ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഉപേക്ഷിക്കുന്നു? കാരണം ഇതാണ്, ചിരഞ്ജീവിയുടെ തീരുമാനം ഉടന്‍
ലൂസിഫര്‍ വലിയ വിജയമായതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രത്തിന്‌റെ തെലുങ്ക് റീമേക്കിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‌റെ തെലുങ്ക് റീമേക്കാവകാശം നേടിയത്. ചിരഞ്ജീവി തന്നെ നായകനാവുന്ന സിനിമ മകന്‍ രാംചരണ്‍ തേജ നിര്‍മ്മിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ലൂസിഫര്‍ റീമേക്കിന്‌റെ ലോഞ്ച് ഈ വര്‍ഷം ജനുവരിയില്‍ ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ മോഹന്‍രാജ ചിരഞ്ജീവി ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു അണിയറക്കാര്‍ അറിയിച്ചത്.

സഹോ സംവിധായകന്‍ സുജീത്ത്, വിവി വിനായക് എന്നിവര്‍ക്ക് ശേഷമാണ് ലൂസിഫര്‍ റീമേക്കിന്‌റെ സംവിധാനം മോഹന്‍രാജ ഏറ്റെടുത്തത്. ആചാര്യ എന്ന ചിത്രത്തിന് ശേഷം ചിരഞ്ജീവി ലൂസിഫര്‍ തെലുങ്ക് റീമേക്ക് തുടങ്ങുമെന്നായിരുന്നു മുന്‍പ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് റീമേക്ക് ഉപേക്ഷിക്കുവാനുളള ഒരുക്കത്തിലാണ് ചിരഞ്ജീവി എന്നാണ് അറിയുന്നത്. തെലുങ്ക് മാധ്യമമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം
ലൂസിഫര്‍ തിരക്കഥയില്‍ സംവിധായകര്‍ വരുത്തിയ മാറ്റങ്ങള്‍ ചിരഞ്ജീവിക്ക് ഇതുവരെയും ഇഷ്ടപ്പെട്ടില്ലെന്ന് അറിയുന്നു. അതിനാല്‍ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ചീരഞ്ജീവിയില്‍ നിന്ന് തീരുമാനമുണ്ടാകും എന്നാണ് അറിയുന്നത്. ലൂസിഫര്‍ തെലുങ്ക് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തില്‍ മാറ്റുവാനുളള ശ്രമങ്ങളിലായിരുന്നു ഇതുവരെ അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ മൂന്ന് സംവിധായകര്‍ വന്നിട്ടും മാറ്റങ്ങള്‍ വരുത്തിയ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Recommended Video
ആചാര്യയ്ക്ക് ശേഷം തല അജിത്തിന്‌റെ വേതാളം റീമേക്കിലാണ് ചിരഞ്ജീവി അഭിനയിക്കുകയെന്നും അറിയുന്നു. അതേസമയം 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ മലയാള സിനിമാ ചരിത്രത്തില്‍ നാഴികകല്ലായി മാറിയ സിനിമയാണ്. മോളിവുഡില്‍ ആദ്യമായി ഇരുനൂറ് കോടി ക്ലബിലെത്തുന്ന ചിത്രമായി മോഹന്‍ലാല്‍ സിനിമ മാറിയിരുന്നു. ഒപ്പം പൃഥ്വിരാജ് സുകുമാരന്‍ എന്ന സംവിധായകന് മികച്ച തുടക്കമാണ് ലൂസിഫറിലൂടെ മലയാളത്തില്‍ ലഭിച്ചത്.


Click it and Unblock the Notifications











