»   » മോഹന്‍ലാലിനായി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ ഒരു 'ഗംഭീര' പൊളിറ്റിക്കല്‍ ത്രില്ലര്‍???

മോഹന്‍ലാലിനായി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ ഒരു 'ഗംഭീര' പൊളിറ്റിക്കല്‍ ത്രില്ലര്‍???

Posted By: Karthi
Subscribe to Filmibeat Malayalam

പൃഥ്വിരാജ് സംവിധായകന്റെ കുപ്പായമണിയുന്ന ആദ്യ സിനിമ ലൂസിഫര്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രം പ്രഖ്യാപിക്കപ്പെട്ട അന്ന് മുതല്‍ ചിത്രത്തിന്റെ കഥയും മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ രൂപഭാവങ്ങളും ആരാധകരുടെ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു അറിയിപ്പും ഇതുവരെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായിയിട്ടില്ല.

മുരളി ഗോപിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ആശീര്‍വാദ് സനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. രാഷ്ട്രീയ സിനിമകള്‍ വെന്നിക്കൊടി പാറിക്കുന്നതിന്റെ വെളിച്ചത്തില്‍ ലൂസിഫറിനായി അണിയറയിലൊരുങ്ങുന്നതും ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. എന്തായാലും 2018 മെയ് മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

അണിയറയിലൊരുങ്ങുന്ന ചിത്രത്തിന് പേരിട്ടെങ്കിലും ചിത്രത്തിന്റെ ടൈറ്റില്‍ ലോംഞ്ചിംഗിനായി ഒരു ഗംഭീര പരിപാടി ഒരുക്കുന്നുണ്ടെന്നും വിവരമുണ്ട്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ഈ വര്‍ഷം ഒടുവില്‍ ആരംഭിക്കുന്നതിന് മുന്നോടിയായിരിക്കും ടൈറ്റില്‍ ലോംഞ്ചിംഗും.

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും സിനിമയുടെ പ്രാരംഭ ജോലികള്‍ പോലും ആരംഭിച്ചിട്ടില്ല. മോഹന്‍ലാലും പൃഥ്വിരാജും മുരളി ഗോപിയും തങ്ങള്‍ നേരത്തെ ഏറ്റെടുത്ത സിനിമകളുടെ തിരക്കിലാണിപ്പോള്‍. ആ ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കുക.

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന പോരില്‍ ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയായിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോടെ ചിത്രത്തേക്കുറിച്ച് വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ചിത്രം ഇറങ്ങുന്നതായി പ്രഖ്യാപനം ഉണ്ടാകുന്നത്. എന്നാല്‍ പേരുമാത്രമേ ഉള്ളു എന്നും ആ കഥയല്ല ഇതെന്നും മുരളി ഗോപി വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ കഥയേക്കുറിച്ചും കഥാപാത്രത്തേക്കുറിച്ചും ദിനം പ്രതി അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. എന്നാല്‍ സിനിമയുടെ കഥാപരിസരത്തേക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് ഇതേക്കുറിച്ച് സംവിധായകനായ പൃഥ്വരാജ് പ്രതികരിച്ചത്. മുരളി ഗോപിയുടെ രചനയില്‍ ജിഎന്‍ കൃഷ്ണകുമാര്‍ സംവിധായകന്റെ സെറ്റില്‍ വച്ചാണ് ലൂസിഫറിന്റെ കഥ രൂപപ്പെടുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ടിയാനില്‍ പൃഥ്വിരാജും ഒരു മുഖ്യവേഷത്തിലെത്തുന്നുണ്ട്.

മോഹന്‍ലാലും പൃഥ്വിരാജും ഇതുവരേയും ഒരേ സ്‌ക്രീനില്‍ എത്തിയിട്ടില്ല. ഇരുവരേയും ഒരുമിപ്പിക്കാന്‍ ലാല്‍ ജോസ് കസിന്‍സ് എന്നൊരു ചിത്രത്തിനായി അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഒരേ സ്‌ക്രീനില്‍ അല്ലെങ്കിലും ഒരേ ചിത്രത്തില്‍ ഇപ്പോള്‍ ഇരുവരും ഒന്നിക്കുകയാണ്. ഈ ചിത്രം തന്റെ അഭിമാന ചിത്രമാണെന്നാണ് ചിത്രത്തിന്റെ കഥ കേട്ടതിന് ശേഷം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതെന്നാണ് പൃഥ്വിരാജ് പറയുന്നത്.

English summary
Lucifer rumours to be a political thriller will have a grand title launch function. Shoot expected to kick start from May 2018.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam