»   » പൂച്ചക്കണ്ണും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയുമായി മോഹന്‍ലാലിന്റെ 'ഭീമന്‍'!!! മഹാഭാരത പോസ്റ്റര്‍!!!

പൂച്ചക്കണ്ണും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയുമായി മോഹന്‍ലാലിന്റെ 'ഭീമന്‍'!!! മഹാഭാരത പോസ്റ്റര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് മഹാഭാരതം. ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ രണ്ട് ഭാഗങ്ങളായാണ് ചിത്രം ഇറങ്ങുക. സിനിമ പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്ക് മുതലില്‍ ചിത്രീകരിച്ച സിനിമയായി മഹാഭാരതം മാറും.

ഭീമനെ കേന്ദ്രകഥാപാത്രമാക്കി എംടി വാസുദേവന്‍ നായര്‍ എഴുതിയ രണ്ടാമൂഴം എന്ന നോവലിന്റെ ചലച്ചിത്ര ഭാഷ്യമാണ് മഹാഭാരതം. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധായകനാകുന്നത്. 

മഹാഭാരതത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ ലുക്ക് പുറത്തായി. ചിത്രത്തിന്റെ പോസ്റ്റര്‍ രൂപത്തിലാണ് മോഹന്‍ലാലിന്റെ രൂപം പ്രചരിക്കുന്നത്.

കിരീടധാരിയായ രാജാവിന്റെ ലുക്കിലാണ് മോഹന്‍ലാല്‍. പൂച്ച കണ്ണുകളും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലില്‍ നരച്ച താടിയുമാണ് മോഹന്‍ലാലിന്റെ വേഷം.

ചിത്രത്തിന്റെ പോസ്റ്ററുകളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന പോസ്റ്ററില്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദ കംപ്ലീറ്റ് ആക്ടറിന്റെ ലോഗോയും രേഖപ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ ചിത്രം മഹാഭരത്തിലെ ഭീമന്റെ രൂപം എന്ന രീതിയിലാണ് ചിത്രം നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇല്ല.

അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. രണ്ട് വര്‍ഷം നീണ്ട് നില്‍ക്കുന്ന ചിത്രീകരണത്തിനൊടുവില്‍ 2020ല്‍ ചിത്രം തിയറ്ററിലെത്തും.

ഒരു സിനിമയില്‍ രണ്ടാമൂഴം ഒതുങ്ങാത്തതുകൊണ്ടാണ് നോവല്‍ തിരക്കഥയാക്കത്തതെന്ന് മുമ്പ് എംടി പറഞ്ഞിരുന്നു. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിരക്കഥയാകുമ്പോള്‍ ഒന്നല്ല രണ്ട് സിനിമയാണ് പുറത്ത് വരുന്നത്. ആദ്യ ഭാഗം റിലീസ് ചെയ്ത് 90 ദിവസത്തിന് ശേഷം രണ്ടാം ഭാഗം റിലീസ് ചെയ്യും.

ഇന്ത്യയിലേയും ഹോളിവുഡിലേയും മികവുറ്റ താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കും. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരും പുറത്ത് നിന്നുള്ളവരായിരിക്കും. യുഎഇ എക്‌സേഞ്ച് ഉടമ ബിആര്‍ ഷെട്ടിയാണ് മഹാഭാരതം നിര്‍മിക്കുന്നത്.

ഹോളിവുഡ് സിനിമാ നിര്‍മാണത്തിന്റെ രീതിയെ പിന്തുടരുന്നതാണ് മഹാഭാരതത്തിന്റെ രീതി. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് കാസ്റ്റിംഗ് കമ്പനിയാണ്. തെന്നിന്ത്യയിലും ബോളിവുഡിനും പുറമേ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

English summary
India's highets budget movie Mahabharatham lead character Bheeman look out. Mohanlal playing Bheeman role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam