കേരളക്കര നെഞ്ചേറ്റിയ ലൂസിഫര്‍ തമിഴിലേക്ക്? സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്നത് ആരാണെന്നറിയുമോ?
Recommended Video
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് ലൂസിഫറിനെ. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. സിനിമയിലെത്തിയപ്പോഴേ അദ്ദേഹം മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് വാചാലനായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിലൂടെയാണ് അത് സംഭവിച്ചത്. മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിച്ചത്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ബൈജു, കലാഭവന്‍ ഷാജോണ്‍. സാനിയ ഇയ്യപ്പന്‍ തുടങ്ങി നിരവധി പേരാണ് സിനിമയ്ക്കായി അണിനിരന്നത്. വിവേക് ഒബ്‌റോയ് ആണ് വില്ലനായെത്തിയത്. ഇത്രയും സുന്ദരനായൊരു വില്ലനെ അടുത്തെങ്ങും കണ്ടിട്ടില്ലെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.
കേരളക്കരില്‍ മാത്രമല്ല റിലീസ് ചെയ്ത സ്ഥലങ്ങളിലെല്ലാം ലൂസിഫര്‍ തരംഗമായി മാറിയിരുന്നു. വിദേശത്തുനിന്നും ഗംഭീര കലക്ഷനും പുതുറെക്കോര്‍ഡുകളും കുറിച്ചാണ് സിനിമ മുന്നേറുന്നത്. മാര്‍ച്ച് 28നായിരുന്നു സിനിമ റിലീസ് ചെയ്തത്. 20 ദിവസം പിന്നിട്ടപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ് ഈ സിനിമ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമ ഇതിനകം തന്നെ 100 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്. അതിനിടയിലാണ് സിനിമ തമിഴിലേക്കെത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.

ലൂസിഫര്‍ തമിഴിലേക്ക്
മലയാളത്തില്‍ ഗംഭീര വിജയം സ്വന്തമാക്കിയ സിനിമകള്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് സ്ഥിരം സംഭവമാണ്. തിരിച്ചും അത് സംഭവിക്കാറുണ്ട്. വന്‍പ്രതീക്ഷയോടെയാണ് റീമേക്ക് സിനിമകള്‍ എത്താറുള്ളത്. അന്യഭാഷയിലെ മികച്ച സിനിമകള്‍ സ്വന്തം ഭാഷയില്‍ കാണാനുള്ള അവസരം കൂടിയാണ് സിനിമാപ്രേമികള്‍ക്ക് ലഭിച്ചത്. അതാത് ഭാഷയ്ക്കനുയോജ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് റീമേക്ക് സിനിമകള്‍ എത്താരുള്ളത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് തമിഴ് പതിപ്പൊരുങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നായകനായി അജിത്ത്?
മോഹന്‍ലാല്‍ അവതരിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി ആരെത്തണമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമയുടെ തന്നെ സ്വന്തം താരമായി മാറിയ അജിത്താണ് നായകനായെത്തുകയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അങ്ങേയറ്റം മനോഹരമാക്കുന്ന തലയായിരിക്കുമോ നായകനായെത്തുന്നതെന്നറിയാനായി ഇനിയും കാത്തിരിക്കണം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അജിത്ത് പറഞ്ഞത്
ലൂസിഫറിന് തമിഴ് റീമേക്ക് ഒരുങ്ങിയേക്കുമെന്ന സൂചന നല്‍കിയത് അജിത്ത് തന്നെയാണ്. താന്‍ സിനിമ കണ്ടിട്ടില്ലെന്നും മോഹന്‍ലാല്‍ സാര്‍ നന്നായി അഭിനയിച്ചുവെന്നും അറിഞ്ഞു. അത് പോലെ എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന് അറിയില്ല. എല്ലാം ശിയായി വന്നാല്‍ 2 വര്‍ഷത്തിന് ശേഷം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തി സിനിമ റീമേക്ക് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. തിരക്കഥയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് സിനിമ തമിഴിലേക്ക് എത്തുക.

ബോക്‌സോഫീസിന് പുത്തനുണര്‍വ്
അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് പ്രതിസന്ദഇയിലായ സിനിമകളുടെ കൂട്ടത്തില്‍ ലൂസിഫറുമുണ്ടായിരുന്നു. ഈ സിനിമയുടെ ചിത്രീകരണവും മാറ്റിവെച്ചിരുന്നു. പ്രളയത്തിന് ശേഷം ബോക്‌സോഫീസ് പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള പോരാട്ടത്തിലായിരുന്നു. അതിനിടയിലാണ് ലൂസിഫറെത്തിയത്. ബോക്‌സോഫീസിനെ പ്രകമ്പനം കൊള്ളിച്ചുള്ള കൊലകൊല്ലി വരവ് തന്നെയായിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളിയുടേത്. നിലവിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് സിനിമ കുതിക്കുന്നത്.

നായകനായി തല തന്നെ മതി
ലൂസിഫര്‍ തമിഴിലേക്ക് ഒരുക്കുകയാണെങ്കില്‍ നായകനായി മറ്റാരേയും നോക്കേണ്ട, തല തന്നെ മതിയെന്നാണ് ആരാധകരും പറയുന്നത്. മാസ്സും ക്ലാസും ഒരുപോലെ വഴങ്ങുന്ന തലയുടെ കൈയ്യില്‍ ഈ കഥാപാത്രവും സുരക്ഷിതമായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ബോളിവുഡ് ചിത്രമായ പിങ്കിന്റെ റീമേക്കുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരമിപ്പോള്‍. നാല് തിരക്കഥകളുമായി തലയ്ക്കായി ബോളിവുഡ് സിനിമാലോകവും കാത്തിരിക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.

വിശ്വാസത്തിന് ശേഷം
പൊങ്കലിന് ഇരട്ടിമധുരവുമായെത്തിയ വിശ്വാസത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അജിത്തിന്റെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച ചിത്രമായി മാറിയിരുന്നു ഈ സിനിമ. തലൈവര്‍ ചിത്രമായ പേട്ടയ്‌ക്കൊപ്പമെത്തിയിട്ടും കാലിടറാതെ കുതിക്കാനും മികച്ച കലക്ഷന്‍ സ്വന്തമാക്കാനും തലയ്ക്ക് കഴിഞ്ഞിരുന്നു. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക.


Click it and Unblock the Notifications