മോഹൻലാലിനൊപ്പം പ്രണവ് നാട്ടിലുണ്ട്, മകൾ വിസ്മയ വിദേശത്ത്? ചിത്രം പങ്കുവെച്ച് താരപുത്രി

അധികം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണെങ്കിലും താരപുത്രി സഹോദരനും നടനുമായ പ്രണവിനെ പോലെ അധികം പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടാറില്ല സാധാരണ സിനിമ മേഖലയിലുള്ള പ്രമുഖരുടെ മക്കൾ വലുതാക്കുമ്പോൾ അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് സിനിമയിൽ എത്തും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എഴുത്തിന്റേയും വരകളുടേയും ലോകത്താണ് വിസ്മയ. സഹോദരൻ പ്രണവ് സിനിമയിൽ പ്രത്യക്ഷപ്പെട്ടപ്പോളൾ എല്ലാവർക്കും അറിയേണ്ടിയിരുന്നത് താരപുത്രിയുടെ സിനിമ എൻട്രിയെ കുറിച്ചായിരുന്നു. എന്നാൽ താൻ വിസ്മയ താൻ എഴുത്തിന്റേയും വരയുടേയും വഴിയിലാണെന്ന് പറയാതെ തന്നെ പറഞ്ഞിരുന്നു.

കൊവിഡ് കാലത്ത് സോഷ്യൽ മീഡിയ തേടുന്നത് വിസ്മയയെ ആണ്. താരപുത്രി എവിടെയാണെന്നാണ് എല്ലാവർക്കും അറിയേണ്ടത്. കുടുംബത്തിനോടൊപ്പമുളള ചിത്രങ്ങളിൽ വളരെ വിരളമായിട്ടാണ് വിസ്മയ പ്രത്യക്ഷപ്പെടുന്നത്. ലോകരാജ്യങ്ങൾ കൊറോണ ഭീതിയിൽ പൂർണ്ണമായ ലോക്ക് ഡൗണിലേയ്ക്ക് പോയിരിക്കുകയാണ്. വിദേശത്ത് പഠിക്കുകയും ജോലി ചെയ്യുന്നതുമായ പല സെലിബ്രിറ്റി കിഡ്സുകളും നാട്ടിലേയ്ക്ക് തിരികെ എത്തിയിട്ടുണ്ട്. ഇവരുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളു സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ മായ മാത്രം ആ കൂട്ടത്തിൽ ഇല്ല.

  ചെന്നൈയിലെ വസതിയിൽ

മോഹൻലാലും കുടുംബവും ചെന്നൈയിലെ വലതിയിലാണുള്ളത്. ഭാര്യ സുചിത്രയും മകനും നടനുമായ പ്രണവും ഇവർക്കൊപ്പം തന്നെയുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിനോടൊപ്പം താരവും കൂടെയുണ്ട്. കൊറോണ കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലും ജാഗ്രത നിർദ്ദേശവും പങ്കുവെച്ച് ദിവസേനെ സോഷ്യൽ മീഡിയയിൽ താരം പ്രത്യക്ഷപ്പെടാറുണ്ട്. കൂടാതെ സഹപ്രവർത്തകരോടും സ്ഥരമായി സംവദിക്കാറുണ്ട്.

വിസ്മയ എവിടെ

ഇപ്പോൾ സോഷ്യൽ മീഡിയ തിരയുന്നത് ലാലേട്ടന്റെ മകൾ വിസ്മയയെയാണ്. താരപുത്രി എവിടെയാണെന്നാണ് എല്ലാവർക്കും അറിയേണ്ടത്. താരപുത്രി വിദേശത്താണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.ഏപ്രിൽ അഞ്ചിന് രാജ്യമെമ്പാടും വിളക്ക് തെളിയിച്ചപ്പോൾ, തന്റെ വീട്ടിലെ ചിത്രവുമായി നടൻ മോഹൻലാൽ എത്തിയിരുന്നു. ഒപ്പം ഭാര്യ സുചിത്രയും മകൻ പ്രണവും ചിത്രത്തിലുണ്ടായിരുന്നു. എന്നാൽ ആ ചിത്രത്തിൽ മകൾ വിസ്മയ ഈ ഇല്ലായിരുന്നു.

 വിദേശത്ത്

താരപുത്രിയെ കുറിച്ചുള്ള അന്വേഷണം സോഷ്യൽമീഡിയയിൽ തകൃതിയായി നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ താൻ എവിടെയാണെന്നുള്ള ഉത്തരവുമായി താരപുത്രി രംഗത്തെത്തിയിരിക്കുകയാണ്. വിളക്ക് തെളിയിക്കലിന് കാണാത്തതിന്റെ കാരണം താരപുത്രി വിദേശത്ത് ആയതു കൊണ്ടാണ്. വിസ്മയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ നിന്നാണ് ഇത് വ്യക്തമായത്.വിസ്മയയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ അടങ്ങിയ പോസ്റ്റിന് താഴെ സുഹൃത്ത് ചോദിച്ച ചോദ്യത്തിനാണ് വിസ്മയ മറുപടി കൊടുത്ത്. 'ഇപ്പോഴും തായ്‌ലൻഡിലാണ്. ഇവിടെ സുഖമായിരിക്കുന്നു' എന്നാണ്.

   മകളുട പിറന്നാൾ

മാർച്ച് 27 ന് ആയിരുന്നു വിസ്മയയുടെ പിറന്നാൾ. മകൾക്ക് ജന്മദിന ആശംസ നേർന്ന് മോഹൻലാൽ രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ആശംസ അറിയിച്ചത്.പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും.. എന്റെ മാലാഖയ്ക്ക്‌ ഹാപ്പി ബെർത്ത് ഡേ മോഹന്‍ലാല്‍ കുറിച്ചു..

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X