മധുരരാജയായി മമ്മൂക്കയുടെ അടുത്ത മാസ്! ആരാധകര്‍ക്കിനി ആഘോഷിക്കാം! സിനിമ വിഷുവിന് തന്നെ എത്തിയേക്കും?

By Prashant V R

മമ്മൂക്കയുടെതായി അടുത്ത വര്‍ഷം റിലീസിനെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മധുര രാജ. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ആഘോഷിച്ചു കാണാവുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാകും ചിത്രമെന്നാണ് അറിയുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. മധുര രാജയായുളള മമ്മൂക്കയുടെ തിരിച്ചുവരവ് തന്നെയാകും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമാവുക. സിനിമയുടെ ടീസര്‍ എന്ന് പുറത്തിറങ്ങുമെന്ന് ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നൊരു കാര്യമാണ്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

മധുര രാജ

മധുര രാജ

പോക്കിരി രാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുര രാജ. പോക്കിരി രാജ വന്‍വിജയമായതിനുശേഷം എല്ലാവരും കാത്തിരുന്നൊരു കാര്യമായിരുന്നു വൈശാഖിന്റെ സംവിധാനത്തിലൊരു മമ്മൂക്ക ചിത്രം. കാത്തിരിപ്പിന് വിരാമമിട്ട് മധുരരാജ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. പോക്കിരി രാജയും പുലിമുരുകനും മെഗാഹിറ്റുകളാക്കി മാറ്റിയ സംവിധായകന്‍ മധുരാജയും മികച്ച രീതിയില്‍ തന്നെ അണിയിച്ചൊരുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

സിനിമ വലിയ ക്യാന്‍വാസില്‍

സിനിമ വലിയ ക്യാന്‍വാസില്‍

പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുളള മാസ് ചേരുവകളെല്ലാം സിനിമയിലുണ്ടാവുമെന്നും അറിയുന്നു. വലിയ ക്യാന്‍വാസില്‍ തന്നെയാണ് മധുരരാജ അണിയിച്ചൊരുക്കുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് ആദ്യ ഭാഗം നിര്‍മ്മിച്ചതെങ്കില്‍ ഇത്തവണ നെല്‍സണ്‍ ഐപ്പാണ് മമ്മൂക്കയുടെ മധുര രാജ നിര്‍മ്മിക്കുന്നത്. മമ്മൂക്കയ്ക്കൊപ്പം തമിഴ് താരം ജയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോക്കിരി രാജയില്‍ പൃഥ്വിരാജ് ചെയ്തതു പോലൊരു കഥാപാത്രമാണ് ജയും അവതരിപ്പിക്കുകയെന്നും അറിയുന്നു.

ചിത്രത്തിന്റെ റിലീസ്

ചിത്രത്തിന്റെ റിലീസ്

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പലതരത്തിലുളള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. ചിത്രം പൂര്‍ത്തിയാക്കാന്‍ വൈകുമെന്നും പെരുന്നാള്‍ റിലീസായി മാത്രമേ തിയ്യേറ്ററുകളില്‍ എത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുന്‍പ് നിശ്ചയിച്ച പ്രകാരം വിഷു റിലീസായി തന്നെ മധുര രാജ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. നിരവധി തിയ്യേറ്ററുകളുമായി വിഷും റിലീസ് ലക്ഷ്യം വെച്ച് കരാറിലെത്തികഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

സാറ്റലൈറ്റ് അവകാശം

സാറ്റലൈറ്റ് അവകാശം

നേരത്തെ സിനിമയുടെ സാറ്റലൈറ്റ് അവകാശം
ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന എറ്റവും വലിയ തുകയ്ക്ക് പുതിയ ചാനലായ സീ കേരളം സ്വന്തമാക്കിയിരുന്നു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും ഒരേപോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് സംവിധായകന്‍ വൈശാഖ് തന്നെ പറഞ്ഞിരുന്നു. പോക്കിരി രാജയില്‍നിന്നും വ്യത്യസ്തമായി ടെക്‌നിക്കലി കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകും.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് മമ്മൂക്കയുടെ മധുര രാജയില്‍ അണിനിരക്കുന്നത്. പുലിമുരുകനിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ജഗപതി ബാബുവാണ് ഇത്തവണ വില്ലന്‍ വേഷത്തിലെത്തുന്നത്. അനുശ്രീ,ഷംന കാസിം, അന്ന രാജന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. പുലിമുരുകന് പുറമെ പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയിലും ജഗപതി ബാബു അഭിനയിച്ചിരുന്നു. ഇവര്‍ക്കൊപ്പം നെടുമുടി വേണു,സലീംകുമാര്‍,അജു വര്‍ഗീസ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X