഘടനയില്‍ ചേരുന്നുമില്ല !!

By: Nihara
Subscribe to Filmibeat Malayalam

നടന്‍ ദിലീപും ലിബര്‍ട്ടി ബഷീറും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ലെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തിയേറ്റര്‍ ഉടമകള്‍ നാളുകളായി നടത്തി വരുന്ന സമരത്തില്‍ നിന്നും മലയാള സിനിമയെ കരകേറ്റിയത് ദിലീപാണ്. പുതിയ സംഘടന രൂപീകരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുന്‍കൈ എടുത്തത് ജനപ്രിയ നായകനായിരുന്നു.

ഒരൊറ്റ മലയാള ചിത്രം പോലും റിലീസ് ചെയ്യാത്ത ക്രിസ്മസാണ് കടന്നുപോയത്. വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് പൂട്ടിയിട്ട അവസ്ഥയ്ക്കും പ്രേക്ഷക ലോകം സാക്ഷ്യം വഹിച്ചു.

ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയുമായി ചേരാന്‍ താനില്ലെന്ന് അന്നേ തന്നെ ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ലിബര്‍ട്ടി പാരഡൈസ് പുത്തന്‍ സിനിമകളൊന്നും പ്രദര്‍ശനത്തിന് എത്തിയിരുന്നില്ല. ചിത്രങ്ങള്‍ നല്‍കാതെ തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്ന് ബഷീര്‍ ആരോപിച്ചിരുന്നു.

തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്നും പുറത്തേക്ക്

എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സില്‍ നിന്നും ലിബര്‍ട്ടി ബഷീര്‍ രാജി വെച്ചുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. അടുത്ത യോഗത്തിനു മുന്‍പ് രാജിക്കത്ത് ഔദ്യോഗികമായി നല്‍കുമെന്നും ബഷീര്‍ പറഞ്ഞു.

ദിലീപിന്റെ സംഘടനയോട് താല്‍പര്യമില്ല

ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയായഎക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാര്‍ഗനൈസേഷന്‍ ഒാഫ് കേരളയില്‍ ചേരാന്‍ താനില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. പുതിയ സംഘടനയുടെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്ന് നേരത്ത തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുതിയ സിനിമകള്‍ നല്‍കാതെ പ്രതികാരം തീര്‍ത്തു

തിയേറ്റര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചപ്പോഴും തന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പുതിയ സിനിമകള്‍ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സംഘടനയില്‍ തുടരുന്നതില്‍ കാര്യമില്ലെന്നു മനസ്സിലായതു കൊണ്ടാണ് താന്‍ രാജി വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമരം തന്റെ മാത്രം തീരുമാനമായിരുന്നില്ല

തിയേറ്റര്‍ സമരം തന്റെ മാത്രം തീരുമാനമായിരുന്നില്ല. സംഘടന ഒരുമിച്ചാണ് സമരം നടത്തിയത്. സമരത്തിനു ശേഷം തന്റെ 6 തിയേറ്ററുകളും അടഞ്ഞു കിടക്കുകയായിരുന്നു.

പുതിയ സിനിമകള്‍ ലഭിച്ചു തുടങ്ങി

വിതരണക്കാരും നിര്‍മ്മാതാക്കളുമായി സഹകരിച്ച് പുത്തന്‍ സിനിമകള്‍ തന്റെ തിയേറ്ററുകളിലേക്ക് എത്തിക്കും. ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാലിന്റെ ബിയോണ്ട് ബോര്‍ഡേഴ്‌സ്, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബാഹുബലി പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.

വ്യക്തിപരമായി വിമര്‍ശിച്ച് ദിലീപ്

സമീപകാലത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് ലിബര്‍ട്ടി ബഷീറിനെ വ്യക്തിപരമായി വിമര്‍ശിച്ചിരുന്നു. സിനിമാ സമരവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് ജനപ്രിയ നായകന്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. വിവാഹത്തെക്കുറിച്ചാണ് താരം വിമര്‍ശിച്ചത്.

ജനപ്രിയന് മറുപടിയുമായി ബഷീര്‍

തന്റെ വിവാഹത്തെക്കുറിച്ച് ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരുന്നു. മൂന്ന് പേരെ കെട്ടിയിട്ടുണ്ടെന്നും മൂന്നേ പേരെയും പൊന്നു പോലെ നോക്കുന്നുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ താരത്തിന് മറുപടി നല്‍കി. മൂന്ന് വിവാഹവും നിമയപരമാണ് നടത്തിയതെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കിയിരുന്നു.

English summary
Liberty Basheer resigned from Exihibitors Fedaration.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam