ക്യൂട്ട് നസ്‌റിയയ്‌ക്കൊപ്പം സ്റ്റൈലായി കാവ്യ, നോക്കൂ
കാവ്യ മാധവന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയെ കുറിച്ചാണ് പറയുന്നത്. 'വിത്ത് ലവ്‌ലി നസ്‌റിയ' എന്ന തലക്കെട്ടോടുകൂടെ കാവ്യ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ.
ഇന്റസ്ട്രിയില്‍ കാവ്യയ്ക്ക് ഏറ്റവും അടുപ്പമുള്ള ഒരു ആര്‍ട്ടിസ്റ്റു കൂടെയാണ് നസ്‌റിയ. ഫോട്ടോ ഫേസ്ബുക്കിലിട്ട് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ലൈക്കുകളും കമന്റുകളും ഷെയറുമൊക്കെ തുടങ്ങി.

നടി കൃഷ്ണ പ്രഭ ഉള്‍പ്പടെ 56 ആയിരത്തിലധികം പേര്‍ ഫോട്ടോ ലൈക്ക് ചെയ്തിട്ടുണ്ട്. ലവ്‌ലി, ക്യൂട്ട്, ബ്യൂട്ടിഫുള്‍ എന്നൊക്കെ പറഞ്ഞ് കമന്റുകള്‍ വേറെ. 600 ല്‍ അധികം പേര്‍ ഫോട്ടോ ഷെയര്‍ ചെയ്തു.
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് നസ്‌റിയ നസീം. പുതിയ ബിസിനസ് ഒക്കെ തുടങ്ങിയതോടെ കാവ്യയും സിനിമകളുടെ എണ്ണം കുറച്ചു. ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണിയാണ് കാവ്യയുടെ അടുത്ത ചിത്രം.
malayalam film malayalam movie malayalam cinema actress kavya madhavan nazriya nazim photo facebook മലയാളം സിനിമ നടി കാവ്യ മാധവന്‍ നസ്‌റിയ നസീം ഫേസ്ബുക്ക് ഫോട്ടോ


Click it and Unblock the Notifications