For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  700 കോടി ബഡ്ജറ്റില്‍ രാമായണ? മഹേഷ് ബാബുവിന് പകരം രാമനായി രണ്‍ബീര്‍ കപൂര്‍

  |

  ദംഗല്‍ എന്ന ആമിര്‍ ഖാന്‍ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നിതേഷ് തിവാരി. ഗുസ്തി പ്രമേയമാക്കി ഒരുക്കിയ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ദംഗലിന് ശേഷം ചിച്ചോരെ എന്ന സിനിമയും സംവിധായകന്റെതായി വിജയമായി. സുശാന്ത് സിംഗ് രജ്പുത്തും ശ്രദ്ധ കപൂറുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. 2019ല്‍ മികച്ച ഹിന്ദി ചിത്രത്തിനുളള ദേശീയ പുരസ്‌കാരം ചിച്ചോരെ നേടിയിരുന്നു.

  സാരി ലുക്കില്‍ തിളങ്ങി സാക്ഷി അഗര്‍വാള്‍, ഫോട്ടോസ് കാണാം

  ചിച്ചോരയ്ക്ക് ശേഷമാണ് രാമായണ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംവിധായകന്‌റെതായി വാര്‍ത്തകളില്‍ നിറഞ്ഞത്. വലിയ കാന്‍വാസില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തിരക്കഥ എഴുതിയത് ശ്രീധര്‍ രാഘവനാണ്. മോം എന്ന ചിത്രം എടുത്ത രവി ഉദയവാറിനൊപ്പം ചേര്‍ന്നാണ് നിതേഷ് തിവാരി രാമായണ സംവിധാനം ചെയ്യുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

  അതേസമയം സിനിമയിലെ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സൂപ്പര്‍ താരങ്ങളായ മഹേഷ് ബാബുവും ഋത്വിക്ക് റോഷനും പ്രധാന വേഷങ്ങളില്‍ എത്തുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. രാമനായും രാവണനായും ആണ് ഇവരെ പരിഗണിച്ചിരുന്നത്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീര്‍ കപൂറാണ് രാമന്‌റെ റോളില്‍ എത്തുന്നതെന്നും അറിയുന്നു.

  എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നടന്നിട്ടില്ല. എസ് എസ് രാജമൗലിയുടെ സിനിമയുളളതിനാല്‍ ആണ് മഹേഷ് ബാബു രാമായണയില്‍ നിന്നും പിന്മാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ആര്‍ആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കിയാണ് രാജമൗലി സിനിമ എടുക്കുന്നത്‌. അതേസമയം മൂന്ന് ഭാഗങ്ങളിലായിട്ടാണ് രാമായണ സംവിധായകന്‍ നിതേഷ് തിവാരി ഒരുക്കുന്നത്. ത്രീഡി ഫോര്‍മാറ്റിലാണ്‌ ചിത്രം വരുന്നത്.

  രാമന്‌റെ റോളിനായി രണ്‍ബീര്‍ കപൂറിനെയാണ് സംവിധായകന്‍ സമീപിച്ചത് എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. നിലവില്‍ ലവ് രഞ്ജന്‍ സംവിധാനം ചെയ്യുന്ന റൊമാന്‌റിക്ക് കോമഡി ചിത്രത്തിലാണ് രണ്‍ബീര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. രാമായണത്തില്‍ അഭിനയിക്കാന്‍ രണ്‍ബീര്‍ കപൂര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയുടെ കഥ കേട്ട താരം താല്‍പര്യം പ്രകടിപ്പിച്ചുവെന്നും എന്നാല്‍ ഡേറ്റ് നല്‍കിയിട്ടില്ലെന്നും അറിയുന്നു.

  ബിഗ് ബോസ് ഒടിടിയിലെ അപകടകാരിയായ മല്‍സരാര്‍ത്ഥി, ആരെന്ന് പറഞ്ഞ് ഉര്‍ഫി ജാവേദ്

  അല്ലു അരവിന്ദ്, മധു മന്‌റേന, നമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ആണ് രാമായണ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. നിലവില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏറെ നാളത്തെ ഗവേഷണത്തിനൊടുവിലാണ് നിതേഷ് തിവാരിയും ടീമും ബിഗ് ബഡ്ജറ്റ് ചിത്രവുമായി എത്തുന്നത്. 700 കോടി ബഡ്ജറ്റിലാണ് രാമായണ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

  പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

  ജനങ്ങളെ ഊറ്റിയെടുക്കുന്ന പോലീസ് താരങ്ങളെ കാണുമ്പോൾ ആഹാ | FilmiBeat Malayalam

  ലോകമെമ്പാടുമുളള 200ഓളം ആര്‍ട്ടിസ്റ്റുകള്‍ സിനിമയ്ക്കായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം ദീപാവലിക്ക് അണിയറ പ്രവര്‍ത്തകര്‍ സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം രാമായണ സിനിമാ പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ്. ബിഗ് ബഡ്ജറ്റ് സിനിമയിലേക്ക് പല താരങ്ങളുടെ പേരുകളും മുന്‍പ് പറഞ്ഞുകേട്ടിട്ടുണ്ട്. ആമിര്‍ ഖാനും മുന്‍പ് രാമായണ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേരും ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ് പിന്നീട് പിന്മാറിയത്.

  സംവിധായകനെ കരയിപ്പിച്ച ഇന്ദ്രന്‍സ് ഏട്ടന്റെ ആ സീന്‍, അനുഭവം പങ്കുവെച്ച് വിജയ് ബാബു

  Read more about: mahesh babu ranbir kapoor
  English summary
  Mahesh Babu Decline Ramayana? Ranbir Kapoor May Replace, Latest Buzz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X