ജഗതിയുമൊത്തുള്ള ജീവിതം, കല പറയുന്നു
ജഗതി ശ്രീകുമാറിന്റെ മറ്റൊരു മകള്‍... ശ്രീലക്ഷ്മി, ആ ശ്രീലക്ഷ്മിക്ക് ഒരു അമ്മയുണ്ട്. ജഗതി ശ്രീകുമാറിന്റെ മറ്റൊരു ഭാര്യ. കല എന്നാണ് അവരുടെ പേര്. ജഗതി ശ്രീകുമാറിന്റെ ജീവിത പങ്കാളിയാക്കിയപ്പോള്‍ പേര് കല ശ്രീകുമാര്‍ എന്നായി.
നടി കൂടിയാണ് കല ശ്രീകുമാര്‍. ജഗതിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചു. ഒടുവില്‍ ജഗതി ശ്രീകുമാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ വിവാദങ്ങളിലൂടെ കലയും ശ്രീലക്ഷ്മിയും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോള്‍ ഒരു ആത്മകഥയെഴുതാനുള്ള പദ്ധതിയിലാണത്രെ കല ശ്രീകുമാര്‍. ജഗതി ശ്രീകുമാര്‍ എന്ന അതുല്യ നടനൊപ്പമുള്ള ജീവിതമായിരിക്കും അതില്‍ പ്രകിപാദിക്കുക.
സിനിമ മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുസ്തകത്തെക്കുറിച്ച് കല ശ്രീകുമാര്‍ പറയുന്നത്. തന്നെയും മകളേയും എന്നും ജഗതി ശ്രീകുമാര്‍ സ്‌നേഹിച്ചിട്ടേയുള്ളു എന്ന് അവര്‍ പറയുന്നു. എന്നാല്‍ മറ്റ് ചിലര്‍ പറയുന്നതുപോലെ കോടികളുടെ ബാങ്ക് ബാലന്‍സ് ഒന്നും തങ്ങള്‍ക്കില്ലെന്നും കല പറയുന്നു.

ജഗതിയുമൊത്തുള്ള ജീവിതം, കല പറയുന്നു
ജഗതി ശ്രീകുമാറാണ് ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നാണ് കല പറയുന്നത്. ഇക്കാര്യം വീട്ടില്‍ സമ്മതിച്ചില്ല. കാരണം ജഗതി അതിന് മുമ്പേ വിവാഹിതനായിരുന്നല്ലോ.

ജഗതിയുമൊത്തുള്ള ജീവിതം, കല പറയുന്നു
ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് വാങ്ങിയ താലി മാല, ഹോട്ടലില്‍ വച്ച് ചാര്‍ത്തി.

ജഗതിയുമൊത്തുള്ള ജീവിതം, കല പറയുന്നു
തന്റെ മകള്‍ ശ്രീലക്ഷ്മി അവളുടെ അച്ഛന്റെ അമ്മയോടൊപ്പെ ചെറുപ്പകാലത്ത് താമസിച്ചിട്ടുണ്ടെന്ന് കല വ്യക്തമാക്കുന്നു. ജഗതി വീട്ടുകാര്‍ക്കെല്ലാം ഈ ബന്ധം അറിയാമായിരുന്നു.

ജഗതിയുമൊത്തുള്ള ജീവിതം, കല പറയുന്നു
എല്ലാ കാലത്തും സ്‌നേഹത്തോടെ മാത്രമേ ജഗതി ശ്രീകുമാര്‍ തന്നോടും മകളോടും പെരുമാറിയിട്ടുള്ളു എന്ന് കല പറയുന്നു. മകളുടെ കലാപരമായ കഴിവുകളെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു.

ജഗതിയുമൊത്തുള്ള ജീവിതം, കല പറയുന്നു
ജഗതി ശ്രീകുമാറുമൊത്തുള്ള ജീവിതം കടലാസിലേക്ക് പകര്‍ത്തുകയാണ് ഇനി ലക്ഷ്യം. പല പ്രസാധകരും സമീപിച്ചിട്ടുണ്ട്. അധികം വൈകാതെ ആത്മകഥ പ്രതീക്ഷിക്കാമെന്നും കല പറയുന്നു.


Click it and Unblock the Notifications











