മണിരത്‌നം ചിത്രത്തില്‍ നിന്ന് ദുല്‍ഖറിനെ തട്ടി, പകരം മഹേഷ് ബാബു?
ഓ കാദല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷം വീണ്ടും മലയാളത്തിന്റെ ഡിക്യുവിന് മണിരത്‌നം ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് വല്ലാണ്ടങ്ങ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്, സംവിധായകന്‍ ചിത്രം താത്കാലികമായി നിര്‍ത്തിവച്ച വിവരം അറിയുന്നത്. നിര്‍ത്തിവച്ചെങ്കിലും വീണ്ടും മണിരത്‌നം ഈ ചിത്രത്തിലേക്ക് കടക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരിക്കും നായകന്‍ എന്ന് ആശ്വസിച്ചു.
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ദുല്‍ഖറല്ല ചിത്രത്തിലെ നായകന്‍ എന്ന്. തെലുങ്കിലും തമിഴിലും ഹന്ദിയിലുമായി ഒരുക്കുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവാണത്രെ നായകന്‍. ഔദ്യോഗക സ്ഥീരീകരണത്തിന് കാത്തിരിക്കുകയാണിപ്പോള്‍. ഇന്ത്യഗ്ലിഡ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്.

മണിരത്‌നം ചിത്രത്തില്‍ നിന്ന് ദുല്‍ഖറിനെ തട്ടി, പകരം മഹേഷ് ബാബു?
ദുല്‍ഖറിനെയും കാര്‍ത്തിയെയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം അടുത്ത ചിത്രത്തിലേക്ക് കടക്കുന്നു എന്നാണ് തുടക്കത്തില്‍ കേട്ട വാര്‍ത്തകള്‍.

മണിരത്‌നം ചിത്രത്തില്‍ നിന്ന് ദുല്‍ഖറിനെ തട്ടി, പകരം മഹേഷ് ബാബു?
ഓരോ ഘട്ടത്തിലും ചിത്രത്തിലെ നായികമാരെ കുറിച്ചും വിവരങ്ങള്‍ വന്നുകൊണ്ടിരുന്നു. നിത്യ മേനോനും ശ്രുതി ഹസനും കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെ നായികമാര്‍.

മണിരത്‌നം ചിത്രത്തില്‍ നിന്ന് ദുല്‍ഖറിനെ തട്ടി, പകരം മഹേഷ് ബാബു?
എന്നാല്‍ ചിത്രം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നു എന്ന വാര്‍ത്തയാണ് പിന്നീട് വന്നത്. താരങ്ങളുടെ ഡേറ്റ് ശരിയാകാത്തതിനാലാണ് ചിത്രം നീട്ടിവച്ചതെന്നായിരുന്നു വാര്‍ത്തകള്‍.

മണിരത്‌നം ചിത്രത്തില്‍ നിന്ന് ദുല്‍ഖറിനെ തട്ടി, പകരം മഹേഷ് ബാബു?
ദുല്‍ഖരിന് പകരം മറ്റാരെയും പരിഗണിയ്ക്കില്ല എന്ന് മണിരത്‌നം പറഞ്ഞതായ് കേട്ടെങ്കിലും, ഇപ്പോള്‍ കേള്‍ക്കുന്നത് മഹേഷ് ബാബുവിനെ ചിത്രത്തിലേക്ക് പരിഗണിച്ചിരിയ്ക്കുന്നു എന്നാണ്. ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണിപ്പോള്‍

Click it and Unblock the Notifications